Connect with us

വിവാഹ വസ്ത്രത്തിൽ തെളിഞ്ഞ പേർളിഷ് !പേളി -ശ്രീനിഷ് വിവാഹ ചിത്രങ്ങൾ വൈറൽ !

Malayalam Breaking News

വിവാഹ വസ്ത്രത്തിൽ തെളിഞ്ഞ പേർളിഷ് !പേളി -ശ്രീനിഷ് വിവാഹ ചിത്രങ്ങൾ വൈറൽ !

വിവാഹ വസ്ത്രത്തിൽ തെളിഞ്ഞ പേർളിഷ് !പേളി -ശ്രീനിഷ് വിവാഹ ചിത്രങ്ങൾ വൈറൽ !

കാത്തിരിപ്പിന് വിരാമമിട്ട് പേളി മാണിയും ശ്രിനിഷ് അരവിന്ദും വിവാഹിതരായിരിക്കുകയാണ് ഇപ്പോള്‍. മെയ് 5, 8 ദിനങ്ങളിലായി വിവാഹ ചടങ്ങുകള്‍ നടത്തുമെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തേക്കെത്തിയതിന് ശേഷവും മികച്ച സ്വീകരണമായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച്‌ ഇരുവരും എത്താറുണ്ട്.

ബിഗ് ബോസ് മലയാള പതിപ്പിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് പേളി ഇങ്ങനെയൊരു കാര്യം ചെയ്യുന്നതെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. തുടക്കത്തിലെ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി തങ്ങളുടെ തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു ഇരുവരും. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകളായിരുന്നു ഞായറാഴ്ച നടന്നത്.

സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരാണ് ഇരുവരേയും ആശീര്‍വദിക്കാനായി എത്തിയത്. വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

pearle maaney and srinish aravind wedding photos

Continue Reading
You may also like...

More in Malayalam Breaking News

Trending

Uncategorized