Connect with us

മുകേഷേട്ടൻ എന്റെ സഹോദരനെ പോലെയാണ്, അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്. അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു; ലക്ഷ്മി ​ഗോപാലസ്വാമി

Actress

മുകേഷേട്ടൻ എന്റെ സഹോദരനെ പോലെയാണ്, അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്. അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു; ലക്ഷ്മി ​ഗോപാലസ്വാമി

മുകേഷേട്ടൻ എന്റെ സഹോദരനെ പോലെയാണ്, അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്. അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു; ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നർത്തകി എന്ന നിലയിലും ലക്ഷ്മി ശ്രദ്ധേയയാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് വളരെ പെട്ടന്ന് മലയാളിത്തമുള്ള, പക്വതയുള്ള സ്ത്രീ കഥാപാത്രമായി പ്രേക്ഷക മനസ്സിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലക്ഷ്മി സ്വന്തമാക്കിയിരുന്നു.

ഇന്നും സിനിമാ രം​ഗത്ത് ലക്ഷ്മി ​ഗോപാലസ്വാമി സജീവമാണ്. ഇപ്പോഴിതാ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മി ​ഗോപാലസ്വാമി. താൻ വിവാ​ഹം ചെയ്തെന്ന് പറഞ്ഞ് കൊണ്ട് വന്ന ​ഗോസിപ്പുകളെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. വിവാഹം ചെയ്യാൻ പോകുന്നെന്ന് മൂന്ന് നാല് പ്രാവശ്യം വാർത്ത വന്നു. എപ്പോഴും എനിക്കിത് തമാശയായാണ് തോന്നാറ്.

പാവം മുകേഷേട്ടനെ വെച്ച് അവർ പറയുന്നത് എന്നെ വിവാഹം ചെയ്യാൻ പോകുന്നെന്നാണ്. മുകേഷേട്ടൻ എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്. അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു. മുമ്പ് എനിക്ക് ദേഷ്യം വരുമായിരുന്നു. ഇപ്പോൾ ഞാൻ വാർത്താ പ്രാധാന്യം ഉള്ളയാളാണെന്ന് കരുതും. വാർത്താ പ്രാധാന്യം ഇല്ലെങ്കിൽ അവർ നമ്മളെക്കുറിച്ച് എഴുതില്ല.ഇതെല്ലാം പ്രചരിപ്പിക്കുന്നത് പ്രധാന പത്രമാധ്യമങ്ങളല്ല. അതിനാൽ ഞാൻ കാര്യമാക്കുന്നില്ലെന്നും ലക്ഷ്മി ​ഗോപാലസ്വാമി വ്യക്തമാക്കി.

ലക്ഷ്മി ഗോപാലസ്വാമിയും മുകേഷും വിവാഹിതരാകുന്നു എന്ന തരത്തിലായിരുന്നു വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ഒപ്പം ഇടവേള ബാബുവിന്റെ പേരും ഉയർന്നു കേട്ടിരുന്നു. വാർത്ത വന്നതോടെ ഇത് അടിസ്ഥാന രഹിതമായ വാർത്തയാണ് എന്ന പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമി അന്ന് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

അടുത്തിടെ വിവാഹം കഴിക്കാത്തതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യം എല്ലായിപ്പോഴും എനിക്ക് വരാറുണ്ട്. സത്യം പറഞ്ഞാൽ ഒരിക്കൽ പോലും എനിക്കങ്ങനൊരു ആഗ്രഹം വന്നിട്ടില്ല. ഓരോ അമ്മമാരെയും കുട്ടികളെയുമൊക്കെ കാണുമ്പോൾ എന്ത് മാത്രം സ്ട്രെസ് ആണ് അവർ അനുഭവിക്കുന്നതെന്ന് മനസിലാകും. അമ്മയാവുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല.

പക്ഷേ എനിക്കങ്ങനെ മാതൃത്വം അനുഭവിക്കണമെന്ന വലിയ ആഗ്രഹമൊന്നും തോന്നിയിട്ടില്ല. കൂടുതൽ സ്ത്രീകൾക്കും കുട്ടികൾക്ക് ജന്മം കൊടുത്ത് അവരുടേതായൊരു ഫാമിലി ഉണ്ടാക്കണമെന്ന വലിയ ആഗ്രഹം ഉണ്ടാവും. എനിക്ക് ഒരിക്കൽ പോലും അങ്ങനൊരു താൽപര്യം ഉണ്ടായിട്ടില്ല. എന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗം പേരും സിംഗിളായി ജീവിക്കുന്നവർ തന്നെയാണ്. അതിൽ വിവാഹം കഴിക്കാത്തവരും കഴിച്ചിട്ട് തിരികെ വന്നവരുമൊക്കെ ഉണ്ട്.

എന്റെ കസിൻസിന്റെ കുട്ടികളെയൊക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുട്ടികൾക്ക് എന്നെയും ഇഷ്ടമാണ്. പക്ഷേ അത് വേറിട്ടൊരു ഉത്തരവാദിത്തമാണ്. ചിലപ്പോഴൊക്കെ ഒറ്റപ്പെടൽ തോന്നിയിട്ടുണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷേ എല്ലാ പ്രശ്‌നത്തിനുമുള്ള പരിഹാരം നമ്മൾ തന്നെ കണ്ടെത്തുകയാണ് വേണ്ടതെന്നും താരം പറഞ്ഞിരുന്നു.

അതേസമയം, ബോയ്ഫ്രണ്ട് എന്ന സിനിമ ചെയ്തത് നല്ല തീരുമാനമായിരുന്നില്ലെന്നും ലക്ഷ്മി ​ഗോപാലസ്വാമി പറഞ്ഞു. ഒരു ആക്‌ടറെന്ന നിലയിൽ എനിക്ക് ഒരു വിധത്തിൽ നന്നായിരുന്നു. കാരണം അതെന്നെ ഫ്രീയാക്കി. പൊട്ടിക്കരച്ചിലൊന്നും അതുവരെയും ഞാൻ ചെയ്തിരുന്നില്ല. പക്ഷെ ഞാൻ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ് ആ സിനിമ ചെയ്തത്.

എന്റെ ഇമേജിനേഷനിൽ ഈ കഥാപാത്രം വേറെ ആയിരുന്നു. സിനിമ കണ്ടപ്പോൾ ഒരു മസാല സിനിമ. എയർപോർട്ടിൽ പോകുമ്പോൾ, മാം അങ്ങനത്തെ റോളുകൾ ചെയ്യല്ലേ, നിങ്ങളെ അങ്ങനെ കാണാൻ പറ്റുന്നില്ലെന്ന് ആളുകൾ പറയും. അങ്ങനെ കുറേ സിനിമകളുണ്ട്. നോട്ടി പ്രൊഫസറും എനിക്ക് നല്ല സിനിമയായിരുന്നില്ല. അവരെ കുറ്റപ്പെ‌ടുത്തുകയല്ല. പക്ഷെ സംശയം തോന്നുകയാണെങ്കിൽ ഒരു സിനിമ ചെയ്യരുതെന്നും ലക്ഷ്മി ​ഗോപാലസ്വാമി വ്യക്തമാക്കി.

Continue Reading
You may also like...

More in Actress

Trending