serial news
സീരിയൽ സെറ്റിൽ വച്ച് നടനെ അറസ്റ്റ് ചെയ്യ്തു; സീരിയലിനുണ്ടായ ചീത്തപ്പേര് കാരണം നടി അൻഷിദയെയും സീരിയലിൽ നിന്നും മാറ്റി!
സീരിയൽ സെറ്റിൽ വച്ച് നടനെ അറസ്റ്റ് ചെയ്യ്തു; സീരിയലിനുണ്ടായ ചീത്തപ്പേര് കാരണം നടി അൻഷിദയെയും സീരിയലിൽ നിന്നും മാറ്റി!
കഴിഞ്ഞ ഒരു മാസമായി തമിഴ് സീരിയൽ ലോകത്തെ വലിയ വാർത്ത ചെല്ലമ്മ സീരിയലും അതിലെ മലയാളം നായികാ അന്‍ഷിത അഞ്ചിയുമാണ് . ചെല്ലമ്മ സീരിയലിൽ ഒപ്പം അഭിനയിച്ച നടന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളാണ് അൻഷിദയെ വാർത്താ കോളങ്ങളിലേക്ക് വലിച്ചിട്ടത്.
അർണബ് എന്ന സീരിയൽ നടനെ പ്രണയിച്ചു എന്ന് ആരോപിച്ചാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നടിയെ കടന്ന് ആക്രമിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇപ്പോഴിതാ പ്രസ്തു സീരിയലില്‍ നിന്നും അന്‍ഷിതയെ പുറത്താക്കി എന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. അതായത് തമിഴ് സീരിയൽ ചെല്ലമ്മയിൽ നിന്നും അൻഷിദ പിന്മാറിയിരിക്കുകയാണ്.
കൂടെവിടെ എന്ന മലയാള സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അന്‍ഷിത എന്ന നടി. സീരിയലിലെ നായകനായ അര്‍ണവുമായി പ്രണയത്തിലാണ് എന്ന ഗോസിപ്പാണ് നടിയെ കുറിച്ച് പുറത്ത് വന്നത്. ഇതിന്റെ പേരില്‍ അര്‍ണവിന്റെ ഭാര്യ ചെല്ലമ്മയുടെ സെറ്റിലെത്തി അന്‍ഷിതയെ അക്രമിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു.
അന്‍ഷിത – അര്‍ണവ് ബന്ധത്തിന് എതിരെ നടിയും, അര്‍ണവിന്റെ ഭാര്യയുമായ വിദ്യ ശ്രീധര്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും ശക്തമായി പ്രതികരിച്ചിരുന്നു. തൊട്ട് പിന്നാലെ അര്‍ണവും വിദ്യയും അന്‍ഷിതയും നടത്തിയ കോണ്‍ഫറന്‍സ് കോളിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു
പുറത്ത് വന്ന ഓഡിയോയില്‍ അന്‍ഷിത വളരെ മോശമായ രീതിയില്‍ വിദ്യയോട് സംസാരിക്കുന്നത് കേള്‍ക്കാം. കോണ്‍ഫറന്‍സ് കോളില്‍ ഭാര്യ നില്‍ക്കെ അര്‍ണവിനോട് ഐ ലവ് യു എന്ന് പറഞ്ഞതും, ഉമ്മ വച്ചതും എല്ലാം അന്‍ഷിതയുടെ ശബ്ദത്തിൽ പുറത്തുവന്നതോടെയാണ് മലയാളികളും അൻഷിദയ്ക്ക് എതിരെ തിരിഞ്ഞത്.
ഈ ഓഡിയോ പുറത്ത് വന്നതോടെ തമിഴ് ആരാധകര്‍ മുഴുവന്‍ അന്‍ഷിതയ്ക്ക് എതിരെ തിരിയുകയായിരുന്നു. എന്തിന്റെ പേരിലായാലും ഒരു ഗര്‍ഭിണിയായ ഭാര്യയോട് അന്‍ഷിത അത്തരത്തില്‍ സംസാരിച്ചത് തെറ്റ് തന്നെയാണ് എന്ന് പറഞ്ഞുകൊണ്ട് എല്ലാവരും വിദ്യയെ പിന്തുണച്ചു.
അതേസമയം, അൻഷിദയുടെ ശബ്ദം മാത്രമേ പുറത്തുവിട്ടുള്ളു, എന്നും അവരെ അത് പറയാൻ ഇടയാക്കിയ സാഹചര്യം എന്തെന്നും ആരും ചിന്തിക്കുന്നില്ല എന്നും അൻഷിദയെ പിന്തുണയ്ക്കുന്നവർ വാദിച്ചു.
അതേസമയം, വിദ്യ നല്‍കിയ പരാതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് അര്‍ണവിനെ ചെല്ലമ്മയുടെ സെറ്റില്‍ എത്തി പൊലീസ് അറസ്റ്റ് ചെയ്തതും സീരിയലിന് ചീത്തപ്പേര് ഉണ്ടാക്കി. അര്‍ണവ് ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്. നടന് പകരം പുതിയ കന്നട നടന്‍ ചെല്ലമ്മയില്‍ ജോയിന്‍ ചെയ്യും എന്നാണ് വിവരം. അതിന് പിന്നാലെയാണ് അന്‍ഷിതയെയും പുറത്താക്കിയിരിയ്ക്കുന്നത്.
about koodevide serial fame anshitha
