Social Media
ഇരുപതാം വയസ്സിലേക്ക് കടന്ന സന്തോഷവുമായി മഞ്ജുപിള്ളയുടെ മകൾ, അതീവ ഗ്ലാമറായി താരപുത്രി
ഇരുപതാം വയസ്സിലേക്ക് കടന്ന സന്തോഷവുമായി മഞ്ജുപിള്ളയുടെ മകൾ, അതീവ ഗ്ലാമറായി താരപുത്രി
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന അഭിനയത്രിയാണ് മഞ്ജു പിള്ള. മഞ്ജു പിള്ളയുടെയും സംവിധായകന്‍ സുജിത്തിന്റെയും മകള്‍ ദയ സുജിത്ത് സോഷ്യല്‍ മീഡിയയിലെ താരമാണ്. ഇപ്പോഴിതാ താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ ആണ് വൈറലാവുന്നത്.
ഇരുപതാം വയസ്സിലേക്ക് കടന്നു എന്ന സന്തോഷം അറിയിച്ചുകൊണ്ടാണ് ദയ സുജിത്ത് രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. അതീവ ഗ്ലാമറായിട്ടാണ് ദയയെ ചിത്രത്തില്‍ കാണുന്നത്. കറുത്ത നിറത്തിലുള്ള വേഷവും, കൈയ്യിലും കഴുത്തിലും ഉള്ള ടാറ്റുവും എല്ലാം ആരാധകര്‍ ശ്രദ്ധിച്ചു എന്ന് കമന്റുകളില്‍ നിന്ന് തന്നെ വ്യക്തം. ഹോട്ടി, പ്രിട്ടി, ബ്യൂട്ടിഫുള്‍ എന്നിങ്ങനെയാണ് കമന്റുകള്‍.
ഇത് മഞ്ജു പിള്ളയുടെ മകള്‍ തന്നെയോ എന്ന് ചോദിച്ചു പോകും വിധമാണ് ഫോട്ടോയില്‍ താരപുത്രിയുടെ ലുക്ക്.
സ്റ്റൈലിലും ഫാഷനുകളിലും വളരെ അധികം ശ്രദ്ധിയ്ക്കുന്ന താരപുത്രിയുടെ ചിത്രങ്ങള്‍ നേരത്തെയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു പിള്ളയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.
സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്.
നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ സിനിമയിൽ പ്രധാന വേഷം ചെയ്തു. കഴിഞ്ഞ വർഷമിറങ്ങിയ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മയെന്ന കഥാപാത്രം മഞ്ജുവിന് ഏറെ നിരൂപക പ്രശംസ നേടി കൊടുത്തിരുന്നു.