Connect with us

‘ആ വിവാഹം ഇനി ഒരിക്കലും നടക്കാൻ പോകുന്നില്ല !’ – പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം മുടങ്ങിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി അമ്മ !

Malayalam Breaking News

‘ആ വിവാഹം ഇനി ഒരിക്കലും നടക്കാൻ പോകുന്നില്ല !’ – പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം മുടങ്ങിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി അമ്മ !

‘ആ വിവാഹം ഇനി ഒരിക്കലും നടക്കാൻ പോകുന്നില്ല !’ – പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം മുടങ്ങിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി അമ്മ !

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥ് ചോപ്രയുടെ വിവാഹം മുടങ്ങിയതായി സ്ഥിരീകരിച്ചതിന് പിന്നാലെ കാരണം വെളിപ്പെടുത്തി അമ്മ മധു ചോപ്ര രംഗത്ത്. വിവാഹത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് സിദ്ധാര്‍ത്ഥും ഇഷിത കുമാറുമായുമായുള്ള വിവാഹം വേണ്ടെന്നു വെക്കുന്നത്.

ഇപ്പോള്‍ വിവാഹിതനാകാന്‍ സിദ്ധാര്‍ഥ് മാനസികമായി തയാറെടുത്തിട്ടില്ലെന്നും കുറച്ചു കൂടി സമയം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് മധു ചോപ്രയുടെ വാക്കുകള്‍. ഇതേക്കുറിച്ച്‌ സിദ്ധാര്‍ഥ് ഇഷിതയുമായി ചര്‍ച്ച നടത്തിയെന്നും ഇരുവരും ഒരുമിച്ചെടുത്ത തീരുമാനപ്രകാരമാണ് വിവാഹം വേണ്ടെന്നുവെച്ചത്. ഈ വിവാഹം ഇനിയൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും മധു ചോപ്ര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വിവാഹം വളരെ പെട്ടെന്നായിപ്പോയെന്നും അതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നുമാണ് ചിലരുടെ കണ്ടെത്തല്‍. അപ്രതീക്ഷിതമായ നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സഹോദരന്റെ വിവാഹത്തിനായി പ്രിയങ്ക നാട്ടില്‍ എത്തിയിരുന്നു. വിവാഹം മുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയതോടെ താരം തിരിച്ച്‌ പോവുകയായിരുന്നു.

അതിനിടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്റ്റീവാകുകയാണ് ഇഷിത. പബില്‍ ചെലവഴിക്കുന്നതിന്റേയും സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു കറങ്ങുന്നതിന്റേയും ചിത്രങ്ങളാണ് ഇഷിത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘മനോഹരമായ അവസാനത്തിന് ഗുഡ് ബൈ കിസ്സോടെ പുതിയ തുടക്കങ്ങള്‍ക്ക് ചിയേഴ്‌സ് ‘എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വിവാഹത്തിന് രണ്ട് നാള്‍ മുമ്ബ് ഇഷിതയ്ക്ക് ഒരു സര്‍ജറിക്ക് വിധേയയാകേണ്ടി വന്നതുകൊണ്ട് വിവാഹം മാറ്റിവയ്ക്കുമെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇഷിത സര്‍ജറി കഴിഞ്ഞ് ആശുപത്രി വിടുന്നതിന് മുമ്ബുതന്നെ വിവാഹം വേണ്ടെന്നുവച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇഷിത കുറിച്ച വാക്കുകള്‍ ഈ സംശയത്തിന് ബലമേകുന്നതായിരുന്നു. പിന്നീട് സിദ്ധാര്‍ത്ഥുമൊത്തുള്ള ചിത്രങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് ഇഷിത ഡിലീറ്റ് ചെയ്യുകയുമുണ്ടായി.

mother about sidharth chopra’s marriage

More in Malayalam Breaking News

Trending