Interviews
ആ സീൻ രംഭ അഭിനയിച്ച് കുളമാക്കി !! വിവാദ വെളിപ്പെടുത്തലുമായി മനോജ്.കെ.ജയൻ
ആ സീൻ രംഭ അഭിനയിച്ച് കുളമാക്കി !! വിവാദ വെളിപ്പെടുത്തലുമായി മനോജ്.കെ.ജയൻ
ആ സീൻ രംഭ അഭിനയിച്ച് കുളമാക്കി !! വിവാദ വെളിപ്പെടുത്തലുമായി മനോജ്.കെ.ജയൻ
വിനീത്, രംഭ, മനോജ്.കെ.ജയൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഹരിഹരൻ സംവിധാനം ചെയ്‌ത് 1992ൽ പുറത്തിറങ്ങിയ ചിത്രമാണ് സർഗം. ചിത്രത്തിൽ തങ്കമണി എന്ന കഥാപാത്രമായാണ് രംഭ വേഷമിട്ടത്. സർഗത്തിലെ പ്രധാനപ്പെട്ട രംഗങ്ങൾ രംഭ അഭിനയിച്ചു കുളമാക്കിയെന്നാണ് മറ്റൊരു പ്രധാന കഥാപാത്രമായ കുട്ടൻ തമ്പുരാനെ അനശ്വരമാക്കിയ നടൻ മനോജ്.കെ.ജയൻ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.
“ആദ്യ സിനിമ ആയതിനാൽ ഏറെ പരിഭ്രമിച്ചാണ് രംഭ അഭിനയിച്ചത്. സിനിമയുടെ ക്ലൈമാക്സിൽ ഞാന്‍ തൂങ്ങി മരിച്ചു നില്‍ക്കുന്ന ഒരു രംഗമുണ്ട്, ആദ്യ രാത്രിയില്‍ രംഭ പാലുമായി റൂമിലേക്ക് വരുമ്പോൾ ഇത് കാണുന്നതാണ് സീന്‍. എന്റെ മരണം കണ്ട രംഭയ്ക്ക് വലിയ ഒരു ഞെട്ടലോ കരച്ചിലോ ഒക്കെ വരണം. എന്നാൽ മികച്ച പ്രകടനത്തോടെ ആ രംഗം ഭംഗിയാക്കാന്‍ രംഭയ്ക്ക് സാധിച്ചില്ല, ഒടുവില്‍ ഇരുപതോളം ടേക്ക് എടുത്താണ് ആ രംഗം പൂര്‍ത്തിയാക്കിയത്” – മനോജ്.കെ.ജയൻ പറയുന്നു.
കെട്ടി തൂക്കിയിരിക്കുന്നതിനാല്‍ എനിക്കേറെ അസ്വസ്ഥതയാണ് ഉണ്ടായിരുന്നതെന്നും, ഇത്രയും ടേക്ക് പോകുമ്പോൾ അന്ന് ഞാനേറെ ബുദ്ധിമുട്ടിയെന്നും മനോജ്.കെ.ജയൻ പറയുന്നു. രംഭ അഭിനയിച്ചു കുളമാക്കുമ്പോൾ എന്നെ താഴെ ഇറക്കാന്‍ ഞാന്‍ ആവശ്യപ്പെടും.
പിന്നീടു ചിത്രം തെലുങ്കിലേക്ക് ‘സരിഗമലു’ എന്ന പേരിൽ റീമേക്ക് ചെയ്‌തപ്പോൾ ഈ വേഷമൊക്കെ രംഭ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തെന്നും മനോജ്.കെ ജയന്‍ ഓർത്തെടുത്തു.
1992 ൽ റിലീസ് ചെയ്‌ത ‘സർഗം’ വലിയ വിജയമായിരുന്നു. ഒരുപാട് അവാർഡുകളും സിനിമക്ക് ലഭിക്കുകയുണ്ടായി. പെരുന്തച്ചൻ എന്ന സിനിമ കണ്ടിട്ടാണ് ഹരിഹരൻ മനോജ്.കെ.ജയനെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രമായി സർഗത്തിലേക്ക് ക്ഷണിക്കുന്നത്. സിനിമയിൽ തുടക്കകാരനായിരുന്നിട്ട് പോലും അദ്ദേഹത്തിന്റെ കയ്യിൽ ആ വേഷം ഭദ്രമായിരുന്നു.
Manoj.k.jayan about the acting of Rambha in Sargam