മലയാളികളുടെ പ്രിയ നായികയാണ് നിമിഷ സജയൻ . സിനിമയിലെത്തി രണ്ടു വർഷമേ ആയിട്ടുള്ളു എങ്കിലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും അന്തർദേശിയ അംഗീകാരവുമൊക്കെ നിമിഷ നേടി കഴിഞ്ഞു . പുതിയ ചിത്രമായ നാല്പത്തിയൊന്നിന്റെ വിശേഷങ്ങൾ മെട്രോമാറ്റിനിയോട് പങ്കു വെക്കവേ തുറന്നു പറച്ചിലുകൾ ഭയക്കുന്നുണ്ടോ എന്ന് പറയുകയാണ് നിമിഷ .
അങ്ങനെ ഒരു ഭയമേ ഇല്ല എന്ന് പറയുകയാണ് നിമിഷ സജയൻ . പാർവതി തിരുവോതിനെ ചൂണ്ടികാണിച്ചാണ് തനിക്ക് ഭയമില്ല എന്ന കാര്യം നടി വ്യക്തമാക്കുന്നത് . ” എനിക്ക് അങ്ങനെയുള്ള പേടിയില്ല . പാർവതി ചേച്ചിയുടെ കം ബാക്ക് കണ്ടില്ലേ ?അടിപൊളിയല്ലേ ? പേടിയില്ല എന്ന് പറയുന്നതിന്റെ കാരണവും നടി വ്യക്തമാക്കുന്നുണ്ട് .
“ഞാനൊരു കാര്യം പറയട്ടെ ഇപ്പോൾ നിങ്ങൾ ഞങ്ങളുടെ ഇന്റർവ്യൂ എടുക്കുന്നു. ഞങ്ങൾ ഞങ്ങളോട് ചോദ്യങ്ങൾ ചോതിക്കുന്നു . അതിന്റെ ഉത്തരമല്ലേ ഞങ്ങൾ പറയുന്നത് ? അല്ലാതെ ഞങ്ങൾ ഇവിടെ വന്നിരുന്നിട്ട് ചേട്ടാ , നമുക്കിന്നു ഇതിനെ കുറിച്ച് സംസാരിക്കാം എന്ന് ഒരിക്കലും പറയാറില്ല . എനിക്ക് തോന്നുന്നു ആ ചോദ്യം സ്കിപ് ചെയ്യാം എന്ന് പറയുന്നതിലും നല്ലത് അതിനു മറുപടി പറയുന്നത് തന്നെയല്ലേ? – നിമിഷ ചോദിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...