Connect with us

‘രക്തം കൊണ്ടെഴുതിയ കത്ത്’ സത്യാവസ്ഥ തുറന്ന് പറഞ്ഞ് മഞ്ജു

ayisha

featured

‘രക്തം കൊണ്ടെഴുതിയ കത്ത്’ സത്യാവസ്ഥ തുറന്ന് പറഞ്ഞ് മഞ്ജു

‘രക്തം കൊണ്ടെഴുതിയ കത്ത്’ സത്യാവസ്ഥ തുറന്ന് പറഞ്ഞ് മഞ്ജു

‘രക്തം കൊണ്ടെഴുതിയ കത്ത്’ സത്യാവസ്ഥ തുറന്ന് പറഞ്ഞ് മഞ്ജു

രക്തം കൊണ്ട് എഴുതിയ ലെറ്റെറിന്റെ സത്യവസ്ഥയെ കുറിച്ച്‌ ഉള്ള മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മഞ്ജു മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ലെറ്റർ എഴുതി എന്നുള്ളത് സത്യമാണ്. പക്ഷെ അത് ചോര കൊണ്ടൊന്നുമല്ല .ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു.പെന കൊണ്ട് തന്നെയാണ് എഴുതിയത് . അപ്പൊ യാദൃച്ഛികമായി എന്റെ കൈ ഒന്ന് മുറിഞ്ഞു. ആ എന്ന ചോരയും കൂടെ എന്ന വിചാരിച്ച് എന്റെ തമ്പ് അതിൽ തൊട്ടു.അങ്ങിനെയാണ് അത് സംഭവിച്ചത് . ചോരയിൽ കത്തെഴുതി എന്ന് പറയുന്നത് കുറച്ചു എക്സാജറേറ്റഡ് ആണ്

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ഇൻഡോ-അറബിക് ചിത്രമായ “ആയിഷ” ജനുവരി ഇരുപതിന് മാജിക് ഫ്രെയിംസ് പ്രദർശനത്തിനെത്തിക്കുന്നു. മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. വിജയ് ദേവരകൊണ്ടയുടെ തെലുഗ്-ഹിന്ദി ചിത്രമായ ലിഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ആയിഷ’. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ സിനിമ റിലീസ് ആകുന്നതും ആദ്യമായാണ്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് പ്രഭു ദേവയാണ് .

More in featured

Trending

Recent

To Top