Malayalam Breaking News
ബാലഭാസ്‌കര്‍ വിടപറയും നേരം മോക്ഷം ഗാനം പാടി മഞ്ജരി
ബാലഭാസ്‌കര്‍ വിടപറയും നേരം മോക്ഷം ഗാനം പാടി മഞ്ജരി
ബാലഭാസ്‌കര്‍ വിടപറയും നേരം മോക്ഷം ഗാനം പാടി മഞ്ജരി
വയലിനില്‍ ഇന്ദ്രജാലം തീര്‍ത്ത പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ ഇനി ഓര്‍മ്മകളില്‍. ഇന്ന് രാവിലെ 11.15 ഓടെ ബാലഭാസ്‌കറുടെ ഭൗതിക ശരീരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ബാലഭാസ്‌കറുടെ വിയോഗത്തില്‍ അന്തിമോപചാരം അര്‍പ്പിച്ച് സഹപ്രവര്‍ത്തകരും മറ്റും രംഗത്തെത്തിയിരുന്നു. ബാലഭാസ്‌കറുടെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകയുമായ മഞ്ജരിയും ബാലഭാസ്‌കറിന് അനുശോചനം അറിയിച്ചിരിക്കുകയാണ്. ബാലഭാസ്‌ക്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ച മോക്ഷം എന്ന സിനിമയിലെ ഗാനം ബാലഭാസ്‌കറിനായി സമര്‍പ്പണമര്‍പ്പിച്ചാണ് മഞ്ജരി എത്തിയത്.
മഞ്ജരിയുടെ വാക്കുകള്‍-
ബാലഭാസ്‌ക്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ച മോക്ഷത്തിലൂടെയാണ് എന്റെ സംഗീത ജീവിതം ആരംഭിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ സംഗീതത്തില്‍ നിരവധി ഗാനങ്ങള്‍ പാടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. നിങ്ങളെ പോലെ തന്നെ ഞാനെന്നും ബാലു ചേട്ടന്റെ സംഗീതം ആസ്വദിച്ചിട്ടേയുള്ളു. ബാലുചേട്ടന്‍ ഈ ലോകത്തോട് വിടപറയുന്ന ഈ സമയം, മോക്ഷത്തിലെ ഈ ഗാനം തന്നെ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് സമര്‍പ്പിക്കുന്നു.
Manjari pray for Balabhaskar
