Malayalam Breaking News
‘എനിക്ക് കംഫർട്ടബിളും സേഫും ആയിട്ടുള്ള വണ്ടികളാണ് ഇഷ്ടം.’ – അന്ന് ബാലഭാസ്കർ പറഞ്ഞത് ..
‘എനിക്ക് കംഫർട്ടബിളും സേഫും ആയിട്ടുള്ള വണ്ടികളാണ് ഇഷ്ടം.’ – അന്ന് ബാലഭാസ്കർ പറഞ്ഞത് ..
By
‘എനിക്ക് കംഫർട്ടബിളും സേഫും ആയിട്ടുള്ള വണ്ടികളാണ് ഇഷ്ടം.’ – അന്ന് ബാലഭാസ്കർ പറഞ്ഞത് ..
വാഹനാപകടത്തിൽ വളരെ അപ്രതീക്ഷിതമായാണ് ബാലഭാസ്കർ മരണമടഞ്ഞത്. മകളുടെ മരണമറിയാതെ മരണത്തോട് മല്ലിട്ട് ഒടുവിൽ കുഞ്ഞിനൊപ്പം ബാലഭാസ്കറും യാത്രയായി. വാഹനാപകടത്തിലൂടെ ജീവൻ പൊലിഞ്ഞ ബാലഭാസ്കറിന് പക്ഷെ സേഫ് ആയുള്ള വാഹനങ്ങളോടാണ് ഇഷ്ടം.
‘എനിക്ക് കംഫർട്ടബിളും സേഫും ആയിട്ടുള്ള വണ്ടികളാണ് ഇഷ്ടം. സ്മൂത്ത് ആയ, എലഗൻറ് ആയ വാഹനങ്ങളോട് പ്രിയമുണ്ട്..’, പത്തുവര്‍ഷത്തോളം മുൻപ് ബാലഭാസ്കർ മനോരമ ന്യൂസിന്‍റെ ഫാസ്റ്റ് ട്രാക്കിൽ പറഞ്ഞ വാചകങ്ങളാണിത് .
കറുത്ത സാൻഡ്രോ ആയിരുന്നു ആദ്യം വാങ്ങിയ വാഹനം. അത് വാങ്ങിയത് ആദ്യ വിവാഹവാർഷിക ദിനത്തില്‍. ആ വാഹനത്തോട് ബാലഭാസ്കറിനും ഭാര്യക്കും വൈകാരികമായ ഒരടുപ്പം ഉണ്ടായിരുന്നു. പിന്നീട് വാങ്ങിയത് ഫിയസ്റ്റ ആണ്. സാൻഡ്രോ പവര്‍ സ്റ്റിയറിങ്ങ് അല്ലായിരുന്നു. അതോടിക്കുമ്പോൾ കൈക്ക് വേദന അനുഭവപ്പെട്ടു തുടങ്ങി. അത് വയലിൻ വായിക്കുന്നതിനെ ബാധിക്കുമെന്നതുകൊണ്ടാണ് ആ വാഹനം വേണ്ടെന്നു വെച്ചത്. രണ്ടു വാഹനങ്ങൾ കുറച്ച് അഹങ്കാരമാണെന്നു തോന്നിയപ്പോൾ ആ കറുത്ത സാന്‍ഡ്രോ വിറ്റു.
ഓട്ടോറിക്ഷാ യാത്ര ഏറെ ഇഷ്ടമായിരുന്നു ബാലുവിന്. ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ വല്ലാത്തൊരു സ്വസ്ഥത അനുഭവപ്പെടാറുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരം ഓട്ടോയാത്രകളിൽ ബാലു സന്തോഷം കൊണ്ട് ഉറക്കെ പാടാറുണ്ടായിരുന്നു. ചിലപ്പോൾ ഭാര്യ കയ്യിൽ നുള്ളിയിട്ട് പതുക്കെ പാടാൻ പറയുമായിരുന്നു.
balabhaskar’s interview about vehicles