Connect with us

തടിയുള്ള ഫോട്ടോ കണ്ട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞവരുണ്ട് !!! – നസ്രിയ

Interviews

തടിയുള്ള ഫോട്ടോ കണ്ട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞവരുണ്ട് !!! – നസ്രിയ

തടിയുള്ള ഫോട്ടോ കണ്ട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞവരുണ്ട് !!! – നസ്രിയ

തടിയുള്ള ഫോട്ടോ കണ്ട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞവരുണ്ട് !!! – നസ്രിയ

നസ്രിയ നസീം 4 വർഷത്തെ ഇടവേളക്ക് സേഷംതിരിച്ചെത്തിയ ചിത്രമാണ് കൂടെ. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമ വിട്ടു നിന്ന നസ്രിയ പഴയതിലും സുന്ദരിയായണ് തിരികെയെത്തിയത്. പക്ഷെ സിനിമയിൽ നിന്നും മാറി നിന്ന സമയത്ത് വിവാഹ ശേഷം ഏറെ തടി വച്ചുവെന്നൊക്കെ നസ്രിയയുടെ ചിത്രം കണ്ട് ആരാധകർ പറഞ്ഞു . വണ്ണം വച്ചപ്പോൾ എടുത്ത ചിത്രങ്ങൾ കണ്ട് പരിഭവം അറിയിച്ച ആരാധകരെ പറ്റി നസ്രിയ പറഞ്ഞ വരികൾ ഇപ്രകാരമായിരുന്നു. ‘ അവർക്കെന്നോട് ഇഷ്ടം ഉള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ’.

കൂടെ എന്ന ചിത്രത്തെ പറ്റി പറയുമ്പോഴും നൂറു നാവാണ് നസ്രിയയ്ക്ക്. രണ്ടു വർഷം മുൻപ് അഞ്ജലി മേനോൻ തന്നെ കണ്ടപ്പോൾ ഗുണ്ടുമണി എന്നാണ് വിളിച്ചത്. ഗുണ്ടുമണി നമുക്കൊരു സിനിമ ചെയ്യണ്ടേ എന്ന് ചേച്ചി ചോദിച്ചു. എതാനും ദിവസങ്ങൾക്കുള്ളിൽ വിളിച്ച് സിനിമയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു. ഇത്രയും ആഴത്തിൽ താൻ ഒരു തിരക്കഥ വായിച്ചിട്ടില്ലെന്നാണ് നസ്രിയ പറയുന്നത്. സമൂഹ മാധ്യമങ്ങളിൽ വന്ന കമന്റുകൾ തന്നെ ബാധിക്കാറില്ലെന്നും നസ്രിയ പറയുന്നു. വണ്ണം കൂടിയ സമയത്ത് ഏറെ നിരാശയുണ്ടായിരുന്നു. വണ്ണം ഉണ്ടായിരുന്ന സമയത്തെ ഫോട്ടോ കണ്ട് ഗർഭിണിയാണെന്ന് പറഞ്ഞവർ വരെയുണ്ട്. കുഞ്ഞിനെ ഗർഭം ധരിക്കുന്നത് ജീവിതത്തിലെ മനോഹരമായ ഒരു കാര്യമാണ്. അത് ഞാൻ മറച്ചു വെക്കില്ല.

ഭർത്താവിനെ പറ്റി പറയുമ്പോഴും ഏറ്റവും സന്തോഷവതിയാണ് നസ്രിയ. ഫഹദ് വളരെ ശാന്തനാണ്. സിനിമാ മേഖലയിൽ നിന്നും ഒരാളെ വിവാഹം കഴിക്കുമെന്ന് വിചാരിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞാൽ വിദേശത്ത് പോയി ജീവിക്കാനായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ഇപ്പോൾ ആ ചിന്തയില്ല. ഈ ജീവിതം തന്നെയാണ് എന്റെ ഹൃദയം ആഗ്രഹിച്ചിരുന്നത്. നസ്രിയ പറയുന്നു.

nazriya nazim about fans response after marriage

More in Interviews

Trending