general
ഹിമാനി സിംഗിനും പ്രഭുദേവയ്ക്കും പെണ്‍കുഞ്ഞ് പിറന്നു! അമ്പതാം വയസില്‍ നടൻ വീണ്ടും അച്ഛനായി? റിപ്പോർട്ടുകൾ ഇങ്ങനെ
ഹിമാനി സിംഗിനും പ്രഭുദേവയ്ക്കും പെണ്‍കുഞ്ഞ് പിറന്നു! അമ്പതാം വയസില്‍ നടൻ വീണ്ടും അച്ഛനായി? റിപ്പോർട്ടുകൾ ഇങ്ങനെ
സിനിമാ ജീവിതം വിജയകരമായി മുന്നോട്ട് പോകുമ്പോൾ നടൻ പ്രഭുദേവയുടെ കുടുംബത്തിലേക്ക് വന്ന പുതിയ സന്തോഷമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
അമ്പതാം വയസില്‍ നടൻ വീണ്ടും അച്ഛനായെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രണ്ടാം ഭാര്യ ഹിമാനി സിംഗിനും പ്രഭുദേവയ്ക്കും പെണ്‍കുഞ്ഞ് പിറന്നു എന്ന റിപ്പോർട്ടാണ് വന്നിരിക്കുന്നത്.
നര്‍ത്തകിയായ റംലത്ത് ആണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് രണ്ട് കുട്ടികളുണ്ട്. 2011ല്‍ ആണ് റംലത്തുമായി പ്രഭുദേവ വേര്‍പിരിഞ്ഞത്. നടി നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് പ്രഭുദേവ വിവാഹമോചിതനായത്. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. 2020ല്‍ കോവിഡ് ലോക്ഡൗണിനിടെയാണ് താരം വീണ്ടും വിവാഹിതനായത്.
താരത്തിന്റെ സഹോദരന്‍ രാജു സുന്ദര്‍ ആയിരുന്നു നടന്റെ രഹസ്യ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ആണ് താരത്തിന്റെ വധു. തുടര്‍ച്ചയായി നൃത്തം ചെയ്യുന്നതിനാല്‍ പ്രഭുദേവയ്ക്ക് പുറംവേദന ഉണ്ടായിരുന്നു.
ചികിത്സയുടെ ഭാഗമായാണ് താരം മുംബൈയില്‍ വെച്ച് ഹിമാനിയെ കണ്ടുമുട്ടിയത്. ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയില്‍ നിന്ന് ഇരുവരും ചെന്നൈയിലേക്ക് വന്നിരുന്നു.
പിന്നീട് രണ്ട് മാസത്തോളം ഒന്നിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുഗ്രഹം തേടുകയായിരുന്നു.
