Connect with us

നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി നിമിഷ സജയൻ; ഞെട്ടിച്ചുകളഞ്ഞു; ചിത്രങ്ങൾ കാണാം

Social Media

നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി നിമിഷ സജയൻ; ഞെട്ടിച്ചുകളഞ്ഞു; ചിത്രങ്ങൾ കാണാം

നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി നിമിഷ സജയൻ; ഞെട്ടിച്ചുകളഞ്ഞു; ചിത്രങ്ങൾ കാണാം

നടി നിമിഷ സജയന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു മോഡേൺ വസ്ത്രങ്ങളിൽ നിന്നും മാറി നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെടുന്നു.. സാരി, നാടന്‍ ബ്ലൗസും സ്‌കര്‍ട്ടും ധരിച്ചാണ് നിമിഷയുടെ ഈ ബോള്‍ഡ് ഫോട്ടോഷൂട്ട്. സെലിബ്രിറ്റി ഫോട്ടോഷൂട്ട് നടത്തുന്ന വഫാറയുടെ മോഡല്‍ ആയാണ് നിമിഷ എത്തിയിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഒരു തെക്കൻ തല്ലു കേസ് വരെയുള്ള ലുക്കുകളിൽ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിനു ചെറിയ മാറ്റങ്ങൾ മാത്രമെന്ന് ആരാധകരും പറയുന്നു

അതേസമയം, ഓണം റിലീസ് ആയി എത്തിയ നിമിഷയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലു കേസ്. ബിജു മേനോന്‍, പത്മപ്രിയ, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതിരണങ്ങളും നേടിയിരുന്നു. ‘വി ആര്‍’ എന്ന ഹിന്ദി ചിത്രമാണ് താരത്തിന്റെതായി ഇനി വരാനിരിക്കുന്നത്.

‘ഫൂട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍’ എന്ന ഇംഗ്ലീഷ് ചിത്രവും ‘ചേര’ എന്ന സിനിമയുമാണ് താരത്തിന്റെതായി ഇനി ഒരുങ്ങുന്നത്. നതാലിയ ശ്യാം ഒരുക്കുന്ന ചിത്രമാണ് ഫൂട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍. റോഷന്‍ മാത്യുവിനെയും നിമിഷയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് ചേര.

More in Social Media

Trending

Recent

To Top