Actress
അമലാ പോളുമായി യാതൊരു പ്രശ്നങ്ങളുമില്ല, ഇനി മലയാളം പഠിക്കില്ല; കാരണം!; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി
അമലാ പോളുമായി യാതൊരു പ്രശ്നങ്ങളുമില്ല, ഇനി മലയാളം പഠിക്കില്ല; കാരണം!; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി
മലയാളികൾക്ക് സുപരിചിത യായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നർത്തകി എന്ന നിലയിലും ലക്ഷ്മി ശ്രദ്ധേയയാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് വളരെ പെട്ടന്ന് മലയാളിത്തമുള്ള, പക്വതയുള്ള സ്ത്രീ കഥാപാത്രമായി പ്രേക്ഷക മനസ്സിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലക്ഷ്മി സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ തനിക്ക് മലയാളം വായിക്കാൻ അറിയില്ലെന്നും ഇനി പഠിക്കാൻ ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ലക്ഷ്‌മി ഗോപാലസ്വാമി. കൂടാതെ അമല പോളുമായി ഭിന്നത ഉണ്ടായിരുന്നെന്ന വാർത്തകളെ കുറിച്ചും നടി മനസ് തുറന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ അമല പോളും ലക്ഷ്‌മി ഗോപാലസ്വാമിയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് രണ്ട്പേരും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതെന്നായിരുന്നും വഴക്കായി എന്ന തരത്തിലും ചില വാർത്തകൾ പ്രചരിപ്പിച്ചിരുന്നത്.
എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് പറയുകയാണ് ലക്ഷ്മിഗോപാലസ്വാമി. അമല പോളുമായി തനിക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നാണ് ലക്ഷ്‌മി ഗോപാലസ്വാമി പറയുന്നത്. അമലയുമായി എനിക്കൊരു ക്ലാഷും ഉണ്ടായിട്ടില്ല. ഞങ്ങൾ പരസ്‌പരം സ്നേഹത്തിൽ തന്നെയാണ. അത്തരത്തിൽ ഒരു വാർത്ത പുറത്തുവന്നത് പോലും ഞാൻ അറിയില്ലായിരുന്നു. അത് ഒരു ഫേക്ക് ന്യൂസാണ്.
‘ഞാൻ ലിറ്ററേച്ചർ, ഡാൻസ്, ടീച്ചർ ഒക്കെയായി ഫ്രണ്ട്സുമായുള്ള ലോകത്തിലാണ്. അതിനിടയിൽ മോശമായ ഗോസിപ്പുകൾ കേൾക്കാൻ കഴിയില്ല. ഓരോ ഹീറോസുമായി ചേർത്താണ് ഗോസിപ്പുകൾ ഇറങ്ങുന്നത്. ചിലരൊക്കെ ഇത്തരം ഗോസിപ്പുകളുടെ സ്‌ക്രീൻ ഷോട്ടുകൾ അയച്ചു തരാറുണ്ട്. ഇതിനകം തന്നെ പല തെറ്റായ വാർത്തകളും വന്നിട്ടുണ്ട്.
ചിലപ്പോൾ എന്റെ കല്യാണം തീരുമാനിച്ചു അതുമല്ലെങ്കിൽ ഒരു നടനുമായി വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലായിരുന്നു അതൊക്കെ. മലയാളം വായിക്കാൻ അറിയുമെങ്കിൽ ഞാൻ അതൊക്കെ വായിക്കും. ചുമ്മാതെ എന്തിനാണ് അതിന് നിൽക്കുന്നത് എന്നും നടി പറഞ്ഞു. അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നടത്തിയ പ്രവർത്തനങ്ങളെ ക്കുറിച്ചും താരം മനസ് തുറന്നു.
നായികമാർക്കും ക്യാരവാൻ സൗകര്യം ഒരുക്കണമെന്ന് ഞാൻ അമ്മ മീറ്റിംഗുകളിൽ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. പണ്ട് അത് ആർക്കുമില്ലായിരുന്നു. ഇപ്പോൾ അതിലൊക്കെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. അതൊരു നിയമമാക്കിയിട്ടുണ്ട് ലക്ഷ്‌മി ഗോപാലസ്വാമി കൂട്ടിച്ചേർത്തു.
വിവാഹം ചെയ്യാൻ പോകുന്നെന്ന് മൂന്ന് നാല് പ്രാവശ്യം വാർത്ത വന്നു. എപ്പോഴും എനിക്കിത് തമാശയായാണ് തോന്നാറ്. പാവം മുകേഷേട്ടനെ വെച്ച് അവർ പറയുന്നത് എന്നെ വിവാഹം ചെയ്യാൻ പോകുന്നെന്നാണ്. മുകേഷേട്ടൻ എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്. അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു.
മുമ്പ് എനിക്ക് ദേഷ്യം വരുമായിരുന്നു. ഇപ്പോൾ ഞാൻ വാർത്താ പ്രാധാന്യം ഉള്ളയാളാണെന്ന് കരുതും. വാർത്താ പ്രാധാന്യം ഇല്ലെങ്കിൽ അവർ നമ്മളെക്കുറിച്ച് എഴുതില്ല.ഇതെല്ലാം പ്രചരിപ്പിക്കുന്നത് പ്രധാന പത്രമാധ്യമങ്ങളല്ല. അതിനാൽ ഞാൻ കാര്യമാക്കുന്നില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി.
ലക്ഷ്മി ഗോപാലസ്വാമിയും മുകേഷും വിവാഹിതരാകുന്നു എന്ന തരത്തിലായിരുന്നു വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ഒപ്പം ഇടവേള ബാബുവിന്റെ പേരും ഉയർന്നു കേട്ടിരുന്നു. വാർത്ത വന്നതോടെ ഇത് അടിസ്ഥാന രഹിതമായ വാർത്തയാണ് എന്ന പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമി അന്ന് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.