Connect with us

വിമര്‍ശകര്‍ ശ്രദ്ധിക്കുക; ഒവൈസി എന്റെ അളിയനല്ല; മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

Malayalam

വിമര്‍ശകര്‍ ശ്രദ്ധിക്കുക; ഒവൈസി എന്റെ അളിയനല്ല; മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

വിമര്‍ശകര്‍ ശ്രദ്ധിക്കുക; ഒവൈസി എന്റെ അളിയനല്ല; മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടികാണിക്കാത്ത താരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയും ഓവൈസിയുടെ പാര്‍ട്ടിയും സഖ്യം ആകുന്നുവെന്ന വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിനു താരത്തിന് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനു കമന്റിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ സമരം രാഷ്ട്രീയ നാടകമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. സമരം രാഷ്ട്രീയ ഇടനിലക്കാര്‍ ഇടപ്പെട്ട് സംഘടിപ്പിക്കുന്നതാണെന്നും സമരത്തില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടെ കൈയിലും ഒരു ലക്ഷത്തിന്റെ രണ്ടു മൊബൈല്‍ ഫോണും 50 ലക്ഷത്തിന്റെ ആഡംബരകാറുമുണ്ടെന്നായിരുന്നു സന്തോഷ പണ്ഡിറ്റ് പറഞ്ഞത്. ‘പഞ്ചാബിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെക്കുറിച്ച തന്റെ നിരീക്ഷണം എന്ന വാക്കുകളോടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.’

കേരളം, ബംഗാള്‍, ബിഹാര്‍, തമിഴനാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പ്രതിഷേധം ഉയര്‍ത്താത്തത കര്‍ഷകരുടെ നന്മക്കു വേണ്ടിയാണ് ബില്ല് എന്നറിയാവുന്നതുകൊണ്ടാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. അതേ സമയം സന്തോഷ് പണ്ഡിറ്റിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

More in Malayalam

Trending

Recent

To Top