Connect with us

ഭർത്താവിന്റെ പിന്തുണ ഉള്ളത് കൊണ്ട് ആ വേദനകളെ വേഗത്തിൽ അതിജീവിച്ചു ; മൈഥിലി

Movies

ഭർത്താവിന്റെ പിന്തുണ ഉള്ളത് കൊണ്ട് ആ വേദനകളെ വേഗത്തിൽ അതിജീവിച്ചു ; മൈഥിലി

ഭർത്താവിന്റെ പിന്തുണ ഉള്ളത് കൊണ്ട് ആ വേദനകളെ വേഗത്തിൽ അതിജീവിച്ചു ; മൈഥിലി

മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി. കഴിഞ്ഞ ജനുവരിയിലാണ് മൈഥിലിക്ക് ഒരു ആൺ കുഞ്ഞ് ജനിച്ചത്. മാതൃത്വത്തിന്റെ ആദ്യ നാളുകൾ ആസ്വദിക്കുകയാണ് താരമിപ്പോൾ. നീൽ സമ്പത്ത് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ മകന്റെ വിശേഷങ്ങൾ മൈഥിലി പങ്കുവയ്ക്കാറുണ്ട്.


കഴിഞ്ഞ വർഷം ഏപ്രിൽ 28നായിരുന്നു മൈഥിലി ആർക്കിടെക്റ്റായ സമ്പത്തിനെ വിവാഹം ചെയ്തത്. ഗുരുവായൂരിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അധികം വൈകാതെ തന്നെ താൻ ഗർഭിണിയാണെന്ന് മൈഥിലി ആരാധകരെ അറിയിക്കുകയായിരുന്നു. കൊടൈക്കനാലിൽ വച്ചാണ് മൈഥിലി സമ്പത്തിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ഇപ്പോൾ ഭർത്താവിനും മകനുമൊപ്പം അവിടെ ജീവിതം ആസ്വദിക്കുകയാണ് മൈഥിലി.

മകനെ സ്നേഹത്തോടെ അരിക്കൊമ്പൻ, നീലൻ എന്നൊക്കെയാണ് മൈഥിലി വിളിക്കുന്നത്. ഭർത്താവിനും തന്റെ സ്വന്തം അരികൊമ്പനുമൊപ്പം മൈഥിലിയും കൊടൈക്കനാലുകാരിയാവുകയാണ്. അതിനിടെ ഗൃഹലക്ഷമിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി. അമ്മയായ ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു എന്നാണ് മൈഥിലി പറയുന്നത്.

പണ്ടൊക്കെ അലസമായാണ് ജീവിച്ചിരുന്നതെങ്കിൽ ഇന്ന് ഉത്തരവാദിത്തങ്ങൾ കൂടിയെന്ന് മൈഥിലി പറയുന്നു. മകന്റെ ഓരോ കാര്യങ്ങളും നോക്കി അത് ആസ്വദിച്ച് മുന്നോട്ട് പോവുകയാണ് താനും സമ്പത്തുമെന്ന് താരം പറഞ്ഞു. പ്രസവശേഷം ഇടയ്ക്ക് ഒന്നു രണ്ടുദിവസങ്ങളിൽ മാത്രമാണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ അനുഭവിച്ചത്. വെറുതെ കരയാൻ തോന്നിയ നിമിഷങ്ങൾ ആയിരുന്നു. എന്നാൽ അപ്പോഴൊക്കെ ഭർത്താവ് കൂടെ ഉണ്ടായിരുന്നു, അങ്ങനെ ആ വേദനകളെ വേഗത്തിൽ അതിജീവിച്ചെന്ന് മൈഥിലി പറയുന്നു.

മകന്റെ ബാല്യം കളയാൻ താൻ തയ്യാറല്ല, അതുകൊണ്ട് തന്നെ സിനിമയിലേക്ക് ഉടൻ ഉണ്ടാവില്ലെന്നും മൈഥിലി വ്യക്തമാക്കി. അത്രയും നല്ല കഥാപാത്രങ്ങൾ വന്നാൽ മാത്രമേ ഇനി സിനിമയിലേക്ക് വരൂ എന്നും താരം പറയുന്നു.സിനിമാരംഗത്തെ മയക്കുമരുന്ന് വിവാദം, അഭിനേതാക്കളുടെ നിസ്സഹകരണം എന്നിവയെ കുറിച്ചുള്ള അഭിപ്രായങ്ങളും മൈഥിലി അഭിമുഖത്തിൽ പറഞ്ഞു.

ഞാൻ എന്നെ സ്നേഹിക്കുന്നു എന്ന ഒറ്റ വാക്കിലൂടെ ആയിരുന്നു ഉത്തരം.ജീവിതത്തിലേക്ക് അതിക്രമിച്ചു കയറി വരുന്നവരെ ഞാൻ എന്തിനു ഗൗനിക്കണം? അതോർത്ത് എന്തിനു വേവലാതിപ്പെടണം. തിരിഞ്ഞു നോക്കിയല്ലല്ലോ മുൻപോട്ട് നോക്കിയല്ലേ നടക്കേണ്ടത്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളിലാണ് തന്റെ ശ്രദ്ധയെന്നും മൈഥിലി കൂട്ടിച്ചേർത്തു. അതേസമയം, കൊടൈക്കനാൽ എന്തുകൊണ്ടാണ് തനിക്ക് സ്പെഷ്യലാകുന്നതെന്ന് മൈഥിലി പറയുന്നുണ്ട്.
കൊടൈക്കനാലാണ് തനിക്കെല്ലാം തന്നത്.

ഭർത്താവ് സമ്പത്തിനെയും, കുഞ്ഞിനേയും ഈ ഭൂമിയും എല്ലാം. ജീവിതാവസാനം വരെ ഇവിടെ ഇങ്ങനെ ജീവിക്കണം എന്നാണ് ആഗ്രഹം. തികച്ചും യാദൃശ്ചികമായിട്ടാണ് ഇവിടെ എത്തിയത്. മനസ്സിന് ഒരു ശാന്തതയാണ്. ഇവിടം ഒരു മാന്ത്രിക ദേശമാണെന്ന് മൈഥിലി പറയുന്നു. വെറുതെ ടൂർ വന്ന സ്ഥലമാണ്. കണ്ട് ഇഷ്ടപ്പെട്ട് സ്ഥലം വാങ്ങിയാലോ എന്ന ചിന്തയിൽ എത്തുകയായിരുന്നു. നാലു മാസം കൊണ്ടാണ് സ്ഥലം കണ്ടെത്തിയതും വാങ്ങിയതും, മൈഥിലി പറഞ്ഞു.

പിന്നെ സമ്പത്തിനെ കണ്ടതും ഇഷ്ടപ്പെട്ടതുമെല്ലാം ഇവിടെ വെച്ചാണ്. വിവാഹം ഇവിടെ വെച്ച് നടത്താൻ പ്ലാൻ ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഗുരുവായൂരിൽ വെച്ച് നടത്തുകയായിരുന്നു എന്നും മൈഥിലി അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചട്ടമ്പി എന്ന സിനിമയിലാണ് മൈഥിലി അവസാനമായി അഭിനയിച്ചത്. ഏകദേശം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന സിനിമയായിരുന്നു അത്. ഒരു സമയത്ത് മലയാളത്തിലെ സജീവ സാന്നിധ്യമായിരുന്ന മൈഥിലി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.

More in Movies

Trending