മോൺസ്റ്ററിൽ മോഹൻലാലിനൊപ്പം ആടി പാടുന്ന ആ കുട്ടി ആര് എന്ന് അറിയാമോ ?
മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍.’ പുലിമുരുകനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ‘മോണ്‍സ്റ്ററി’ന്റെ റിലീസ് സംബന്ധിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.മോഹൻലാൽ നായകനാകുന്ന ചിത്രത്തിലെ വീഡിയോ സോംഗ് യൂട്യൂബിൽ തരംഗമാകുകയാണ്. ‘ഘൂം ഘൂം ഘൂം‘ എന്ന പഞ്ചാബി കലർന്ന മലയാള ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.
കൊച്ചു കുട്ടിക്കൊപ്പം കുസൃതികളുമായി പാട്ടു പാടി നൃത്തം ചെയ്യുന്ന മോഹൻലാലാണ് ഗാനരംഗത്ത് ഉള്ളത്. മോൺസ്റ്ററിൽ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഒരു അടുക്കള ഷെഫിന്‍റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന് എന്നാണ് പുറത്തിറങ്ങിയ ഗാനം നല്‍കുന്ന സൂചന. ഹണി റോസ്, സുദേവ് നായര്‍, മഞ്ചു ലക്ഷ്‌മി എന്നിവരും ഗാന രംഗത്തിലുണ്ട്. സിമ്പിൾ ലുക്കില്‍ പാട്ടുപാടി ആടിത്തിമിര്‍ക്കുന്ന ലക്കി സിങിനെയാണ് ‘ഘൂം ഘൂം’ ഗാനത്തില്‍ കാണാനാവുക.
ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.ഈ വീഡിയോ സോങ് റിലീസ് ആയത് മുതൽ പ്രേക്ഷകർ തിരയുന്നത് മോഹൻലാലിനൊപ്പം പ്രത്യക്ഷപ്പെട്ട ആ കുട്ടിയെയാണ് . ജെസ് സ്വെജൻ എന്ന കൊച്ചു മിടുക്കിയാണ് മോഹൻലാലിനൊപ്പം വീഡിയോയിൽ ഉള്ളത് .
ഓണത്തിന് തീയേറ്ററുകളിലെത്തിയ ‘പാൽതു ജാൻവർ’ എന്ന സിനിമയിൽ സുഹൈൽ കോയ രചന നിർവഹിച്ച “മണ്ടി മണ്ടി” എന്ന ഗാനത്തിന് ചുവട് വെച്ച മലയാളികൾക്ക് പ്രിയങ്കരരായ ഇൻഫ്ളുവൻസേർസ് വൃദ്ധി വിശാൽ, ശങ്കരൻ വ്ളോഗ്സ്, അല്ലു വ്ളോഗ്സ്, അമേയ, എന്നിവർക്കൊപ്പം ജെസ്സ് സ്വീജൻ ഉണ്ടായിരുന്നു .
കോവിഡ് പശ്ചാത്തലത്തിൽ അമൃത് രാജ് സംവിധാനം ചെയ്ത് അരികിൽ എന്ന ‘ ഷോർട് ഫിലിമിലും ജെസ് സ്വീജൻ അഭിനയിച്ചിട്ടുണ്ട് .ടാറ്റ ടീയുടെ നവരാത്രി സ്പെഷ്യൽ തെലുഗു ആടിലും ഈ കൊച്ചു മിടുക്കി വേഷമിട്ടുണ്ട് . മോൺസ്റ്ററിലെ ജെസ് സ്വീജൻ എന്ന കുഞ്ഞു മിടുക്കിയുടെയും ഡാൻസ് സ്റ്റെപ്സ് ഏറ്റെടുത്തിയിരിക്കുകയാണ് മലയാളികൾ .
പുലിമുരുകൻ സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ തന്നെയാണ് മോൺസ്റ്ററിനും തൂലിക ചലിപ്പിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീത സംവിധാനം ദീപക് ദേവ്, സംഘട്ടനം സ്റ്റണ്ട് സിൽവ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.