Connect with us

പ്രഭു എന്ന് കൈയിൽ പച്ച കുത്തി! ആദ്യ ഭാര്യക്ക് ജീവനാംശം നൽകാൻ പോലും നയൻതാരയുടെ പണം ഉപയോ​ഗിച്ചു! നയൻതാരയും പ്രഭുദേവയും തമ്മിലുണ്ടായത്…

News

പ്രഭു എന്ന് കൈയിൽ പച്ച കുത്തി! ആദ്യ ഭാര്യക്ക് ജീവനാംശം നൽകാൻ പോലും നയൻതാരയുടെ പണം ഉപയോ​ഗിച്ചു! നയൻതാരയും പ്രഭുദേവയും തമ്മിലുണ്ടായത്…

പ്രഭു എന്ന് കൈയിൽ പച്ച കുത്തി! ആദ്യ ഭാര്യക്ക് ജീവനാംശം നൽകാൻ പോലും നയൻതാരയുടെ പണം ഉപയോ​ഗിച്ചു! നയൻതാരയും പ്രഭുദേവയും തമ്മിലുണ്ടായത്…

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു പ്രഭുദേവ-നയൻതാര പ്രണയവും വേർപിരിയലും. നയൻതാരയെ ഇന്നത്തെ താരമായി വളർത്തിയതിന് പിന്നിലെ പ്രധാന കാരണം ഈ വിഷയമാണെന്നും അഭിപ്രായമുണ്ട്. ഒരുപക്ഷെ ഈ ബന്ധം വിജയിച്ചിരുന്നെങ്കിൽ നടി സിനിമാ രം​ഗം വിട്ട് കുടുംബിനിയായി മാത്രം മാറിയേനെ.

സിനിമാ ലോകം വിട്ട് പ്രഭുദേവയ്ക്കൊപ്പം കുടുംബ ജീവിതം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു നയൻതാര. പ്രഭുദേവ അന്ന് വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. നയൻതാരയ്ക്കെതിരെ പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് രം​ഗത്ത് വന്നതോടെ വിവാദം കടുത്തു.

നയൻതാരയ്ക്കെതിരെയാണ് അന്ന് കൂടുതലും ആക്ഷേപങ്ങൾ വന്നത്. കുടുംബം തകർത്തു എന്ന അധിക്ഷേപം നടിക്ക് നേരെ വന്നു. പ്രഭു എന്ന് കൈയിൽ പച്ച കുത്തിയ ന‌ടി തന്റെ പ്രണയെത്തെ തുറന്ന് കാട്ടാൻ മടിച്ചതുമില്ല. പ്രഭുദേവയെ വിവാഹം ചെയ്ത് സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കാനായിരുന്നു നയൻതാരയുടെ തീരുമാനം.

2011 ൽ ശ്രീ രാമ രാജ്യം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച ശേഷം കരിയർ വിടാൻ നടി തീരുമാനിക്കുകയും ചെയ്തു. ഇതിനിടെ പ്രഭുദേവ ആദ്യ ഭാര്യയിൽ നിന്നും വിവാഹമോചനവും നേടിയിരുന്നു. എന്നാൽ ഒരുമിച്ച് ജീവിച്ച് കുറച്ച് കാലത്തിനുള്ളിൽ നയൻതാരയ്ക്കും പ്രഭുദേവയ്ക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. രണ്ട് പേരും രണ്ട് വഴിക്ക് പിരിയുകയും ചെയ്തു. മാനസികമായി തകർന്ന നയൻതാര മാസങ്ങളോളം വീട്ടിൽ തന്നെ ഇരുന്നു.

പിന്നീട് രാജാ റാണി എന്ന ചിത്രത്തിലൂടെ സിനിമാരം​ഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്താനും നയൻതാരയ്ക്ക് കഴിഞ്ഞു. പ്രഭുദേവയുമായി അന്ധമായ പ്രണയത്തിലായ നയൻതാര ഇദ്ദേഹത്തെ സാമ്പത്തികമായി വലിയ തോതിൽ സഹായിച്ചിരുന്നെന്നാണ് അന്ന് വന്ന അഭ്യൂഹങ്ങളിലൊന്ന്. നയൻതാരയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് വന്ന സൂചനകൾ പ്രകാരം താരത്തിന്റെ പണത്തിൽ മാത്രമായിരുന്നു പ്രഭുദേവയ്ക്ക് ശ്രദ്ധ. ആദ്യ ഭാര്യക്ക് ജീവനാംശം നൽകാൻ പോലും നയൻതാരയുടെ പണം ഉപയോ​ഗിച്ചു. ഇത് നയൻതാരയെ വേദനിപ്പിച്ചു. പ്രത്യേകിച്ചും ആദ്യ വിവാഹബന്ധം ഒഴിവായെങ്കിലും മക്കളോട് പ്രഭുദേവ താനുമായുള്ള ബന്ധത്തേക്കാൾ അടുപ്പം കാണിച്ചു. ഇത് നടിയെ കൂടുതൽ വിഷമിപ്പിച്ചെന്നാണ് പുറത്ത് വന്ന വിവരം.

താൻ ഉപയോ​ഗിക്കപ്പെട്ടത് പോലെ തോന്നിയതോടെയാണ് നയൻതാര ബന്ധം ഉപേക്ഷിച്ചതെന്നാണ് അന്ന് പുറത്ത് വന്ന അഭ്യൂഹങ്ങൾ. പ്രണയത്തിന് വേണ്ട് എന്ത് ത്യാ​ഗവും ചെയ്യാൻ തയ്യാറാണെന്ന് നയൻതാര നേരത്തെ പറഞ്ഞിട്ടുണ്ട്. അടുത്തിടെ പോലും മക്കളോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് പ്രഭുദേവ സംസാരിക്കുകയുണ്ടായി. മക്കളുമായുള്ള അമിത അടുപ്പം കുറയ്ക്കണം എന്നാ​ഗ്രഹിച്ചാലും കഴിയില്ല.

അവർക്ക് അതൊരു ബാധ്യതയാകുമോ എന്ന ഭയമുണ്ട്. പക്ഷെ അവരാണ് തന്റെ സന്തോഷമെന്നും പ്രഭുദേവ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജീവനാംശമായി വലിയ തുകയാണ് പ്രഭുദേവ ആദ്യ ഭാര്യ റംലത്തിന് നൽകിയതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. മുംബൈയിലെ ഫിസിയോ തെറാപിസ്റ്റായ ഹിമാനി സിംഗാണ് പ്രഭുദേവയുടെ ഇപ്പോഴത്തെ ഭാര്യ. അടുത്തിടെ ഇരുവർക്കും ഒരു മകളും പിറന്നു. മുൻ കാമുകനായ ചിമ്പുവിനോട് വീണ്ടും സൗഹൃദത്തിലാവാൻ നയൻതാര തയ്യാറായി. എന്നാൽ പ്രഭുദേവയുമായി പിന്നീടൊരു ബന്ധവും നയൻതാര വെച്ചില്ല.

More in News

Trending

Recent

To Top