Connect with us

സോനം കപൂറിന്റെ അഞ്ച് മികച്ച ചിത്രങ്ങൾ

Bollywood

സോനം കപൂറിന്റെ അഞ്ച് മികച്ച ചിത്രങ്ങൾ

സോനം കപൂറിന്റെ അഞ്ച് മികച്ച ചിത്രങ്ങൾ

11 വർഷങ്ങൾക്കു മുമ്പ് സോനം സിനിമയിലെത്തിയത് അസിസ്റ്റന്റ് ഡയറക്ടറായാണ്

കഴിഞ്ഞ ദിവസമാണ് സോനം കപൂർ 34-)o ജന്മദിനം ആഘോഷിച്ചത്.അനിൽ കപൂറിന്റെയും സുനിതയുടെയും മകളായ സോനം 1985 ജൂൺ 9നാണ് ജനിച്ചത്.

കഴിഞ്ഞ വർഷമാണ് ദീർഘകാല സുഹൃത്തും ബിസിനസുകാരനുമായ ആനന്ദ് അഹൂജയെ സോനം കപൂർ വിവാഹം കഴിച്ചത്.

11 വർഷങ്ങൾക്കു മുമ്പ് സോനം സിനിമയിലെത്തിയത് അസിസ്റ്റന്റ് ഡയറക്ടറായാണ്. സഞ്ജയ് ലീലാ ബൻസാലിക്കൊപ്പം അമിതാബ് ബച്ചൻ ചിത്രമായ ബ്ലാക്കിൽ അസിസ്റ്റന്റ് ഡയറക്ടറായി. 2007ൽ പുറത്തിറങ്ങിയ ബൻസാലിയുടെ തന്നെ സാവറിയ എന്ന ചിത്രത്തിലൂടെയാണ് സോനം ബോളിവുഡിൽ അരങ്ങേറിയത്.. സാവരിയ എന്ന ചിത്രത്തിൽ സോനം നായിക ആയിരുന്നു..

വളരെ ചുരുങ്ങി കാലത്തിനിടയിലാണ് ലോറിയല്‍ പോലുള്ള വമ്പന്‍ ബ്രാന്റുകളുടെ പ്രിയമോഡലായി സോനം മാറിയത്.വോഗ്, എഫ്എച്ച്എം, മാക്‌സിം, എല്ലി, ഫെമിന തുടങ്ങിയ മുന്‍നിര ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ മാഗസിനുകളുടെയെല്ലാം പ്രിയതാരമാണ് സോനം.

ഫോട്ടോഷൂട്ടില്‍ മോഡലാകാനുള്ള സോനത്തിന്റെ മിടുക്കും സൗന്ദര്യവും തന്നെയാണ് ഇതിന് കാരണം. ഈ മാഗസനുകളുടെയെല്ലാം കവര്‍ ഗേളായി സോനം പോസ് ചെയ്തിട്ടുണ്ട്.

ബോളിവുഡിലെ മുൻനിര നടിമാരിലൊരാളായ സോനത്തിന്റെ കരിയറിലെ മികച്ച അഞ്ച് കഥാപാത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1- സാവരിയ- (2007 )
ഫയദോർ ദസ്തയേവ്സ്കിയുടെ വൈറ്റ് നൈറ്റ്സ് (വെളുത്ത രാത്രികൾ)എന്ന കഥയെ ആധാരമാക്കി സഞ്ജയ് ലീലാ ബൻസാലി ഒരുക്കിയ ചിത്രം. ചിതത്തിൽ രൺബീർ കപൂറിന്റെ നായികയായി സകീന എന്ന വേഷത്തിലെത്തിയ അന്ന് പുതുമുഖ നായികയായിരുന്ന സോനത്തിന്റെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റി

2- ഡൽഹി 6- (2007 )

രാകേഷ് ഓംപ്രകാശ് മെഹ്റയുടെ ചിത്രം. അഭിഷേക് ബച്ചന്റെ നായികയായി മികച്ച പ്രകടനം കാഴ്ച വെച്ചു. ബിട്ടു ശർമ എന്ന ഗായികയുടെ വേഷമായിരുന്നു ചിത്രത്തിൽ.

3- അയിഷ- (2010)
ഒരു ഫാഷൻ ഐക്കണായി സോനത്തെ മാറ്റിയ ചിതാരമാണ് അടുത്തത് . ഒരു കൊറിയോഗ്രാഫറായി ആയിരുന്നു സോനം ഇതിൽ അഭിനയിച്ചത്. സഹോദരി റിയ കപൂറായിരുന്നു ഇതിന്റെ നിർമാണം.

4- ബാഗ് മിൽഖ ബാഗ്- (2013)
സിനിമയിൽ ചെറിയ റോളായിരുന്നുവെങ്കിലും മിൽഖാ സിങ്ങായി എത്തിയ ഫർങാൻ അക്തറിനൊപ്പമുള്ള പ്രകടനം ആരാധകർ കൈയ്യടിച്ച് സ്വീകരിച്ചു.

5- നീർജ – (2016)
സോനത്തിന്റെ ഏറ്റവും ശ്രദ്ധേയവും ശക്തവുമായ വേഷം ഈ ചിത്രത്തിലേതാണ്. ബയോപിക് ശ്രേണിയിൽ വരുന്ന ഈ ചിത്രത്തിൽ നീർജ ബാനോട്ട് എന്ന എയർ ഹോസ്റ്റസായി ആണ് സോനം കപൂർ നിറഞ്ഞാടിയത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.

More in Bollywood

Trending

Recent

To Top