Connect with us

എല്ലാം കിട്ടിയത് കോടതിയിൽ നിന്ന്, അനുകരിച്ചത് മന്ത്രിയുടെ തട്ടിപ്പ്, ‘അന്വേഷണ സംഘം കോടതിയിലേക്ക് കുതിയ്ക്കും!?ദിലീപിന്റെ രാമൻ വക്കീലിന്റെയും കാര്യം കട്ട പൊക

News

എല്ലാം കിട്ടിയത് കോടതിയിൽ നിന്ന്, അനുകരിച്ചത് മന്ത്രിയുടെ തട്ടിപ്പ്, ‘അന്വേഷണ സംഘം കോടതിയിലേക്ക് കുതിയ്ക്കും!?ദിലീപിന്റെ രാമൻ വക്കീലിന്റെയും കാര്യം കട്ട പൊക

എല്ലാം കിട്ടിയത് കോടതിയിൽ നിന്ന്, അനുകരിച്ചത് മന്ത്രിയുടെ തട്ടിപ്പ്, ‘അന്വേഷണ സംഘം കോടതിയിലേക്ക് കുതിയ്ക്കും!?ദിലീപിന്റെ രാമൻ വക്കീലിന്റെയും കാര്യം കട്ട പൊക

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം ഏറെ ഞെട്ടിച്ചിരുന്നു. തൊണ്ടിമുതലായി കണ്ടെത്തിയ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നു എന്നായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുവന്ന വാര്‍ത്ത. തുടര്‍ന്ന് നടി ഹൈക്കോടതിക്കും സുപ്രീംകോടതിക്കും കത്തയച്ചു. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന സംഭവത്തില്‍ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ ആവശ്യം. ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചു . കോടതിയില്‍ നിന്നു തന്നെയാണ് ചോര്‍ന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൃശ്യങ്ങൾ കോടതിയിൽ നിന്ന് തന്നെയാണ് ചോർന്നതെന്ന് പ്രോസിക്യൂഷൻ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ വിജിലൻസ് രഹസ്യാന്വേഷണം തുടങ്ങിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വിചാരണ കോടതിയിലെ ഏതോ ഒരു ഉദ്യോഗസ്ഥനാണ് ദ്യശ്യങ്ങൾ ചോർത്തിയതെന്ന സംശയത്തിലാണ് പോലീസ്.ഇയാൾ ദിലീപിൻ്റെ സ്വാധീനത്തിന് വഴങ്ങിയതായി പോലീസ് സംശയിക്കുന്നു. ദൃശ്യങ്ങൾ ചോർത്താൻ ദിലീപ് കോടികൾ എറിഞ്ഞു കാണുമെന്ന് പോലീസ് കരുതുന്നു. ദ്യശ്യങ്ങളിൽ തിരിമറി നടത്തിയെന്ന സംശയവും പോലീസിനുണ്ട്. ഒരു സംസ്ഥാന മന്ത്രി മുമ്പ് ഇത്തരത്തിൽ ഒരു തട്ടിപ്പ് നടത്തിയിരുന്നു.

ദൃശ്യം ചോർത്തിയത് ആരാണെന്ന് കണ്ടെത്തുന്നത് പ്രയാസമാവില്ലെന്ന് തന്നെയാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. കാരണം പെൻ ഡ്രൈവ് സൂക്ഷിക്കുന്ന മുറിയിൽ പ്രവേശിക്കുന്നവരുടെ പട്ടിക ക്രൈംബ്രാഞ്ചിൻ്റെ കൈയിലുണ്ട്. ഇവരെ ചോദ്യം ചെയ്താൽ കണ്ടെത്താവുന്നതേയുള്ളു.

ദൃശ്യം ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി. ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോർന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് പെൻഡ്രൈവ് പരിശോധിച്ചത്. പെൻഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങൾ ചോർന്നിരിക്കുന്നത്. പല ഘട്ടങ്ങളിലായി മൂന്ന് കോടതികളിൽ പെൻഡ്രൈവ് സൂക്ഷിച്ചിരുന്നു. ആലുവ, അങ്കമാലി മജിസ്ട്രേറ്റ് കോടതികളിലും, അഡീഷണൽ സെഷൻസ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് മന്ത്രി നടത്തിയതും ഇതേ തട്ടിപ്പാണ്.

വിദേശി പ്രതിയായ മയക്കുമരുന്ന് കേസിലാണ് സംസ്ഥാന മന്ത്രി തിരിമറി നടത്തിയത്. അഭിഭാഷകനായിരുന്നു തിരുവനന്തപുരം സ്വദേശിയായ മന്ത്രി. വഞ്ചിയൂർ കോടതിയിലാണ് കേസിൻ്റെ വിചാരണ നടന്നിരുന്നത്. അഭിഭാഷകനായ മന്ത്രി കോടതി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തൊണ്ടിമുതലായ അടിവസ്ത്രം അടിച്ചു മാറ്റി.അതോടെ മയക്കുമരുന്ന് കേസിൽ നിന്ന് മന്ത്രിയുടെ കക്ഷിയായ വിദേശി രക്ഷപ്പെട്ടു. ദിലീപ് കേസിൽ ഏത് കോടതിയിൽ നിന്നാണ് ദൃശ്യം ചോർന്നതെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത പൊലീസിനില്ല. എവിടെ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണ അന്തിമറിപ്പോർട്ട് ഏപ്രിൽ 18-ന് സമർപ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിന് വിചാരണക്കോടതി നിർദേശം നൽകി. അടുത്ത മാസം 15-ന് മുമ്പ് തുടരന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

നടൻ ദിലീപ് പ്രതിയായ വധഗൂഡാലോചനാ കേസിലെ നിർണ്ണായക തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്‍റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് കണ്ടെത്തി. അതേസമയം ദിലീപിന്‍റെ അഭിഭാഷകരെ ലാബുമായി ബന്ധപ്പെടുത്തിയ വിൻസെൻറ് ചൊവ്വല്ലൂർ അഴിമതി കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രതിയാണ്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലെ തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നതിന്‍റെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. കോടതിക്ക് കൈമാറും മുമ്പ് ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ മുംബെയിലെ ലാബിൽ വെച്ച് നശിപ്പിച്ചെന്ന ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ അഭിഭാഷകരും ചേർന്ന് തെളിവുകൾ നശിപ്പിച്ചതിന്‍റെ കൂടുതൽ വിവരങ്ങളാണ് ക്രൈം ബ്രാഞ്ചിന് കിട്ടിയത്.

മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ നിന്നും ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് പകർത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ഈ ഹാർഡ് ഡിസ്കിന്‍റെ മിറർ കോപ്പി ക്രൈംബ്രാഞ്ച് ശേഖരിച്ചു. ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും ശേഖരിച്ചു. കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്‍റെ രസീതും ലാബിൽ നിന്ന് കിട്ടി.

ദിലീപിന്‍റെ അഭിഭാഷകരെ മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയിൽ താമസിക്കുന്ന മലയാളി വിൻസെന്‍റ് ചൊവ്വല്ലൂരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. മുൻ ആദായ നികുതി അസിസ്റ്റന്‍റ് കമ്മീഷണറായ വിൻസെന്‍റ് സിബിഐ കുറ്റപത്രം നൽകിയ അഴിമതി കേസിലെ പ്രതിയാണ്. തന്‍റെയും ദിലീപിന്‍റെയും അഭിഭാഷകൻ ഒരേ ആളാണെന്നും അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നൽകിയതെന്നും വിൻസെന്‍റ് പറഞ്ഞു.

നടി ആക്രമണത്തിനിരയാകുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ കാണാൻ ദിലീപിന്‍റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിൻസെന്‍റ് പറഞ്ഞു. ദിലീപിന്‍റെ അഭിഭാഷകർക്കൊപ്പം ഫോണുകൾ വാങ്ങാൻ താനും മുംബെയിലെ ലാബിൽ പോയിരുന്നുവെന്നും വിൻസെന്‍റ് സമ്മതിച്ചു. തെളിവുകൾ നശിപ്പിച്ചെന്ന് വ്യക്തമായ സാഹചര്യത്തിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.

More in News

Trending

Recent

To Top