Connect with us

മറുപടി നല്‍കാതെ അകത്തേക്ക് കയറി ..ആ ഓഡിയോ ക്ലിപ്പ് വളരെ ശ്രദ്ധിച്ച് മണിക്കൂറുകള്‍ കേട്ടപ്പോഴാണ് അതിനകത്ത് ഒളിഞ്ഞിരുന്ന ഇക്കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്, ദൈവം ബാക്കിവെച്ച തെളിവ്! തകർന്ന് പപ്പടമാകുന്നു

News

മറുപടി നല്‍കാതെ അകത്തേക്ക് കയറി ..ആ ഓഡിയോ ക്ലിപ്പ് വളരെ ശ്രദ്ധിച്ച് മണിക്കൂറുകള്‍ കേട്ടപ്പോഴാണ് അതിനകത്ത് ഒളിഞ്ഞിരുന്ന ഇക്കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്, ദൈവം ബാക്കിവെച്ച തെളിവ്! തകർന്ന് പപ്പടമാകുന്നു

മറുപടി നല്‍കാതെ അകത്തേക്ക് കയറി ..ആ ഓഡിയോ ക്ലിപ്പ് വളരെ ശ്രദ്ധിച്ച് മണിക്കൂറുകള്‍ കേട്ടപ്പോഴാണ് അതിനകത്ത് ഒളിഞ്ഞിരുന്ന ഇക്കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്, ദൈവം ബാക്കിവെച്ച തെളിവ്! തകർന്ന് പപ്പടമാകുന്നു

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമായിരുന്നു കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിലെ ‘വിഐപി’ ദിലീപിന്റെ സുഹൃത്താണെന്ന് പൊലീസ് കണ്ടെത്തിയത്. നടിയെ ആക്രമിച്ച് പള്‍സർ സുനിയും സംഘവും മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങള്‍ ദിലീപ് കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചത് ഒരു ‘വിഐപി” യാണെന്നാായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ആ വിഐപി” ദിലീപിന്റെ സുഹൃത്ത് ശരത്താണെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പക്ഷെ ശരത്ത് ഈ വാർത്ത നിഷേധിച്ച് രംഗത്ത് എത്തിയതും നമ്മൾ കണ്ടുകഴിഞ്ഞു. എന്നാൽ ഇപ്പോഴും ആ ‘വിഐപി” ദുരൂഹമായി തന്നെ നിൽക്കുകയാണ്.

സംശയങ്ങള്‍ ഏറെയാണെങ്കില്‍ കേസിലെ യഥാർത്ഥ വി ഐ പി ക്രൈം ബ്രാഞ്ച് കണ്ടെത്തി കഴിഞ്ഞു എന്നാണ് പുറത്ത് നിന്ന് നമുക്ക് അറിയാന്‍ കഴിയുന്ന വിവരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെച്ച് നോക്കിയാല്‍ 2017 നവംബർ 15-ാം തിയതി ഏകദേശം ഉച്ചകഴിഞ്ഞ സമയത്ത് ആലുവയിലെ പത്മ സരോവരം എന്ന വീട്ടിലേക്ക് ഒരു വണ്ടി വന്ന് നില്‍ക്കുന്നത് കാണാന്‍ സാധിക്കും. വണ്ടിയില്‍ വന്നയാള്‍ ഇറങ്ങി വരുമ്പോള്‍ അകത്ത് നിന്ന ഒരു കുട്ടി ശരത് അങ്കിള്‍ എന്ന് വിളിക്കുന്നു. ആ വിളിയില്‍ നിന്നാണ് ഈ പറയന്ന വി ഐ പി ശരത്താണോ എന്ന ചോദ്യം ഉയർന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ആരാണ് വി ഐ പി എന്നൊക്കെ തീരുമാനിക്കേണ്ടത് പൊലീസാണ്. എന്നാല്‍ വന്നയാളുകള്‍ അകത്തേക്ക് ചോദിക്കുമ്പോള്‍ കാവ്യാമാധവന്‍ ചോദിക്കുന്നു ‘എന്തായി ഇക്ക’ എന്ന്. ഒന്നും പറയാതെ ഒരു ചിരി മാത്രം സമ്മാനിച്ചുകൊണ്ട് വന്നയാളുകള്‍ അകത്തേക്ക് കയറുന്നു. അപ്പോള്‍ ദിലീപ് വന്നയാളുകളോട് ചോദിക്കുന്നത് എന്തായി ‘ബൈജു പൌലോസ് ‘എന്നാണ്. അതായി ബൈജു പൌലോസുമായി ബന്ധപ്പെട്ട എന്തോ കാര്യങ്ങള്‍ക്കായിരുന്നു അവർ പോയതെന്ന് മനസ്സിലാക്കാമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ബൈജു പൌലോസിനെ കുറിച്ച് കാര്യമായി തന്നെ ദിലീപിന്റെ സഹോദരി ഭർത്താവും സുരാജും ചോദിക്കുന്നുണ്ട്. അപ്പോള്‍ ഇവർക്കെല്ലാവർക്കും കാര്യങ്ങള്‍ അറിയാം. ഏതായാലും അവിടെ ഉള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഈ പറയുന്ന ആള്‍ മറുപടി നല്‍കുന്നത് “എന്താവാന്‍ ഇന്ന് നടന്നില്ല, ഇന്ന് ആളെ കിട്ടിയില്ല” എന്നാണ്.

ഈ പറഞ്ഞിന് സാക്ഷികളും വളരെ വ്യക്തമായ തെളിവുകളുമൊക്കെ പൊലീസിന്റെ കൈവശം കിട്ടിയിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഞങ്ങള്‍ക്ക് ഇത് കിട്ടിയത് നേരത്തെ കേട്ട ഒരു ഓഡിയോ ക്ലിപ്പില്‍ നിന്നുമാണ് . ഇന്നുവരേയും പുറത്ത് വരാത്ത വളരെ ദീർഘ നേരം ഉള്ള ആ ഓഡിയോ ക്ലിപ്പ് വളരെ ശ്രദ്ധിച്ച് മണിക്കൂറുകള്‍ കേട്ടപ്പോഴാണ് അതിനകത്ത് ഒളിഞ്ഞിരുന്ന ഇക്കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചതെന്നും അദ്ദേഹം പറയുന്നു. .

ഇത് ഇന്നിപ്പോള്‍ പോലീസ് ഒരു വലിയ തെളിവായി കയ്യില്‍ വെച്ചിരിക്കുകയാണ്. എന്തായാലും ശരി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതിനകത്തെ ഈ യഥാർത്ഥ വി ഐ പി പുറത്ത് വരും. അത് മാത്രമല്ല. ഒന്ന് രണ്ട് കാര്യങ്ങള്‍ കൂടെ ഇക്കൂട്ടത്തിലുണ്ട്.

2017 നവംബർ 17-ാം തിയതി കമ്മാര സംഭവം എന്ന സിനിമയുടെ ബാക്കി വർക്കുകള്‍ക്ക് വേണ്ടി ദിലീപ് മദ്രാസിലേക്ക് പോവുന്നു. അന്ന് വൈകുന്നേരം വൈകുന്നേരം ആറ് മണിയോടെ കൊച്ചി – ദില്ലി വിമാനത്തില്‍ ഈ വിഐപി യാത്ര ചെയ്യുന്നു.

വെറുതെയൊന്നുമല്ല ഈ യാത്ര ചെയ്യുന്നത്. ദില്ലിയിലുള്ള ചില ഡീലുകള്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഈ യാത്ര. വ്യക്തമായി പൊലീസ് ഒന്ന് അന്വേഷിച്ചാല്‍ 2017 നവംബർ 17-ാം തിയതി വൈകീട്ട് ആറ് മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും ദില്ലിയിലേക്ക് പോയ ഈ വിഐപി, ദിലീപിന്റെ വീട്ടില്‍ വന്ന് ബൈജു പൌലോസിനെ കിട്ടിയില്ലെന്ന് പറഞ്ഞ ഈ വിഐപി ആരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞേനെ.

ഇത്രക്ക് ക്രൂരമായി ചിന്തിക്കുന്ന ഈ അധോലോക സംഘത്തെ സംരക്ഷിക്കാനാന്‍ പ്രമുഖനായ ചില വക്കീലും മറ്റ് ചില ആളുകളും രംഗത്ത് ഇറങ്ങിയിരിക്കുന്നത്. അതിന്റെ എല്ലാം പരിണിത ഫലങ്ങള്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഫോണുകളിലെ വിവരങ്ങള്‍ ചോർത്താന്‍ വരെ വക്കീലന്മാരുടെ സഹായമുണ്ട്. ഇതിന്റെയെല്ലാം കഥകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

More in News

Trending

Recent

To Top