Actress
വെളുത്ത നിറം ഭംഗിയുള്ളതാണെങ്കിൽ കറുപ്പും ഭംഗിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു; ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് പറയാൻ കാരണം; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി
വെളുത്ത നിറം ഭംഗിയുള്ളതാണെങ്കിൽ കറുപ്പും ഭംഗിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു; ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് പറയാൻ കാരണം; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നർത്തകി എന്ന നിലയിലും ലക്ഷ്മി ശ്രദ്ധേയയാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് വളരെ പെട്ടന്ന് മലയാളിത്തമുള്ള, പക്വതയുള്ള സ്ത്രീ കഥാപാത്രമായി പ്രേക്ഷക മനസ്സിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലക്ഷ്മി സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സംസാരിക്കവെ താരം പറഞ്ഞ വാക്കുകളാമ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് നിലപാട് താൻ എടുത്തതിനെ കുറിച്ചാണ് നടി പറയുന്നത്. കോളജിൽ പഠിക്കുന്ന സമയത്ത് ഫെയർനെസ് ക്രീമിന്റെ പരസ്യത്തിലേക്ക് ക്ഷണം വന്നു. പക്ഷെ ഞാൻ അത് സ്വീകരിക്കാൻ തയാറായില്ല.
അത് തെറ്റായ സന്ദേശമാണ് പൊതുജനങ്ങൾക്ക് നൽകുന്നതെന്ന് മനസിലായതുകൊണ്ടാണ് അത്തരം പരസ്യത്തിൽ അഭിനയിക്കണ്ട എന്ന് തീരുമാനിച്ചത്. ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ ഉള്ളതുകൊണ്ട് തന്നെ കുട്ടികൾക്ക് കോംപ്ലക്‌സ് വരുന്നുണ്ട്. മാത്രമല്ല കറുപ്പിന് ഭംഗിയില്ലെന്ന് ആരു പറഞ്ഞു? വെളുത്ത നിറം ഭംഗിയുള്ളതാണെങ്കിൽ കറുപ്പും ഭംഗിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്.
നർത്തകി സത്യഭാമ വിഷയത്തിലും ലക്ഷ്മി പ്രതികരിച്ചു. കറുത്തവർ ഡാൻസ് ചെയ്യാൻ പാടില്ലെന്ന് പറയുന്നത് വളരെ റെഡിക്കുലസായ കാര്യമാണ്. പല ഹീറോസിനേയും നമ്മൾ ഇഷ്ടപ്പെടുന്നത് അവരുടെ സൗന്ദര്യംകൊണ്ടല്ല പകരം അഭിനയം കൊണ്ടാണ്. അതുപോലെ ചിലരെ കാണാൻ ഭയങ്കര ഭംഗിയുണ്ടാകും. പക്ഷെ അവരുടെ നൃത്തം നമ്മുടെ ഹൃദയം തൊടുന്നതാവണമെന്നില്ല. അതുകൊണ്ട് ലുക്ക് എന്നതിന് ഒട്ടും പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്.
അതേസമയം, എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തിനും ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യം എല്ലായിപ്പോഴും എനിക്ക് വരാറുണ്ട്. സത്യം പറഞ്ഞാൽ ഒരിക്കൽ പോലും എനിക്കങ്ങനൊരു ആഗ്രഹം വന്നിട്ടില്ല. ഓരോ അമ്മമാരെയും കുട്ടികളെയുമൊക്കെ കാണുമ്പോൾ എന്ത് മാത്രം സ്ട്രെസ് ആണ് അവർ അനുഭവിക്കുന്നതെന്ന് മനസിലാകും.
അമ്മയാവുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ എനിക്കങ്ങനെ മാതൃത്വം അനുഭവിക്കണമെന്ന വലിയ ആഗ്രഹമൊന്നും തോന്നിയിട്ടില്ല. കൂടുതൽ സ്ത്രീകൾക്കും കുട്ടികൾക്ക് ജന്മം കൊടുത്ത് അവരുടേതായൊരു ഫാമിലി ഉണ്ടാക്കണമെന്ന വലിയ ആഗ്രഹം ഉണ്ടാവും. എനിക്ക് ഒരിക്കൽ പോലും അങ്ങനൊരു താൽപര്യം ഉണ്ടായിട്ടില്ല.
എന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗം പേരും സിംഗിളായി ജീവിക്കുന്നവർ തന്നെയാണ്. അതിൽ വിവാഹം കഴിക്കാത്തവരും കഴിച്ചിട്ട് തിരികെ വന്നവരുമൊക്കെ ഉണ്ട്. എന്റെ കസിൻസിന്റെ കുട്ടികളെയൊക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുട്ടികൾക്ക് എന്നെയും ഇഷ്ടമാണ്. പക്ഷേ അത് വേറിട്ടൊരു ഉത്തരവാദിത്തമാണ്. ചിലപ്പോഴൊക്കെ ഒറ്റപ്പെടൽ തോന്നിയിട്ടുണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷേ എല്ലാ പ്രശ്‌നത്തിനുമുള്ള പരിഹാരം നമ്മൾ തന്നെ കണ്ടെത്തുകയാണ് വേണ്ടത് എന്നും താരം പറഞ്ഞു.