Bollywood
പതിനാറാം വയസിൽ എന്റെ സുഹൃത്തുക്കളൊക്കെ ലൈംഗീകത ആസ്വദിച്ച് തുടങ്ങിയിരുന്നു – നിക്ക് ജോനാസ്
പതിനാറാം വയസിൽ എന്റെ സുഹൃത്തുക്കളൊക്കെ ലൈംഗീകത ആസ്വദിച്ച് തുടങ്ങിയിരുന്നു – നിക്ക് ജോനാസ്
By
പ്രിയങ്ക ചോപ്രയുടെ ഭർത്താവ് എന്ന നിലക്കാണ് നിക്ക് ജോനാസിനെ ഇന്ത്യക്കാർക്ക് പരിചയം. എന്നാൽ ലോകമെമ്പാടും ആരാധകരുള്ള ജോനാസ് സഹോദരങ്ങളിൽ ഒരാളാണ് നിക്ക് ജോനാസ് . തന്റെ ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കയാണ് ജോനസ്. ചാരിത്ര്യത്തിൽ വിശ്വാസിച്ചു ജീവിച്ചവരാണ് താങ്ങളെന്നാണ് ജോനാസ് പറയുന്നത്.
”പ്യൂരിറ്റി റിങ് ധരിച്ചാണ് ഞങ്ങൾ അക്കാലത്ത് നടന്നിരുന്നത്. കരിയറിൽ ഏറ്റവും ശോഭിച്ച കാലമായിരുന്നു അത്. അക്കാലത്ത് എനിക്കു പ്രണയമൊക്കെ തോന്നിയിരുന്നു. പക്ഷേ, ലൈംഗികതയുടെ പ്രാധാന്യം എന്താണെന്നൊന്നും ആ ചെറുപ്രായത്തിൽ അറിഞ്ഞിരുന്നില്ല. പാശ്ചാത്യ സംസ്കാരമനുസരിച്ച് പതിനാറ് വയസ്സു മുതൽ തന്നെ മിക്കവരും പ്രണയത്തോടൊപ്പം ലൈംഗികതയും ആസ്വദിച്ചു തുടങ്ങും. സുഹൃത്തുക്കളും അങ്ങനെയായിരുന്നു. എന്നാൽ, ഞങ്ങൾ മൂന്നു പേരും അങ്ങനെയായിരുന്നില്ല.
‘പ്യൂരിറ്റി റിങ് ധരിച്ചു നടന്നിരുന്ന ഞങ്ങളെ പലരും പരിഹസിച്ചിരുന്നു. പതിനാറാം വയസ്സിൽ അത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. അക്കാലത്ത് അത്തരം താത്പര്യം തോന്നാത്തതിനെ പരിഹസിക്കാനെന്തിരിക്കുന്നു എന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല. ‘പ്യൂരിറ്റി റിങ് ധരിക്കുക എന്നത് അമേരിക്കയിലെ ക്രൈസ്തവ സമൂഹത്തിനിടയിൽ പ്രചാരത്തിലിരുന്നിരുന്നു.
ചാരിത്ര്യത്തിന്റെ പ്രാധാന്യം ഉയർത്തിപിടിക്കുന്നതിനായാണ് ഇത്തരം മോതിരം ധരിക്കുന്നത്. 1990കളുടെ തുടക്കത്തിൽ ഈ രീതി അമേരിക്കൻ വിശ്വാസി സമൂഹത്തിൽ വ്യാപകമായിരുന്നു.. പിന്നീട് വളർന്നപ്പോഴാണ് പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും കൂടുതലറിഞ്ഞത്’- നിക്ക് പറഞ്ഞു.
nick jonas about his life
