serial news
നിങ്ങൾ തമ്മിൽ ലവ് ആണോ…?; എന്റെ A റ്റു Z കാര്യങ്ങളും ഇവൾക്ക് അറിയാം, അവളുടേത് എനിക്കും;ഇത്രയും മനസിലാക്കിയ രണ്ടാൾക്കും ജീവിതത്തിൽ ഒന്നിച്ചുകൂടെയെന്ന് ആരാധകർ!
നിങ്ങൾ തമ്മിൽ ലവ് ആണോ…?; എന്റെ A റ്റു Z കാര്യങ്ങളും ഇവൾക്ക് അറിയാം, അവളുടേത് എനിക്കും;ഇത്രയും മനസിലാക്കിയ രണ്ടാൾക്കും ജീവിതത്തിൽ ഒന്നിച്ചുകൂടെയെന്ന് ആരാധകർ!
ഊമപ്പെണ്ണിന്റെയും അവളുടെ ഉരിയാടുന്ന പയ്യന്റെയും കഥ പറയുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. ഊമപ്പെണ്ണായി എത്തുന്ന കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. അന്യഭാഷാ നടിയായ ഐശ്വര്യ റംസായി ആണ് കല്യാണി ആയി വേഷം ഇടുന്നത്.
നായകൻ കിരണും അന്യഭാഷാ നടനായ നലീഫ് ജിയ ആണ്. ഇവരുടെ സ്ക്രീൻ കെമിസ്ട്രി കണ്ടിട്ട് ഇവർ തമ്മിൽ പ്രണയത്തിൽ ആണോ എന്നുള്ള സംശയം ആരാധകർ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും മനസ്സ് തുറക്കുന്ന ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മൂന്നുമാസം എടുത്തു ഐശ്വര്യയും താനും തമ്മിൽ ഒന്ന് സംസാരിക്കാൻ എന്ന് പറയുകയാണ് നലീഫ്. താൻ പൊതുവെ അങ്ങനെ പെൺപിള്ളേരുടെ നമ്പർ ഒന്നും വാങ്ങാറില്ല. അപ്പോൾ ഞാൻ ഇങ്ങനെ ആലോചിച്ചു ഒരു പെൺകുട്ടിയുടെ അടുത്ത് എങ്ങനെ നമ്പർ ചോദിക്കുമെന്ന് അങ്ങനെ ഒരു അവസരം വീണുകിട്ടി. എനിക്ക് നിന്റെ നമ്പർ തരുമോ എന്ന് ചോദിച്ചപ്പോൾ ‘എനിക്ക് എന്റെ നമ്പർ അറിയത്തില്ല’, എന്നാണ് ഐശ്വര്യ മറുപടി പറഞ്ഞതെന്ന് വൈറൽ വീഡിയോയിൽ നലീഫ് പറയുന്നു.
നല്ല രസകരമായി ചിരിച്ചുകൊണ്ടാണ് രണ്ടാളും സംസാരിക്കുന്നത്. എന്നാൽ സീരിയലിൽ ഊമയായി അഭിനയിക്കുന്നതുകൊണ്ട് കല്യാണി വീഡിയോയിലും സംസാരിക്കില്ല.
“ഐശ്വര്യയുടെ വാക്കുകൾ എന്നെ നിരാശനാക്കിയില്ല, പക്ഷെ സുഹൃത്തുക്കളെ…. നിങ്ങൾ അറിയണം പുള്ളിക്കാരി എന്റെ നമ്പർ വാങ്ങിയിരുന്നു. അങ്ങനെയാണ് ഞാൻ ആദ്യമായി ഒരു പെൺകുട്ടിയുടെ നമ്പർ വാങ്ങിക്കുന്നത്. ഒരു കള്ളച്ചിരിയോടെ നലീഫ് പറയുന്നു.
എനിക്ക് ലൈഫിൽ കിട്ടിയ ബെസ്റ്റ് പ്രോജക്ട് മൗനരാഗം ആണ്. സ്ക്രീനിൽ അത്രയും പെർഫെക്ട് ആയി ഞാൻ എത്താൻ കാരണം ഐശ്വര്യ ആണ്. കോസ്റ്റ്യൂമിന്റെ കാര്യങ്ങൾ വരെ ഞങ്ങൾ പരസ്പരം അഭിപ്രായങ്ങൾ തേടാറുണ്ട്. എന്നും നലീഫ് പറയുന്നുണ്ട്.
“എന്റെ പേഴ്സണൽ ലൈഫ് ആണെങ്കിലും, ഫാമിലി ആണെങ്കിലും എന്തും ആയിക്കോട്ടെ എന്റെ A റ്റു Z കാര്യങ്ങളും ഇവൾക്ക് അറിയാം. അവളെക്കുറിച്ച് എനിക്കും. ഐശ്വര്യയോട് ഇത് വരെയും അടി വച്ചിട്ടില്ല. പ്രാങ്ക് ചെയ്യാൻ നോക്കിയാൽ പോലും അത് ഫ്ലോപ്പാകും. ദേഷ്യപ്പെടുന്നതും കുറവാണ്”, നലീഫ് പറയുന്നു.
തന്റെ ഫേവറൈറ്റ് ഹീറോ നലീഫ് ആണെന്ന് ഐശ്വര്യ പറഞ്ഞതും, ഇത് ചിലർക്കുള്ള മറുപടിയാണ് എന്ന് നലീഫ് തമാശ സ്വരത്തിൽ പറഞ്ഞു.
ഐശ്വര്യയുടെ പോസിറ്റീവ് പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്. ഞാൻ എപ്പോൾ ഡെസ്പ് ആയിരുന്നാലും എന്നെ അവൾ വന്ന് ആശ്വസിപ്പിക്കും എന്ന് നലീഫ് പറയുമ്പോൾ നിങ്ങൾക്ക് ജീവിതത്തിലും ഒരുമിച്ചുകൂടി എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത്രയും മനസിലാക്കിയ നിങ്ങൾക്ക് രണ്ടാൾക്കും ജീവിതത്തിൽ ഒന്നിച്ചൂടെ, നിങ്ങൾ രണ്ടാളും നല്ല ജോഡിയാണ് സൂപ്പർ ആണ് ഞങ്ങൾക്കൊക്കെ നിങ്ങളെ കുറേ ഇഷ്ടമാണ് എന്നും ആരാധകർ പറയുന്നു.
about mounaragam
