Connect with us

നായകനുമായി കട്ടിലില്‍ കിടക്കുന്ന സീൻ ഉണ്ടാകരുത്; ആ നിബന്ധനയ്ക്ക് മുന്നിൽ! ആദ്യ സിനിമാനുഭവുമായി ലക്ഷ്മി ഗോപാലസ്വാമി

Malayalam

നായകനുമായി കട്ടിലില്‍ കിടക്കുന്ന സീൻ ഉണ്ടാകരുത്; ആ നിബന്ധനയ്ക്ക് മുന്നിൽ! ആദ്യ സിനിമാനുഭവുമായി ലക്ഷ്മി ഗോപാലസ്വാമി

നായകനുമായി കട്ടിലില്‍ കിടക്കുന്ന സീൻ ഉണ്ടാകരുത്; ആ നിബന്ധനയ്ക്ക് മുന്നിൽ! ആദ്യ സിനിമാനുഭവുമായി ലക്ഷ്മി ഗോപാലസ്വാമി

നൃത്തത്തോടുള്ള ഉപാസനയാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ജീവിതം. അഭിനയത്തേക്കാൾ കൂടുതൽ നൃത്തത്തോട് അടുത്ത് നിൽക്കുന്നു. താരത്തെ കണ്ടാൽ പ്രായം അമ്പത് തോന്നുകയാണെങ്കിലും ഇതുവരെ വിവാഹം കഴിക്കാതെ ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിക്കുകയാണ്

ലോഹിതദാസിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തില്‍ നായകനായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ഇപ്പോള്‍ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് മറക്കാനാവാത്ത സംഭവം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം

‘ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടനെന്ന നിലയില്‍ എനിക്ക് മമ്മൂട്ടിയെ അറിയാമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഇവിടുത്തെ താരമൂല്യത്തെ കുറിച്ച് വലിയ അറിവ് ഇല്ലായിരുന്നു. ആ സിനിമ ചെയ്യുമ്പോൾ ഒരുപാട് റൊമാന്റിക് ആയ സീനുകള്‍ അതിലുണ്ടോ! എന്ന് ചോദിച്ചിട്ടാണ് ആദ്യം അത് കമ്മിറ്റ് ചെയ്തത്. ‘കുടുംബിനി’ റോള്‍ ആണ് ചെയ്യേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ റെഡിയായിരുന്നു. പക്ഷേ എന്റെ അച്ഛന്‍ അവിടെയും കയറി ഒരു നിബന്ധന വച്ചു. നായകനുമായി കട്ടിലില്‍ കിടക്കുന്ന സീനൊന്നും ഉണ്ടാവരുത്.

ഞാന്‍ വളരെ ഇഷ്ടപ്പെട്ടു ചെയ്ത ഒരു സിനിമയായിരുന്നു ‘അരയന്നങ്ങളുടെ വീട്’. മനസ്സില്‍ എന്താകും എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷേ മമ്മുക്കയും ലോഹി സാറുമൊക്കെ വലിയ പിന്തുണ നല്‍കിയപ്പോള്‍ അതിലെ സീത എന്ന ശക്തമായ സ്ത്രീ കഥാപാത്രം ചെയ്യാന്‍ എനിക്ക് ധൈര്യമായി. നമ്മുടെ സീന്‍ നന്നായാലും ലോഹി സാര്‍ അത് അങ്ങനെ തുറന്നു പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ തലകുലുക്കലില്‍ നിന്ന് സീന്‍ ഓക്കേ ആണെന്ന് നമുക്ക് പിടി കിട്ടുമെന്ന് ലക്ഷ്മി ഗോപാല സ്വാമി പറയുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top