Articles
ഗിന്നസ് കയറാൻ ഒരുങ്ങി മോഹൻലാലിന്റെ കരകൗശല പ്രണയം ! ലോകത്താദ്യമായി ഉയരുന്ന ശില്പത്തിന്റെ പ്രത്യേകതകൾ !
ഗിന്നസ് കയറാൻ ഒരുങ്ങി മോഹൻലാലിന്റെ കരകൗശല പ്രണയം ! ലോകത്താദ്യമായി ഉയരുന്ന ശില്പത്തിന്റെ പ്രത്യേകതകൾ !
By
മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന് കരകൗശല വസ്തുക്കളോട് വല്ലാത്ത ഇഷ്ടമുണ്ട് . അദ്ദേഹത്തിന്റെ വീട്ടിൽ ഇത്തരത്തിൽ ഒട്ടേറെ വസ്തുക്കൾ ഉണ്ട് . ഇപ്പോൾ മോഹൻലാലിൻറെ ഈ പ്രണയം ഗിന്നസ് ബുക്ക് കയറാൻ പോകുകയാണ്.
തന്റെ ശേഖരത്തിലേയ്ക്ക് മോഹന്‍ലാല്‍ സ്വന്തമാക്കുന്നത് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ സാധ്യതയുള്ള വിശ്വരൂപ ശില്പമാണ്.
വെള്ളാറിലെ കരകൗശല ഗ്രാമത്തില്‍ തടിയില്‍ കൂറ്റന്‍ വിശ്വരൂപ ശില്പം അവസാനവട്ട മിനുക്കു പണിയിലാണ്. മോഹന്‍ലാലാണ് ഇതിന് ഓര്‍ഡര്‍ നല്‍കിയത്.
മഹാഭാരത സന്ദര്‍ഭങ്ങളെല്ലാം കൂട്ടിച്ചേർത്താണ് ഈ ശിൽപം ഒരുങ്ങുന്നത്. പത്തടി ഉയരത്തിലാണ് ശിൽപം ഒരുങ്ങുന്നത് . മുഖ്യ ശില്പി നാഗപ്പനാണ് വിവരങ്ങൾ പുറത്തു വിട്ടത്.
മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുള്‍പ്പെട്ടതാണ് വിശ്വരൂപം. മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണന്. സൂക്ഷ്മതയും അതിലേറെ ക്ഷമയും വേണ്ട പരിശ്രമം ഒന്നര വര്‍ഷത്തിനു ശേഷമാണു പൂര്‍ണതയിലേക്ക് കടക്കുന്നതെന്നു ശില്പി. ഏകദേശം 400 കഥാപാത്രങ്ങളാണ് പീഠത്തിലുള്ളത്. 2 വര്‍ഷം മുന്‍പ് 6 അടിയില്‍ നിര്‍മിച്ച വിശ്വരൂപം നടന് മോഹന്‍ലാല്‍ വാങ്ങിയിരുന്നു. ശില്പം ഇഷ്ടപ്പെട്ട നടന് തന്നെയാണു വലിയ വിശ്വരൂപത്തിനും ഓര്‍ഡര്‍ നല്‍കിയതെന്ന് നാഗപ്പന് വ്യക്തമാക്കി. ഇത്രയും ഉയരമുള്ള ലോകത്തെ ആദ്യ തടി ശില്പമാണിതെന്നും നാഗപ്പന് പറയുന്നു.
രാധാകൃഷ്ണന്, രാമചന്ദ്രന്, പീഠം വിജി, സജി, ഭാഗ്യരാജ്, സോമന് എന്നിവരും ചേര്‍ന്നാണ് ശില്പം യാഥാര്‍ഥ്യമാക്കുന്നത്. 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. 2017ലാണ് ആറടി പൊക്കമുള്ള വിശ്വരൂപ ശില്പം ദിയാ ഹാന്ഡിക്രാഫ്റ്റിലെ നാഗപ്പന് ഉണ്ടാക്കിയത്. അന്നത് ആര് വാങ്ങുമെന്ന് ശില്പിക്ക് അറിയില്ലായിരുന്നു. ശില്പം വിറ്റു പോയില്ലെങ്കില്‍ അധ്വാനത്തിന്റെ കൂലിപോലും കിട്ടില്ലയെന്ന അവസ്ഥയിലാണ് മോഹന്‍ലാല്‍ ശില്പം കണ്ടതും, ഇഷ്ടപ്പെട്ട് സ്വന്തമാക്കിയതും. കുംബിള് തടിയിലാണ് ശില്പം കൊത്തിയത്.
സാധാരണ ഒരു വശത്തുമാത്രം കൊത്തിയെടുക്കുന്ന ശില്പചാതുരി തടിയുടെ മറുവശത്തേക്കും വ്യാപിപ്പിച്ച് അവിടെ പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനെയും ദശാവതാരങ്ങളെയും ശരശയ്യയിലെ ഭീഷ്മരെയും പുനരാവിഷ്കരിച്ചു.
രണ്ടു പീഠങ്ങള്‍ക്കു മുകളിലായാണ് വിശ്വരൂപവും ദശാവതാരങ്ങളും കൊത്തിയത്. ഒരു പീഠത്തിലാണ് ശരശയ്യയിലെ ഭീഷ്മര്‍, ഗീതോപദേശം, ചൂതാട്ടം. ഇതിനുതാഴെ പീഠത്തില്‍ തേരില്‍ നിന്നും താഴെ വീണ കര്ണന്, കാളിയമര്‍ദനം എന്നിവ കൊത്തിയിരിക്കുന്നു.
അതീവ സൂഷ്മമായ അംശങ്ങളുള്പ്പെടെ ഓരോ ശില്പത്തിന്റെയും മനോഹാരിത കാഴ്ചക്കാരെ പെട്ടെന്ന് ആകര്‍ഷിക്കും. യന്ത്രസഹായമില്ലാതെ ശരിക്കും ‘കര’കൗശലം തന്നെയാണ് വിശ്വരൂപ ശില്പം. നൈസര്‍ഗികവാസനയും പരമ്പരാഗതമായി ലഭിച്ച കഴിവും കടുത്ത ക്ഷമയും സൂഷ്മതയും മാത്രമാണ് തങ്ങളുടെ കൈമുതലെന്ന് ശില്പി പറയുന്നു.
#copied
mohanlal aim to set guinness record
