News
50 ാം പിറന്നാള്‍ ആഘോഷത്തിനിടെ തന്റെ രണ്ടാം ഭാര്യയെ പരിചയപ്പെടുത്തി പ്രഭുദേവ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ സംഭവിച്ചത്!
50 ാം പിറന്നാള്‍ ആഘോഷത്തിനിടെ തന്റെ രണ്ടാം ഭാര്യയെ പരിചയപ്പെടുത്തി പ്രഭുദേവ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ സംഭവിച്ചത്!
ലോകം മുഴുവന്‍ ആരാധകരുള്ള ആളാണ് നടനും സംവിധായകനും ഒപ്പം ഒരു നൃത്ത സംവിധായകനുമാണ് പ്രഭുദേവ. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് പ്രഭു ദേവ സുന്ദരം എന്നാണ്. അദ്ദേഹത്തിന്റെ ഡാന്‍സിനെ ആരാധിക്കാത്ത താരങ്ങള്‍ കുറവായിരിക്കും. വ്യത്യസ്തമായ നൃത്ത ചുവടുകള്‍ എന്നും പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ ഇന്ത്യയിലെ മൈക്കല്‍ ജാക്‌സണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. നടനെന്ന നിലയില്‍ ചുരുങ്ങിയ കാലം മാത്രമേ പ്രഭുദേവയ്ക്ക് ശ്രദ്ധിക്കപ്പെടാന്‍ പറ്റിയുള്ളൂ.
ഡാന്‍സിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത അദ്ദേഹം പിന്നീട് ഡാന്‍സ് കൊറിയോ?ഗ്രഫിലേക്കും സിനിമാ സംവിധാനം, നിര്‍മാണം എന്നിവയിലേക്കും ശ്രദ്ധ കൊടുത്തു. പക്ഷെ വ്യക്തി ജീവിതത്തില്‍ അദ്ദേഹം ഇതിനോടകം ഏറെ വിവാദങ്ങളെ നേരിട്ടിരുന്നു. ആദ്യ ഭാര്യയുമായുള്ള പ്രശ്‌നം, നയന്‍താരയുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്, പിരിയല്‍ തുടങ്ങി പല സംഭവങ്ങള്‍ ഇതിന് കാരണമായി. ആദ്യ ഭാര്യ റംലത്തോ നയന്‍താരയോ അല്ല ഇന്ന് പ്രഭുദേവയുടെ പങ്കാളി. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ഹിമാനി സിം?ഗാണ്.
പക്ഷെ അദ്ദേഹം ഇതുവരെയും ഒഫീഷ്യലായി തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല. ഗോസിപ്പുകള്‍ ഉണ്ടായിരുന്നു യെങ്കിലും പ്രഭുദേവ പ്രതികരിച്ചിരുന്നില്ല. ലൈം ലൈറ്റിലുള്ള ആളല്ല അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും പൊതുവേദികളില്‍ ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നില്ല. ഇപ്പോഴിതാ ആരാധകരുടെ ഈ പരാതിക്ക് പരിഹാരമായിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് പ്രഭുദേവയുടെ 50 ാം പിറന്നാള്‍ ആഘോഷത്തിലാണ് രണ്ടാം ഭാര്യയുടെ വീഡിയോ പുറത്തുവരുന്നത്.
2020 ലായിരുന്നു പ്രഭുദേവയും മുംബൈയിലുള്ള ഡോ. ഹിമാനിയുമായുള്ള വിവാഹം നടക്കുന്നത്. ഇതാദ്യമായാണ് പ്രഭുദേവയുടെ ഭാര്യ പബ്ലിക് സ്‌പേസിലേക്ക് വന്നത്. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണ് ഡോ. ഹിമാനി. പ്രഭുദേവയുടെ പിറന്നാള്‍ ആഘോഷത്തിനാണ് പ്രഭുദേവയെ പ്രശംസിച്ചും വൈകാരികവുമായ വീഡിയോ ഹിമാനി പങ്കുവെച്ചത്. വീഡിയോ കാണുമ്പോഴുള്ള പ്രഭുദേവയുടെ പ്രതികരണവും വീഡിയോയിലുണ്ട്.
ഒരുപാട് സ്‌നേഹവും, ഒപ്പം പരിചരണവും അച്ചടക്കവും പ്രത്യേകിച്ച് നര്‍മ്മ ബോധവുമുള്ള പ്രഭുദേവയെ ഭര്‍ത്താവായി ലഭിച്ചത് ഭാഗ്യമാണെന്നും, വിവാഹത്തിന് ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ഏറ്റവും സന്തോഷവതിയായിരുന്നെന്നും അതിന് ദൈവത്തോട് നന്ദി പറയുന്നതായും ഹിമാനി വെളിപ്പെടുത്തി. ഭാര്യയുടെ വാക്കുകള്‍ സസൂഷ്മം കേള്‍ക്കുന്ന പ്രഭുദേവയുടെ സന്തോഷവും വീഡിയോയില്‍ കാണുന്നുണ്ട്. ഇത് കൂടാതെ ഇവര്‍ ഒരുവരും ഒരുമിച്ച് ഇപ്പോള്‍ തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയ ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറം വേദനയുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിലെത്തിയപ്പോഴാണ് പ്രഭുദേവ ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. ആദ്യ വിവാഹത്തില്‍ അദ്ദേഹത്തിന് മൂന്ന് മക്കള്‍ ഉണ്ടായിരുന്നു. അതില്‍ ഒരു മകള്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. അതോടെയാണ് ആദ്യ ഭാര്യ റംലത്തുമായി പ്രശ്‌നങ്ങള്‍ ഉണ്ടായത്. ശേഷം അദ്ദേഹം നയന്‍താരയുമായി ലിവിങ് റിലേഷനില്‍ ആയിരുന്നു. വിവാഹം വരെ എത്തിയ ആ ബന്ധം നയന്‍താര ഉപേക്ഷിക്കുകയായിരുന്നു.
2009 ല്‍ ആണ് നയന്‍താരയും പ്രഭുദേവയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പുറത്ത് വന്ന് തുടങ്ങിയത്. നയന്‍താര പ്രഭുദേവയുടെ പേര് കൈത്തണ്ടയില്‍ പച്ച കുത്തിയിരുന്നതൊക്കെ വാര്‍ത്തയായിരുന്നു. ഇരുവരും തുടര്‍ന്ന് ഒരുപാട് സ്‌റ്റേജ് ഷോകളില്‍ ഒന്നിച്ച് പങ്കെടുത്ത് തങ്ങളുടെ പ്രണയ കഥയ്ക്ക് ശക്തി കൊടുത്തു. നയന്‍സും പ്രഭുവും വിവാഹിതരാവാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ക്കൊപ്പം മറ്റൊരു വിവാദം കൂടെ പുറത്ത് വന്നു. രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുക്കുകയാണെന്ന് പറഞ്ഞാണ് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നത്.
ഇക്കാര്യം ചൂണ്ടികാണിച്ച് അവര്‍ കോടതിയെ സമീപിച്ചു. നര്‍ത്തകിയായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹം ചെയ്തതാണ്. പ്രഭുദേവയെ വിവാഹം ചെയ്ത ശേഷം അവര്‍ മതം മാറി ലത എന്ന പേര് സ്വീകരിച്ചു. പ്രഭു ദേവയുടെ മൂന്ന് മക്കളുടെ അമ്മയാണ് റംലത്ത്. തന്റെ ഭര്‍ത്താവിനെ നയന്‍താര നിയമ വിരുദ്ധമായി തട്ടിയെടുത്തു എന്നായിരുന്നു ലതയുടെ ആരോപണം. മോഷണക്കേസിന് നയന്‍താരയെ അറസ്റ്റ് ചെയ്യണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. എന്റെ കണ്ണില്‍ നയന്‍താരയെ കണ്ടാല്‍ കാണുന്ന ഇടത്ത് വച്ച് ഞാന്‍ തല്ലും. ഒരു മോശം സ്ത്രീ എങ്ങിനെയായിരിയ്ക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് അവള്‍ എന്നാണ് ലത പറഞ്ഞത്.
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം 2010 ല്‍ പ്രഭു ദേവയും ലതയും തമ്മിലുള്ള വിവാഹ മോചനം നിയമപരമായി നടന്നു. അതേ വര്‍ഷം തന്നെ നയന്‍താരയുമായും വേര്‍പിരിഞ്ഞു. നയന്‍താരയില്‍ നിന്നും വേര്‍പിരിഞ്ഞ പ്രഭുദേവ ഹിന്ദി സിനമയിലും സംവിധാനത്തിലും കൂടുതല്‍ ശ്രദ്ധിച്ചു. ഇനി എന്റെ ജീവിതത്തില്‍ ഒരു പെണ്ണില്ല എന്നാണ് അന്ന് പ്രഭു ദേവ പറഞ്ഞത്. നയന്‍താര ആകട്ടെ, ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി.
