Connect with us

‘പരാതിയുമായി മുന്നോട്ട് പോയാല്‍ പെണ്‍കുട്ടിയെ ഉപയോഗിച്ച് മകനെ കുടുക്കും’; നിർമ്മാതാവ് ആൽവിൻ ആന്റണിക്കു ഭീഷണി !! മലയാള സിനിമയെ സിനിമ മാഫിയ തിരിച്ചു കൊത്തുമ്പോൾ..

Articles

‘പരാതിയുമായി മുന്നോട്ട് പോയാല്‍ പെണ്‍കുട്ടിയെ ഉപയോഗിച്ച് മകനെ കുടുക്കും’; നിർമ്മാതാവ് ആൽവിൻ ആന്റണിക്കു ഭീഷണി !! മലയാള സിനിമയെ സിനിമ മാഫിയ തിരിച്ചു കൊത്തുമ്പോൾ..

‘പരാതിയുമായി മുന്നോട്ട് പോയാല്‍ പെണ്‍കുട്ടിയെ ഉപയോഗിച്ച് മകനെ കുടുക്കും’; നിർമ്മാതാവ് ആൽവിൻ ആന്റണിക്കു ഭീഷണി !! മലയാള സിനിമയെ സിനിമ മാഫിയ തിരിച്ചു കൊത്തുമ്പോൾ..

മലയാള സിനിമ വമ്പൻ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. സിനിമ ലോകം ഒരു അധോലോകത്തിനു തുല്യമായ അവസ്ഥയാണ് . ബോളിവുഡിൽ നിന്നും ഇത്തരം അടിച്ചമർത്തലുകളും വെല്ലുവിളികളും മാഫിയ – ഗുണ്ടാ വിളയാട്ടമൊക്കെ മുൻപ് തന്നെ കേട്ട് കേൾവി ഉള്ളതാണ്. പക്ഷെ മലയാള സിനിമ ഇത്രക്കൊക്കെ അധഃപതിച്ചോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇപ്പോൾ പുറത്ത് വരുന്നത് ആൽവിൻ ആന്റണി – റോഷൻ ആൻഡ്രൂസ് കേസ് ആണ്. തന്റെ കൂടെ പ്രവർത്തിക്കുന്ന സഹ സംവിധായികയുമായി മകന് ബന്ധമുണ്ടെന്നാരോപിച്ച് സിനിമാ നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി സംവിധായകൻ റോഷൻ ആൻഡ്രൂസ് ആക്രമണം നടത്തിയതാണ് വിവാദമായിരിക്കുന്നത്.

വീട്ടിൽ കയറിവന്ന് റോഷൻ ആൻഡ്രൂസും ഗുണ്ടകളും ചേർന്ന് ഭർത്താവിനെയും മകന്റെ സുഹൃത്തിനേയും ആൽവിൻ ആന്റണിയുടെ പത്‌നി ഏൻജലീന പറയുന്നത്. ഏഴുവയസ്സുകാരിയായ മകളുടെ മുന്നിലിട്ടാണ് ആൽവിനെയും മകന്റെ സുഹൃത്തായ ഡോക്ടറേയും തല്ലിച്ചതച്ചത്.

സഹസംവിധായികയുമായി ആൽവിൻ ആന്റണിയുടെ മകൻ അടുത്തത് ഇഷ്ടമാകാഞ്ഞിട്ടാണ് ഇത്രയും സംഭവങ്ങൾ ഉണ്ടായതെന്നും പരാതിയുമായി മുന്നോട്ട് പോയാൽ പെൺകുട്ടിയെ ഉപയോഗിച്ച് കുടുക്കും എന്നുമാണ് ആൽവിൻ ആന്റണി ഇപ്പോൾ നേരിടുന്ന ഭീഷണി.

പെൺകുട്ടി എന്നത് ഒരു ‘ കുടുക്കൽ ‘ തന്ത്രമായി മലയാള സിനിമയിൽ മാറിയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം സമാനമായ ഒട്ടേറെ സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ദിലീപ് കേസിൽ പോലും ഇത്തരത്തിൽ നീക്കമുണ്ടായോ എന്നും സംശയിക്കണം. കാരണം , സാഹചര്യ തെളിവുകളും മറ്റും തെറ്റ് ചെയ്താലും ഇല്ലെങ്കിലും കുടുങ്ങാനുള്ള തരത്തിൽ സ്ത്രീകേന്ദ്രീകൃതമായാണ് സൃഷ്ടിക്കപ്പെടുന്നത്.

ദിലീപ് വിഷയം മാത്രമല്ല , നിർമാതാവ് വൈശാഖന്റെയും , നടൻ ഉണ്ണി മുകുന്ദന്റെയുമൊക്കെ ഇത്തരത്തിലുള്ള കേസ് ആണ്. നിർമാതാവ് വൈശാഖൻ കൊച്ചിയിൽ മോഡലും യുവനടിയുമായ പെൺകുട്ടിയെ സിനിമയിൽ അവസരം നൽകാം എന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നും നഷ്ട പരിഹാരം വേണം എന്നുമാണ് കേസ് വന്നത്.

എന്നാൽ ഒടുവിൽ തെളിവുകൾ പറഞ്ഞത് വൈശാഖനും മേല്പറഞ്ഞ പെൺകുട്ടിയും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നും സൗഹൃദമുള്ള സമയത്ത് നടന്ന സംഭവമാണിതെന്നും തെളിഞ്ഞു. ഇതിനിടയിൽ വൈശാഖുമായി പണം ആവശ്യപ്പെട്ടുള്ള ഫോൺ കോളുകളും പീഡിപ്പിചെന്ന് പറയുന്ന സമയത്തിന് ശേഷമുള്ള സൗഹൃദപരമായ ചാറ്റുകളും പുറത്തു വന്നു. പീഡനം നടന്നെന്നു പറയുന്ന ദിവസം വൈശാഖ് വിദേശത്തായിരുന്നതിന്റെ തെളിവും ലഭിച്ചു.

സമാന അവസ്ഥയാണ് ഉണ്ണി മുകുന്ദനും നേരിടുന്നത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാകഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15 ന് പരാതി നല്‍കിയിരുന്നു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന്‍ പരാതിയില്‍ പറയുന്നു.

ഇത്തരം സംഭവങ്ങൾ മലയാള സിനിമയിൽ മാഫിയ വിളയാട്ടത്തിന്റെ സൂചനയാണ് എന്നും കരുതേണ്ടിയിരിക്കുന്നു.. ഒരു കലാസൃഷ്ടിയാണ് സിനിമ. ഒട്ടേറെ പേരുടെ ശ്രമഫലവുമാണ് . പക്ഷെ സിനിമക്ക് പിന്നിലെ അന്തർനാടകങ്ങൾ അവിശ്വസനീയമാണ് . എങ്ങോട്ടൊക്കെയാണ് ഈ പോക്ക് എന്നും കണ്ടു തന്നെ അറിയണം .

effects of cinema mafia in malayalam film industry

Continue Reading
You may also like...

More in Articles

Trending

Recent

To Top