Connect with us

സുധിയെ അവസാനാമായി കണ്ടത് അപകടം നടക്കുന്നതിന്റെ തലേ ദിവസമാണ്…എപ്പോ എവിടെ പോയാലും അമ്മച്ചി എന്ന് നീട്ടി ഒന്ന് വിളിച്ചിട്ടേ പോകൂ…. ചിരിച്ചുകൊണ്ട് മാത്രമേ എന്നോട് സംസാരിക്കൂ; നാട്ടുകാർ പറയുന്നു

general

സുധിയെ അവസാനാമായി കണ്ടത് അപകടം നടക്കുന്നതിന്റെ തലേ ദിവസമാണ്…എപ്പോ എവിടെ പോയാലും അമ്മച്ചി എന്ന് നീട്ടി ഒന്ന് വിളിച്ചിട്ടേ പോകൂ…. ചിരിച്ചുകൊണ്ട് മാത്രമേ എന്നോട് സംസാരിക്കൂ; നാട്ടുകാർ പറയുന്നു

സുധിയെ അവസാനാമായി കണ്ടത് അപകടം നടക്കുന്നതിന്റെ തലേ ദിവസമാണ്…എപ്പോ എവിടെ പോയാലും അമ്മച്ചി എന്ന് നീട്ടി ഒന്ന് വിളിച്ചിട്ടേ പോകൂ…. ചിരിച്ചുകൊണ്ട് മാത്രമേ എന്നോട് സംസാരിക്കൂ; നാട്ടുകാർ പറയുന്നു

കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ പ്രേക്ഷകർക്കും പ്രിയപ്പെട്ടവർക്കും മുക്തരാവാൻ സാധിച്ചിട്ടില്ല . കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്റ്റാർ മാജിക്ക് എന്ന ടിവി ഷോയിലൂടെ മലയാളികളുടെ സ്വീകരണ മുറിയിൽ സുധി നിത്യേന എത്താറുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് സുധിയുടെ വേർപാട് കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണം പോലെ മലയാളികളെ വേദനിപ്പിക്കുന്നത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സുധി. പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും കരകയറി തുടങ്ങിയിരുന്നു താരം.

നാലുവർഷത്തെ പരിചയം മാത്രമാണ് ദാസ് ജോസിന് സുധിയുമായി ഉള്ളത്. എങ്കിലും സുധിയെ കുറിച്ചുപറയാൻ അദ്ദേഹത്തിന് നൂറുനാവാണ്. സുധി വിവാഹം ചെയ്തിരിക്കുന്നത് എന്റെ ഒരു സഹോദരിയുടെ മകളെ ആണെന്നു പറയുകയാണ് ദാസ്. സുധിയെ സംബന്ധിച്ച് ജാഡകൾ ഇല്ലാത്ത കലാകാരൻ ആണ്. മലയാളി മനസ്സിൽ ഇങ്ങിനെ കുടിയേറിയ ഒരു കലാകാരൻ ഉണ്ടോ എന്ന് സംശയമാണ്. മണിക്കൂറുകൾ ഉണ്ടെങ്കിൽ പോലും സുധിയെ കുറിച്ച് പറയാൻ മതിയാകില്ല. അതുപോലെയുണ്ട് സുധിയുടെ കാര്യങ്ങൾ- ദാസ് പറയുന്നു.

സുധിയെ അവസാനാമായി കാണുന്നത് അപകടം നടക്കുന്നതിന്റെ തലേ ദിവസം ആണെന്ന് നാട്ടുകാരിയും ബന്ധുവും ആയ അമ്മിണി പറയുന്നു. എന്നെ അമ്മച്ചി എന്നാണ് വിളിക്കുന്നത്. പരിപാടി ഉണ്ടെന്ന് പറഞ്ഞു ഒരുങ്ങി ആണ് പോകുന്നത്. കൈയ്യിൽ ബാഗൊക്കെ ഉണ്ടായിരുന്നു. പരിപാടി ഉണ്ട് എന്ന് പറഞ്ഞു. നല്ല പയ്യൻ ആണ്. എന്റെ കൊച്ചുമകളുടെ ഭർത്താവാണ്. കുടുംബം അന്വേഷിക്കുന്ന ആളായിരുന്നു. ഞാനും ആയി വലിയ സ്നേഹം ആയിരുന്നു.

എനിക്ക് രണ്ടുപെൺമക്കൾ ആയിരുന്നു. ഒരു മകന്റെ സ്നേഹം ആണ് സുധി തന്നിട്ടുള്ളത്- അമ്മിണി പറയുന്നു. സാധനങ്ങൾ ഒക്കെയും വാങ്ങിയും എടുത്തും കുടുംബം നന്നായി നോക്കുന്ന പയ്യൻ ആയിരുന്നു. പക്ഷെ ദൈവം അവനെ കൊണ്ട് പോയി. അങ്ങനെ അങ്ങ് പെട്ടെന്നു പോയതിൽ ഒരുപാട് ദുഖമുണ്ട്. എപ്പോ എവിടെ പോയാലും അമ്മച്ചി എന്ന് നീട്ടി ഒന്ന് വിളിച്ചിട്ടേ പോകൂ. ചിരിച്ചുകൊണ്ട് മാത്രമേ എന്നോട് സംസാരിക്കൂ. നല്ല പയ്യൻ. കുഞ്ഞുങ്ങൾ ഒരു നിലക്ക് ആയിട്ട് ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. പക്ഷെ ഇത് ഇത്തിരി നേരത്തെ ആയിപ്പോയി. അവരെ ഇനി ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് എനിക്ക് പറയാൻ ഉള്ളത്.

സുധിയുടെ വർത്തമാനം ആണ് ഏറ്റവും കൂടുതൽ എല്ലാവർക്കും ഇഷ്ടം. മീൻ കറി ഒക്കെ ഉണ്ടാക്കിയാൽ ഞാൻ കൊണ്ട് കൊടുക്കുമായിരുന്നു, ഒരു വൃത്തികെട്ട സ്വഭാവവും അവന് ഇല്ലായിരുന്നു. ചിരിച്ചു കൊണ്ടേ കണ്ടിട്ടൊള്ളോ. അവന്റെ മക്കൾക്ക് പോയി അല്ലാതെ എന്ത് പറയാൻ ആണ്- അമ്മിണി പറഞ്ഞു.

രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിച്ചവർ ഒരുപാടുണ്ട് വാകത്താനത്ത് എന്നാൽ സുധിയെ പോലെ ഇത്രയും സ്വീകാര്യത കിട്ടിയ ഒരു മനുഷ്യൻ ഇവിടെ ഉണ്ടോ എന്ന് സംശയം ആണെന്നും ദാസ് പറഞ്ഞു. ഇതുപോലെ ഒരു ജന സഞ്ചയം ഇവിടെ ഉണ്ടാകുമോ എന്ന് നമ്മൾക്ക് സംശയം ആണ്. ഇത് പോലെ ഉള്ള കലാകാരന്മാരെ ഉയർത്തികൊണ്ട് വരുന്നത് മീഡിയ ആണ്. പക്ഷെ അവരുടെ മാനസിക ബുദ്ധിമുട്ടുകളെ അധികം ആർക്കും അറിയില്ല- ദാസ് കൂട്ടിച്ചേർത്തു.

നല്ല രീതിയിൽ എല്ലാ പരിപാടികളിലും സംബന്ധിക്കുമായിരുന്നു. യാതൊരു ജാഡയും ഇല്ലായിരുന്നു. നിഷ്കളങ്കനായിരുന്ന മനുഷ്യൻ ആയിരുന്നു;ഇത് പോലെ ഒരു കലാകാരൻ ഇവിടെ ഉണ്ടാകുമോ എന്ന് സംശയം ആണ്. സാമ്പത്തികം നോക്കി പരിപാടികൾ ഏറ്റെടുക്കുന്ന ആള് ആയിരുന്നില്ല. സാമ്പത്തികം നോക്കുകയെ ഇല്ലായിരുന്നു. കലയെ ജീവശ്വാസം പോലെ എടുത്തിരുന്ന കലാകാരൻ ആയിരുന്നു അദ്ദേഹമെന്നും ദാസ് ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു

Continue Reading
You may also like...

More in general

Trending

Recent

To Top