Interesting Stories
പുതിയ കുട്ടൂസ് എത്തി ;പ്രിയയെ പിന്നിലാക്കി ആർസിബി പെൺകുട്ടി !!
പുതിയ കുട്ടൂസ് എത്തി ;പ്രിയയെ പിന്നിലാക്കി ആർസിബി പെൺകുട്ടി !!
കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ തിരിച്ചറിഞ്ഞ പ്രിയ വാര്യരെ കടത്തിവെട്ടിയിരിക്കുകയാണ് ദീപിക എന്ന പെൺകുട്ടി. ഐപിഎല്ലില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുറത്തായെങ്കിലും ആര്‍സിബി ഫാന്‍ ദീപിക ഘോഷെ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ബാംഗ്ലൂര്‍- ഹൈദരാബാദ് മത്സരം കാണാന്‍ എത്തിയ ദീപികയെ സ്റ്റേഡിയത്തിലെ ക്യാമറകള്‍ പകര്‍ത്തിയതോടെ താരമാകുകയായിരുന്നു ഈ സുന്ദരി.
ആര്‍സിബിക്കും കോഹ്‌ലിക്കും പിന്തുണയുമായി ഗാലറിയെ ഇളക്കിമറിച്ചു ആ ചുവപ്പ് വേഷക്കാരി. കോഹ്‌ലിയുടെ ഓരോ റണ്ണിനും പിന്തുണയറിയിച്ച് ആര്‍സിബിയുടെ പതാക വീശി ദീപിക സ്റ്റേഡിയത്തില്‍ നിറ സാന്നിധ്യമായി. ഈ വിഡിയോ 20ലക്ഷത്തിലധികം പേരാണ് ദീപികയുടെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം കണ്ടത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായിരിക്കുകയാണ് ഈ ആര്‍സിബി ഫാന്‍ ഗേള്‍. ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകമെങ്ങും ആരാധകരെ സ്വന്തമാക്കിയ പ്രിയ പ്രകാശ് വാര്യരെ കടത്തിവെട്ടുകയാണ് ദീപിക. ഒറ്റ രാത്രികൊണ്ട് ദീപികയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 270k കടന്നിരിക്കുകയാണ്. ഇതിന് പിന്നാലെ ദീപികയുടെ വ്യാജ പ്രൊഫൈലുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. സ്വന്തം അക്കൗണ്ട് വെളുപ്പെടുത്തി ഒടുവില്‍ ദീപിക തന്നെ രംഗത്തെത്തുകയായിരുന്നു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ആരാധകരുടെ കണ്ണുടക്കിയത് ഒരു പെണ്‍കുട്ടിയില്‍. ആര്‍സിബിക്കും കോലിക്കും പിന്തുണയുമായി ഗാലറിയെ ഇളക്കിമറിച്ചു ആ ചുവപ്പ് വേഷക്കാരി. കോലിയുടെ ഓരോ റണ്ണിനും പിന്തുണയറിയിച്ച് ആര്‍സിബിയുടെ പതാക വീശി പെണ്‍കുട്ടി സ്റ്റേഡിയത്തില്‍ നിറസാന്നിധ്യമായി.
സ്റ്റേഡിയത്തിലും ടെലിവിഷന്‍ സ്‌ക്രീനിലും താരമായതോടെ അജ്ഞാത പെണ്‍കുട്ടിയെ തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ഒടുവില്‍ ആ പെണ്‍കുട്ടി ആരെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. ദീപിക ഘോഷെ എന്നാണ് ഈ സുരന്ദരിയുടെ പേര്. ഇന്‍സ്റ്റാഗ്രാമിലെ ദീപികയുടെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ലൈക്കുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്.
ദീപിക കുട്ടൂസ് എന്ന് പേരിടുകയും ട്രോളുകയും ചെയ്തു ഇതിനകം തന്നെ സോഷ്യൽ മീഡിയ. ഇന്ത്യ മുഴുവൻ ഈ പെൺകുട്ടിയെ ഗൂഗിളിൽ തിരയുകയാണിപ്പോൾ.
new viral girl deepika ghose
