Actress
ആ സിനിമയിൽ നിമിഷ സജയന് ലഭിച്ച കഥാപാത്രം അഭിനയ സാധ്യതയുള്ള കഥാപാത്രമായിരുന്നു; കനി കുസൃതി
ആ സിനിമയിൽ നിമിഷ സജയന് ലഭിച്ച കഥാപാത്രം അഭിനയ സാധ്യതയുള്ള കഥാപാത്രമായിരുന്നു; കനി കുസൃതി
നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരമാണ് കനി കുസൃതി. നിരവധി അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കിയ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഏറ്റവും ഒടുവിലായി അഭിനയിച്ച ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഈട എന്ന ചിത്രത്തിൽ നിമിഷ സജയന് ലഭിച്ച കഥാപാത്രം അഭിനയ സാധ്യതയുള്ള കഥാപാത്രമായിരുന്നുവെന്നാണ് കനി പറയുന്നത്.
ഈട എന്ന സിനിമയിൽ നിമിഷയ്ക്ക് കിട്ടിയത്, അതുപോലെ ദർശനക്ക് കിട്ടിയ ചില വേഷങ്ങൾ അങ്ങനെ ചില കഥാപാത്രങ്ങളൊക്കെ നമുക്ക് ഇവിടെയുണ്ട്. എന്നാലും പണ്ടത്തെ വെച്ച് മലയാള സിനിമയെ വിലയിരുത്തുമ്പോൾ പ്രകടനങ്ങൾ കുറഞ്ഞു എന്നെനിക്ക് തോന്നാറുണ്ട്. എന്നാലും പണ്ടത്തെ വെച്ച് മലയാള സിനിമയെ വിലയിരുത്തുമ്പോൾ പ്രകടനങ്ങൾ കുറഞ്ഞു എന്നെനിക്ക് തോന്നാറുണ്ട്.
സായി പല്ലവിയെ എനിക്ക് വലിയ ഇഷ്ടമാണ്. അവരുടെ ചില തെലുങ്ക് സിനിമകൾ കാണാറുണ്ട്. ചില സിനിമകൾ കോമേഴ്ഷ്യൽ വാല്യൂസൊക്കെ ഉള്ള ചിത്രങ്ങളായിരിക്കും. പക്ഷെ അത്യാവശ്യം പ്രകടനത്തിന് സാധ്യതയുള്ള അവരുടെ ചില വേഷങ്ങൾ തെലുങ്കിൽ ഒന്ന് രണ്ട് സിനിമകളിൽ ഞാൻ കണ്ടിട്ടുണ്ട്.
പല തരത്തിലുള്ള പല പ്രായത്തിലുള്ള സ്ത്രീകളുടെയൊക്കെ കഥാപാത്രങ്ങൾ കാണിക്കുന്നത് ഇപ്പോൾ മലയാള സിനിമയിൽ കുറഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ത്യ മൊത്തം എടുക്കുമ്പോൾ ഇപ്പോഴും ഇവിടെ എന്തെങ്കിലുമൊക്കെയുണ്ട്. അതൊരു ആശ്വാസമാണ്.” എന്നാണ്അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞത്.
ഇവിടെ ഒരു വർഷം ഇരുനൂറോളം സിനിമകൾ ഇറങ്ങുന്നുണ്ട്. അങ്ങനെ ഉള്ള ഒരു സ്ഥലത്ത് രസകരമായ . സ്ത്രീ കഥാപാത്രങ്ങൾ വരുന്നില്ലെങ്കിൽ, അത് കഥകൾ ഇല്ലാത്തത് കൊണ്ടാണോ, അതോ കഥകളുണ്ട് പക്ഷെ നിർമ്മാതാക്കളെ കിട്ടാത്തത് കൊണ്ടാണോ..? ഞാൻ ഏറ്റവും മിസ്സ് ചെയ്യുന്നത് എഴുപതുകളിലും, എൺപതുകളിലും, തൊണ്ണൂറുകളിലും, ഹ്യൂമറസ് എന്ന് പറയുന്ന ഒരു സ്ഥലമുണ്ടായിരുന്നു. ഒന്നാമത് മലയാളികൾ തമാശ പറയുന്ന മനുഷ്യരാണ്. അത് സ്ത്രീകൾക്കും ഇവിടെ ഉള്ളത് തന്നെയാണ്.
ഫിലോമിന, മീന, ഉർവശി മാം, കൽപ്പന, കെപിഎസി ലളിത, സുകുമാരി ഇവർക്കൊക്കെ പെർഫോമൻസ് . സാധ്യതകൾ ഒരുപാട് കൊടുത്ത ഒരുപാട് സിനിമകൾ ഉണ്ട്. ഇപ്പോഴത്തെ അഭിനേതാക്കൾക്ക് അത് കിട്ടുന്നില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട് എന്നും കനി കുസൃതി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.