Malayalam Breaking News
മമ്മൂട്ടിയുടെ മകനെന്ന ഇമേജ് എന്നെ പേടിപ്പിച്ചു – ദുൽഖർ സൽമാൻ
മമ്മൂട്ടിയുടെ മകനെന്ന ഇമേജ് എന്നെ പേടിപ്പിച്ചു – ദുൽഖർ സൽമാൻ
By
മമ്മൂട്ടിയുടെ മകനെന്നുള്ള ഇമേജ് തന്നെ വളരെ പേടിപ്പിച്ചിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. എല്ലാവരും ചിന്തിക്കുന്നത് പോലെയുള്ള തോന്നലുകള്‍ തനിക്കും ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതില്‍ നിന്നെല്ലാം ഓടിയൊളിക്കുകയായിരുന്നുവെന്നും താരം വനിതയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
വാപ്പച്ചിയുടെ ഇമേജ് ബ്രേക്ക് ചെയ്യാനൊന്നും ഞാന്‍ നോക്കിയില്ല. പകരം വാപ്പച്ചിയുമായുള്ള താരതമ്യമുണ്ടാക്കുന്ന എല്ലാ സാഹചര്യത്തില്‍ നിന്നും ഞാന്‍ മാറി നിന്നു. ആ താരതമ്യം വലിയ ഭാരമല്ലേ, പേടിയില്ലേ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്.
സത്യത്തില്‍ ‘മമ്മുക്കയുടെ മകന്‍’ എന്ന ഇമേജ് എന്നെ പേടിപ്പിച്ചിട്ടുണ്ട്. നമ്മള്‍ എന്തു ചെയ്യാനാണ്? എനിക്കു വിജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. അതിനായി ആ ഇമേജില്‍ നിന്ന് ഞാന്‍ ഓടി ഒളിക്കുകയായിരുന്നു.ഇതുവരെയുള്ള അനുഭവത്തില്‍ നിന്നും സിനിമ നല്ലതാണെങ്കില്‍ വര്‍ക്കൗട്ട് ആകുമെന്ന് താന്‍ പഠിച്ചെന്നും അഭിനയം മാത്രമല്ല മറ്റു മേഖലകളില്‍ അരങ്ങേറ്റത്തിന് ആഗ്രഹമുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ഏതു പശ്ചാത്തലത്തില്‍ നിന്നു വന്നാലും ഇവിടെ നില നില്‍ക്കുകയെന്നത് നമ്മുടെ കയ്യിലുള്ള കാര്യമല്ല. പത്തു വര്‍ഷത്തെ പ്ലാനും കണക്കുകൂട്ടി സിനിമയില്‍ മുന്നോട്ടുപോകാന്‍ പറ്റുമെന്ന് എനിക്കു തോന്നിയിട്ടില്ല. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ നിന്നു ഞാന്‍ പഠിച്ച ഒരു വലിയ കാര്യമുണ്ട്, ‘സിനിമ നല്ലതാണെങ്കില്‍ അതു വര്‍ക്കൗട്ട് ആകും. സിനിമയുടെ മറ്റ് മേഖലകളിലേക്കും കടക്കണമെന്ന് ആഗ്രഹമുണ്ട്. ഈ വര്‍ഷം ഉറപ്പായും സിനിമ നിര്‍മിക്കും. ഒന്നോ രണ്ടോ സിനിമ പ്രതീക്ഷിക്കാം. നല്ല സിനിമയോടുള്ള ആഗ്രഹം കൊണ്ടാണ് സിനിമ നിര്‍മിക്കുന്നത്. നിര്‍മാതാവില്ലാത്തതു കൊണ്ട് നല്ല പ്രൊജക്ടുകള്‍ നഷ്ടപ്പെടുന്നുണ്ട്. അത്തരം സിനിമകളില്‍ എന്റെതായ രീതിയില്‍ ഭാഗമാകണമെന്നുണ്ട്. ദുല്‍ഖര്‍ പറഞ്ഞു.
dulquer salman about mammootty