Connect with us

‘അമ്മ’യില്‍ അംഗത്വം നേടാന്‍ യുവതാരങ്ങളുടെ ഒഴുക്ക്; ജനറൽ ബോഡി യോഗം ഇന്ന്

Movies

‘അമ്മ’യില്‍ അംഗത്വം നേടാന്‍ യുവതാരങ്ങളുടെ ഒഴുക്ക്; ജനറൽ ബോഡി യോഗം ഇന്ന്

‘അമ്മ’യില്‍ അംഗത്വം നേടാന്‍ യുവതാരങ്ങളുടെ ഒഴുക്ക്; ജനറൽ ബോഡി യോഗം ഇന്ന്

താരസംഘടനയായ ‘അമ്മ’യില്‍ അംഗത്വം നേടാന്‍ യുവതാരങ്ങളുടെ ഒഴുക്ക്. 20-ലേറെ പേരാണ് അംഗത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്.
സംഘടനയ്‌ക്ക് വഴങ്ങുന്ന യുവതാരങ്ങളെ ഒപ്പംനിർത്തിയും തലവേദനയായവരെ അകറ്റി നിർത്തിയും മുന്നോട്ട് പോകാൻ അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് ചേരും. പിണക്കം മാറി സംഘടനയിൽ തിരിച്ചെത്തിയ സുരേഷ് ഗോപിയും ഇന്നത്തെ യോഗത്തിന് എത്തിയേക്കുമെന്നാണ് സൂചന. സൈബർ ലോകത്ത് അമ്മയിലെ അംഗങ്ങൾ വലിയ ആക്രമണം നേരിടുന്നതു സംഘടന ചർച്ച ചെയ്യും.

വനിതാ അംഗങ്ങൾക്കെതിരെ മോശം പരാമർശങ്ങൾ ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തുന്നതു ശക്തമായി നേരിടുന്ന കാര്യവും സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ഥിരമായി സിനിമാ വിമർശനം നടത്തുന്ന യുവാവ് അമ്മ പ്രസിഡന്റിനെതിരെ പരസ്യമായി ആക്ഷേപം നടത്തിയ സംഭവവും ചർച്ചയാകും. രാവിലെ 10നു ഗോകുലം പാർക്കിലാണു താരസംഘടനയുടെ യോഗം. 498 അംഗങ്ങളാണ് അമ്മയിലുള്ളത്. ഇതിൽ 253 നടന്മാരും 245 നടിമാരുമുണ്ട്. 300 പേരെങ്കിലും ഇന്നത്തെ യോഗത്തിനെത്തുമെന്നു കരുതുന്നു. ഏറെക്കാലത്തെ ഇടവേളയ്‌ക്കു ശേഷം ജയഭാരതിയുൾപ്പെടെ പ്രമുഖ താരങ്ങൾ യോഗത്തിനെത്തുന്നുണ്ട്.

കഴിഞ്ഞ സമ്മേളനത്തിനു ശേഷം വിടവാങ്ങിയ മുൻ പ്രസിഡന്റ് ഇന്നസന്റ്, പ്രതാപ് പോത്തൻ, കാര്യവട്ടം ശശികുമാർ, മിഗ്ദാദ്, കൊച്ചുപ്രേമൻ, കാലടി ജയൻ, മാമുക്കോയ, ടി.പി. പ്രതാപൻ, പൂജപ്പുര രവി എന്നിവർക്ക് ആദരാഞ്ജലിയർപ്പിക്കും. 117 പേർക്കാണ് അമ്മയുടെ കൈനീട്ട പദ്ധതിയിൽ പ്രതിമാസം 5,000 രൂപ വീതം നൽകുന്നത്. അംഗങ്ങൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്.

ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, കോട്ടയം രമേഷ് തുടങ്ങി 8 പേർക്കാണ് അടുത്തിടെ അമ്മ അംഗത്വം നൽകിയത്. 18 പേരുടെ അപേക്ഷയിൽ എക്‌സിക്യൂട്ടീവ് തീരുമാനവും ഇന്നു പ്രഖ്യാപിക്കും.ഇതാദ്യമായി അമ്മയുടെ സമ്മേളനത്തിന്റെ സൈബർ ടെലികാസ്റ്റ് അവകാശം 10 ലക്ഷം രൂപയ്‌ക്ക് ഒരു കമ്പനി നേടി. സമ്മേളന ഹാളിലെ ചർച്ച ഒഴികെയുള്ള കാര്യങ്ങൾ ഈ കമ്പനിയുടെ ചാനൽ വഴി ടെലികാസ്റ്റ് ചെയ്യും.

ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം നല്‍കില്ലെന്ന് താരസംഘടനയായ ‘അമ്മ’. 20ലേറെ യുവതാരങ്ങളാണ് അമ്മയിലെ അംഗത്വത്തിന് അപേക്ഷിച്ചത്. ഇവര്‍ക്ക് അംഗത്വം നല്‍കുന്നതു സംബന്ധിച്ച് ഞായറാഴ്ച ചേരുന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗം തീരുമാനിക്കും.ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്ക് വന്നതോടെ മലയാള സിനിമയിലെ യുവനിരക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ ശ്രീനാഥിന്റെ കാര്യത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നാണ് അമ്മ നേതൃത്വം പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെയാണ് സംഘടനയില്‍ അംഗത്വം ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി അപേക്ഷ നല്‍കിയത്. സംഘടനയുമായി അകന്ന് കഴിഞ്ഞിരുന്ന മറ്റു ചില യുവതാരങ്ങളും സമീപകാലത്ത് അംഗത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്.ലഹരി ആരോപണം നേരിടുന്ന താരങ്ങള്‍ക്ക് അംഗത്വം നല്‍കുന്നത് സംഘടനയ്ക്ക് ഗുണകരമാകില്ല എന്നാണ് സംഘടനയിലെ മുതിര്‍ന്ന താരങ്ങളുടെ നിലപാട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി പുതിയ അപേക്ഷകരുടെ അംഗത്വത്തിന് അനുമതി നല്‍കിയാലും ജനറല്‍ ബോഡിയില്‍ ഇതിനെ എതിര്‍ക്കാനാണ് ഇവരുടെ നീക്കമെന്നാണ് സൂചന

More in Movies

Trending

Recent

To Top