Connect with us

മോഹൻലാലിന്റ്റെ 12 ഇൻഡസ്ട്രി ഹിറ്റുകൾ !

Articles

മോഹൻലാലിന്റ്റെ 12 ഇൻഡസ്ട്രി ഹിറ്റുകൾ !

മോഹൻലാലിന്റ്റെ 12 ഇൻഡസ്ട്രി ഹിറ്റുകൾ !

മലയാള സിനിമയുടെ ഒരു വികാരം തന്നെയാണ് മോഹൻലാൽ. വില്ലനായി അരങ്ങേറി , സഹനടനായി , സ്വഭാവനടനായി ഒടുവിൽ നായകനിരയിലേക്ക് ഉയർന്ന മോഹൻലാൽ ഇന്ന് മലയാളികൾക്ക് അഭിമാനമാണ്. ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾക്ക് മോഹൻലാൽ സുപരിചിതനാണ്. മലയാളത്തിന് പുറമെ ഒട്ടുമിക്ക ഭാഷകളിലും മോഹൻലാൽ വേഷമിട്ടു. മലയാളത്തിന്റെ സൂപ്പർ താരമായി മാറി. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ അല്പം സ്ത്രൈണത കലർന്ന വില്ലനായി അരങ്ങേറിയ മോഹൻലാൽ പിന്നീടുള്ള 6 വര്ഷത്തിനുള്ളിലാണ് നായക നിരയിലേക്ക് ഉയർന്നത്.

തോളും ചരിച്ച് കണ്ണും ഇറുക്കി മോഹൻലാൽ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നു കയറി. മോഹൻലാലിൻറെ വരവ് വെറുതെ ആയിരുന്നില്ല. ആദ്യമാണ് മലയാള സിനിമ , കോമഡി കൈകാര്യം ചെയ്യുന്ന ഒരു നായകനെ കണ്ടത്. കുസൃതിയും കുറുമ്പും ചടുലമായ നൃത്തവുമൊക്കെയായി ഇപ്പോൾ ലൂസിഫർ വരെ എത്തി നിൽക്കുകയാണ് മോഹൻലാലിൻറെ ജൈത്ര യാത്ര. ഇതിനിടയിൽ മോഹൻലാലിൻറെ 10 ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒന്ന് നോക്കാം.

രാജാവിന്റെ മകൻ

രാജുമോന്‍ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്?? ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കീരിടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്. എന്നും പറഞ്ഞ് തമ്പി കണ്ണന്താനത്തിന്റെയും ഡെന്നിസ് ജോസഫിന്റെയും വിൻസന്റ് ഗോമസ് എന്ന ആ രാജകുമാരൻ വന്നിട്ട് 33 വർഷങ്ങൾ തികഞ്ഞിരിക്കുകയാണ്. സിനിമയിൽ നാല്പതാം വർഷത്തിലേക്ക് മോഹൻലാൽ കടക്കാൻ ഒരുങ്ങുമ്പോൾ രാജവിന്റെ മകൻ എന്ന ചിത്രത്തിന്റെ പ്രാധാന്യം ചെറുതല്ല. ഒരു സൂപ്പർ താരമായി മോഹൻലാലിനെ ഉയർത്തിയ ചിത്രമായിരുന്നു ഇത്.അതും തന്റെ 26 ആം വയസിൽ. മലയാള സിനിമ ചരിത്രത്തിൽ വേറെ ഒരു നടനും മോഹൻലാലിനെ പോലെ 26 ആം വയസിൽ ഒരു ഇൻഡസ്ടറിയുടെ നെടുംതൂണ് ആയിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.ആ ചിത്രമായിരുന്നു മോഹൻലാലിൻറെ കാരിയറിൽ ആദ്യ ബ്ലോക്ക്ബസ്റ്റർ .

താളവട്ടം

1986 ഒക്ടോബർ മാസത്തിലാണ് താളവട്ടം എന്ന പ്രിയദർശൻ-മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തിയത്. താളവട്ടം സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും പ്രിയദർശൻ തന്നെ‌യാണ് എഴുതിയത്. ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, എം.ജി.സോമൻ, കാർത്തിക, ലിസി, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമേരിക്കൻ നോവലായ “വൺ ഫ്ലൂ ഓവർ ദ കുക്കൂസ് ” നെ ആധാരമാക്കിയായിരുന്നു താളവട്ടം പ്രിയദർശൻ എഴുതിയത്. വൻ വിജയം നേടിയ താളവട്ടം മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിലൊന്നായി മലയാളികൾ ഏറ്റെടുത്തതാണ്. സിനിമയിലെ രഘുകുമാർ, രാജാമണി എന്നിവരുടെ സംഗീതത്തിൽ ഒരുക്കിയ ഗാനങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

ഇരുപതാം നൂറ്റാണ്ട്

മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ഇരുപതാം നൂറ്റാണ്ട്’. തീയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രത്തിന്‍റെ സംവിധായകന്‍ കെ. മധുവാണ്. രചന നിര്‍വഹിച്ചിരിക്കുന്നത് എസ്.എന്‍ സ്വാമിയാണ്.
‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രം പിറവിയെടുത്തതിനു പിന്നില്‍ ഒരു കഥയുണ്ട്. മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യുന്നതിന് വേണ്ടി കെ. മധു എന്ന സംവിധായകന് ഡേറ്റ് നല്‍കി. കെ.മധു തിരക്കഥയ്ക്ക് വേണ്ടി അന്നത്തെ സൂപ്പര്‍ ഹിറ്റ്‌ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനെ സമീപിച്ചു. പക്ഷേ ഡെന്നിസ് ജോസഫ്‌ തിരക്കായതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞു. ഒടുവില്‍ സ്വാമിയുടെ അടുത്തൊന്നു പറഞ്ഞു നോക്കാം എന്ന് ഡെന്നിസ് ജോസഫ്‌ കെ. മധുവിനോട് പറഞ്ഞു. എസ്.എന്‍ സ്വാമിയോട് ഇവര്‍ ഇരുവരും കാര്യം പറഞ്ഞു. നോക്കട്ടെ എന്ന് സ്വാമിയും മറുപടി നല്‍കി. കഥയുടെ ഒരു ത്രെഡ് ഡെന്നിസ് ജോസഫ്‌ പറഞ്ഞെങ്കിലും എസ്.എന്‍ സ്വാമിക്ക് അത് ദഹിച്ചില്ല. എഴുതാന്‍ നോക്കാം എന്ന് പറഞ്ഞു എസ്,എന്‍ സ്വാമി പോയി. അങ്ങനെയിരിക്കെ എസ്,എന്‍ സ്വാമി വീട്ടില്‍ ഇരിക്കുമ്പോള്‍ പഴയ സണ്‍‌ഡേ മാഗസിന്‍സ് വെറുതെ മറിച്ചു നോക്കി. അതില്‍ എസ്.എന്‍ സ്വാമി ഒരു ചിത്രം കണ്ടു. അധോലോക നായകന്‍ ഹാജി മസ്താന്‍റെ കാലില്‍ ഹിന്ദി പിന്നണി ഗായകന്‍ ദിലീപ് കുമാര്‍ തൊട്ടു തൊഴുന്ന ഒരു ചിത്രം. എസ്.എന്‍ സ്വാമി അത് കണ്ടതും ഒന്ന് ഞെട്ടി.
ഹാജി മസ്താനും ദിലീപ് കുമാറും തമ്മില്‍ ജനങ്ങളുടെ ഇഷ്ടങ്ങള്‍ക്കിടയില്‍ എന്ത് അന്തരമാണുള്ളത്. ആ ഒരു ചിത്രമാണ്ഇരുപതാം നൂറ്റാണ്ടിന്‍റെ കഥ എഴുതാന്‍ എസ്.എന്‍ സ്വാമിയെ പ്രേരിപ്പിച്ചത്.

ചിത്രം

ആദ്യ ദിനത്തില്‍ ആളുകളില്ലാതെ തിയേറ്ററുടമകള്‍ ആശങ്കപ്പെട്ടിരുന്ന സിനിമകള്‍ പില്‍ക്കാലത്ത് ബോക്‌സോഫീസില്‍ നിന്നും മാറാതെ വന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തില്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചിത്രം. അതുവരെയുള്ള ബോക്‌സോഫീസ് റെക്കോര്‍ഡുകളെയെല്ലാം തിരുത്തിക്കുറിച്ച് മുന്നേറുകയായിരുന്നു ഈ സിനിമ. രഞ്ജിനി, ലിസി, നെടുമുടി വേണു, എം ജി സോമന്‍, സുകുമാരി, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 44 ലക്ഷം മുതല്‍മുടക്കിലാണ് സിനിമ നിര്‍മ്മിച്ചത്. പികെആര്‍ പിള്ളയാണ് ചിത്രം നിര്‍മ്മിച്ചത്. 3.5 കോടിയിലധികം കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. 200, 300, 365 ദിനങ്ങളിലധികം പ്രദര്‍ശനം നടത്തിയ സിനിമ കൂടിയായിരുന്നു ഇത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ നിരവധിയായിരുന്നു.

സ്ഫടികം

‘സ്ഫടികം’ എന്ന മോഹൻലാൽ ചിത്രം തീയേറ്ററുകളിലെത്തിയിട്ട് കഴിഞ്ഞ മാര്‍ച്ച് മുപ്പതിന് 24 വര്‍ഷ തികഞ്ഞിരുന്നു. ഭദ്രന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ സ്ഫടികം , മോഹൻലാലിൻറെ ആട് തോമ എന്ന കഥാപാത്രത്തെ ആരാധകരിൽ ആഴത്തിൽ അടയാളപ്പെടുത്തിയ ഒന്നാണ്. 1995 ൽ ഇറങ്ങിയ ചിത്രം എക്കാലത്തെയും ഇഡസ്ട്രിയൽ ഹിറ്റിൽ ഒന്നാണ്. സ്ഫടികം 25 വര്ഷം പൂർത്തിയാകുന്ന വേളയിൽ വീണ്ടും എത്തുകയാണ് സിനിമ .

കിലുക്കം സിനിമ

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ നിരവധി സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലാണ് കിലുക്കവും പിറന്നത്. മലയാള സിനിമയില്‍ എന്നും ഓര്‍ത്തിരിക്കാവുന്ന ചിത്രമായി കിലുക്കം മാറുകയും ചെയ്തു. അങ്കമാലിയിലെ പ്രധാനമന്ത്രിയും ജോജിയും രേവതിയുടെ വട്ടന്‍ കഥാപാത്രവുമൊക്കെ തിയേറ്ററില്‍ ചിരി ഉണര്‍ത്തിയ രംഗങ്ങളാണ്. ജഗതി ശ്രീകുമാര്‍, രേവതി, തിലകന്‍, ഇന്നസെന്‍റ്, മോഹന്‍ലാല്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രമാണ് കിലുക്കം. 1991 ല്‍ ഇറങ്ങിയ ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. മുപ്പതു ദിവസം കൊണ്ട് ഒരു കോടി അൻപത്തൊന്പതു ലക്ഷം രൂപ നേടിയ ആദ്യ ചിത്രാംശംകൂടിയാണ് കിലുക്കം. അതുവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്താണ് കിലുക്കം ബോക്സ് ഓഫീസുകൾ വാരിയത് . ആദ്യമായി അഞ്ചു കോടി നേടിയ ചിത്രവും കിലുക്കം ആയിരുന്നു.

മണിച്ചിത്രത്താഴ്

സംവിധായകന്‍ ഫാസില്‍ മലയാളികള്‍ക്ക് മണിച്ചിത്രത്താഴ് സമ്മാനിച്ചിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടു. എങ്കിലും, പ്രായഭേദമന്യേ ഇന്നും എല്ലാവരും കണ്ട് ആസ്വദിക്കുന്ന സിനിമയാണത് എന്നതില്‍ രണ്ടഭിപ്രായമില്ല. 1993 ഡിസംബര്‍ 23ന് റിലീസ് ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലറായ മണിച്ചിത്രത്താഴ് ശോഭന, തിലകന്‍, മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, വിനയ പ്രസാദ്, ഇന്നസെന്റ് എന്ന് തുടങ്ങി വന്‍ താര നിരകൊണ്ട് തന്നെ സമ്പന്നമായിരുന്നു. മികച്ച നടിക്കും മികച്ച ജനപ്രിയ ചിത്രത്തിനും ഉള്‍പ്പടെ രണ്ട് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം തിയറ്ററുകളില്‍ വന്‍ ഹിറ്റ് സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് കന്നടയിലേക്ക് അപ്തമിത്രയായും (2004), തമിഴിലും തെലുഗിലും ചന്ദ്രമുഖിയായും (2005), ബോല്‍ ബുലയ്യ ആയി ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്‌തെങ്കിലും ഫാസില്‍ ചെയ്തതിനോട് തുലനം ചെയ്യാന്‍ ഇവയിലൊന്നിനും സാധിച്ചില്ല. അഞ്ചു കോടിയിലധികം ചിത്രം നേടിയിരുന്നു.

ആറാം തമ്പുരാൻ

മലയാള സിനിമയിലെ എവർഗ്രീൻ ഹിറ്റാണ് ആറാം തമ്പുരാൻ. കണിമംഗലം ജഗന്നാഥനായി മോഹൻലാലും ഉണ്ണിമായ ആയി മഞ്ജു വാരിയറും കുളപ്പള്ളി അപ്പനായി നരേന്ദ്രപ്രസാദും പ്രേക്ഷകമനസ്സുകളിൽ ഇടംനേടി.
ചിത്രത്തെക്കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
കണിമംഗലത്തെ ജഗന്നാഥന് അറിവിന്റെ തമ്പുരാനെന്ന വിളിപ്പേര് നൽകിയത് നിങ്ങളാണ്. നായകൻ അൽപജ്ഞാനിയാകുന്നതിലും നല്ലതല്ലേ അറിവിന്റെ തമ്പുരാനാകുന്നത് എന്ന കുസൃതി ചോദ്യം ചോദിക്കുന്ന നിങ്ങൾ. നിങ്ങളുടെ മനസ്സറിഞ്ഞ ഒരുപാത്രസൃഷ്ടി. അതിന്റെ അഭൂതപൂർവമായ വിജയം. ആറാം തമ്പുരാൻ അങ്ങനെയാണ് സംഭവിച്ചത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആറാം തമ്പുകാന്‍. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, നരേന്ദ്ര പ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മണിയന്‍പിള്ള രാജു, അഗസ്റ്റിന്‍, കുതിരവട്ടം പപ്പു, ശ്രീവിദ്യ, സായി കുമാര്‍ തുടങ്ങിയവര്‍ അണിനിരന്ന ചിത്രം.

നരസിംഹം

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായും മമ്മൂട്ടി ശ്രദ്ധേയമായ അതിഥി താരമായും അഭിനയിച്ച ചിത്രമാണ് നരസിംഹം. മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്ററായിരുന്നു.2000 ത്തിലാണ് നരസിംഹം തിയേറ്ററുകളിൽ എത്തിയത്. അങ്ങനെയൊരു ചിത്രം ഇനി ഉണ്ടാകില്ല എന്നാണ് രഞ്ജിത്ത് പറയുന്നതും.

ദൃശ്യം

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ജീത്തു ജോസഫ് മോഹൻലാലിനെയും മീനയെയും കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രം ,ആഗോള കളക്ഷൻ നോക്കിയാ 75 കോടിയാണ് നേടിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയത്. ഇടുക്കിയുടെ പച്ചപ്പിനെ ‘ദൃശ്യ’മാധ്യമമാക്കിക്കൊണ്ട്, കണ്ണടയ്‌ക്കേണ്ട യാഥാര്‍ഥ്യങ്ങളിലേക്കും കണ്‍തുറക്കേണ്ട വസ്തുതകളിലേക്കും ദൃശ്യഭാഷ ഒരുക്കുകയാണ് ജിത്തു ജോസഫ് എന്ന സംവിധായകന്‍. സുപരിചിതവും സാധാരണഗതിയിലുള്ളതുമായ ഒരു കുടുംബകഥ. അതിന് അസാധാരണമായ ദാര്‍ശനിക മാനം നല്കി ന്യൂ ജനറേഷന്‍ സാങ്കേതികതകളിലൂടെ അവതരിപ്പിക്കാനായെന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കിയത് .

പുലിമുരുകൻ

നൂറുകോടി ക്ലബില്‍ എത്തുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡ് നേടിയ ചിത്രം പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം അന്ന് വരെയുണ്ടായി എല്ലാ കളക്ഷൻ റെക്കോർഡുകളും തകർക്കുകയായിരുന്നു . 2016 ൽ ഇറങ്ങിയ പുലിമുരുകന്റെ റെക്കോർഡ് ഇതുവരെ ഒരു മലയാള സിനിമയും തകർത്തിട്ടില്ല .

Mohanlal’s top 12 industrial hits

More in Articles

Trending

Recent

To Top