News
ഒന്നിന് പുറകെ ഒന്ന്, ക്രൂര കൃത്യം വിട്ടൊഴിയുന്നില്ല, ഭീഷണിപ്പെടുത്തി നടിയുടെ നഗ്നദൃശ്യം പകർത്തി! ഞെട്ടലോടെ സിനിമ ലോകം
ഒന്നിന് പുറകെ ഒന്ന്, ക്രൂര കൃത്യം വിട്ടൊഴിയുന്നില്ല, ഭീഷണിപ്പെടുത്തി നടിയുടെ നഗ്നദൃശ്യം പകർത്തി! ഞെട്ടലോടെ സിനിമ ലോകം

കത്തി കാട്ടി ഭീഷണിപ്പെടുത്തി സിനിമ, സീരിയൽ നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ രണ്ടംഗ സംഘം സ്വർണം കവർന്നിരിക്കുന്നുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ 2 പ്രതികളെയും പിടികൂടി. രാമപുരം സ്വദേശി ശെൽവകുമാർ, മധുരവയൽ സ്വദേശി കണ്ണദാസൻ എന്നിവരാണ് അറസ്റ്റിലായത്. പക്ഷേ, നഗ്ന ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്താനായില്ല.
നടിയുടെ വൽസരവാക്കത്തെ വീട്ടിലേക്കു തിങ്കളാഴ്ച രാത്രിയാണ് ഇവർ അതിക്രമിച്ചു കയറിയത്. കോളിങ് ബെൽ കേട്ട് വാതിൽ തുറന്നപ്പോൾ, മുഖംമൂടി സംഘം വീടിനുള്ളിൽ കയറുകയായിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തി വിവസ്ത്രയാക്കി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. നടിയുടെ കഴുത്തിലെ 12 ഗ്രാം തൂക്കംവരുന്ന മാലയും തട്ടിയെടുത്തു.
തൊട്ടടുത്ത ദിവസമാണ് യുവതി വൽസരവാക്കം പൊലീസിൽ പരാതി നൽകിയത്. വീടിനു സമീപം മീൻ വിൽപന കേന്ദ്രം കൂടി നടത്തിയിരുന്ന നടിയുടെ ബിസിനസ് ബന്ധങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ അന്വേഷണം. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ എറിഞ്ഞുടച്ചെന്നാണു പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. ഇതു വിശ്വാസത്തിലെടുക്കാത്ത പൊലീസ് ഫോൺ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ്...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...