Connect with us

ഉച്ചയ്ക്ക് മമ്മൂട്ടി എന്തൊക്കെ കഴിക്കുന്നതെന്ന് നോക്കി; മേശപ്പുറത്ത് നിരത്തിയത് ഇഷ്ടം പോലെ ഭക്ഷണം; ഒന്നും കഴിക്കാറില്ലന്ന് പറഞ്ഞ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം കണ്ടത്തിയ സീനത്ത്!

News

ഉച്ചയ്ക്ക് മമ്മൂട്ടി എന്തൊക്കെ കഴിക്കുന്നതെന്ന് നോക്കി; മേശപ്പുറത്ത് നിരത്തിയത് ഇഷ്ടം പോലെ ഭക്ഷണം; ഒന്നും കഴിക്കാറില്ലന്ന് പറഞ്ഞ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം കണ്ടത്തിയ സീനത്ത്!

ഉച്ചയ്ക്ക് മമ്മൂട്ടി എന്തൊക്കെ കഴിക്കുന്നതെന്ന് നോക്കി; മേശപ്പുറത്ത് നിരത്തിയത് ഇഷ്ടം പോലെ ഭക്ഷണം; ഒന്നും കഴിക്കാറില്ലന്ന് പറഞ്ഞ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം കണ്ടത്തിയ സീനത്ത്!

മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് എന്നും മലയാളികൾക്ക് ചർച്ച ചെയ്യാൻ ഒരു കാര്യമേ ഉണ്ടാകാറുള്ളൂ. അത് അദ്ദേഹത്തിന്റെ പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവും ഫിറ്റ്നെസുമാണ്. 71 കാരനായ നടൻ മമ്മൂട്ടി ഇന്നും സിനിമകളിൽ നിറഞ്ഞുനിൽക്കുന്നത് .

ജനറേഷനനുസരിച്ചു അഭിനയ രീതിമാറ്റുന്നത് മമ്മൂട്ടിയ്ക്ക് അനായാസം സാധിക്കുന്നു എന്നുവേണം കരുതാൻ. മമ്മൂട്ടിയിൽ നിന്നും ഇന്നത്തെ പ്രേക്ഷകർ ആ​ഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകൾ വരുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്.

Also read;
Also read;

റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി അവസാനം റിലീസ് ആയ സിനിമ . സൈക്കോ ത്രില്ലറായ സിനിമ ഇതുവരെ കണ്ട് പരിചയമില്ലാത്ത ഒരു കഥയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. പാളിപ്പോവാൻ സാധ്യതയുള്ള ഒരു സിനിമ ചെയ്ത് വിജയിപ്പിച്ചതിന് മമ്മൂട്ടിയെ അഭിനന്ദിക്കുന്നവരും ധാരാളമാണ്.

പലപ്പോഴും മമ്മൂട്ടിയുടെ അഭിനയം ചർച്ചചെയ്യപ്പെടുമ്പോൾ എഴുപതുകഴിഞ്ഞിട്ടും നാൽപ്പതിൽ നിൽക്കുന്ന മമ്മൂട്ടി എങ്ങനെയാണ് ഫിറ്റ്നസ് സംരക്ഷിക്കുന്നത് എന്ന ചോദ്യം ആവർത്തിക്കാറുണ്ട്.

ഇഷ്ടമുള്ളതെല്ലാം കഴിക്കും പക്ഷെ ഇഷ്ടമുള്ള അത്രയും അളവിൽ കഴിക്കില്ലെന്നാണ് മമ്മൂട്ടി ഡയറ്റിൽ സ്വീകരിക്കുന്ന രീതി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭക്ഷണ രീതിയെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി സീനത്ത്.

“മമ്മൂക്ക നല്ല ഭം​ഗി ആണല്ലോ കാണാൻ. ഞാൻ ചോദിച്ചു, മമ്മൂക്ക എന്ത് കഴിച്ചിട്ടാണ് ഇത്ര സൗന്ദര്യം എന്ന് ഞാൻ ചോദിച്ചു. നിങ്ങൾ കഴിക്കുന്നതൊന്നും ഞാൻ കഴിക്കുന്നില്ല അത് കൊണ്ടാണെന്ന് പറഞ്ഞു. ഉച്ചയ്ക്ക് ഞാൻ നോക്കി മമ്മൂക്ക എന്താണ് കഴിക്കുന്നതെന്ന്. ഇഷ്ടം പോലെ ഭക്ഷണം കൊണ്ടു വന്നു. ഭക്ഷണം ഉണ്ടാക്കുന്ന ആൾക്കാരൊക്കെ കൂടെ ഉണ്ട്. നിറയെ സാധനങ്ങൾ മേശപ്പുറത്ത് നിരത്തി. ഇതാണോ പറഞ്ഞത് ഒന്നും കഴിക്കുന്നില്ലെന്ന് എന്റെ മനസ്സിൽകൂടെ പോയി.

Also read;
Also read;

കൂടെ ഇരിക്കുന്ന ആൾക്കാർ‌ക്ക് ഒക്കെ കാെടുക്കുന്നുണ്ട് മമ്മൂക്ക. മമ്മൂക്ക ബീഫ് എടുത്ത് കുടയും. അത് കഴിക്കും. വാരി വലിച്ച് കഴിക്കുന്നില്ല. ഇഷ്ടപ്പെട്ടത് കഴിക്കുന്നുമുണ്ട്, കൗമുദി മൂവിസീനോടായിരുന്നു സീനത്തിന്റെ പ്രതികരണം.

അടുത്തിടെ മമ്മൂട്ടിയുടെ ജിം ട്രെയ്നറായ വിപിൻ സേവിയറും മമ്മൂട്ടിയുടെ ഭക്ഷണ രീതിയെ പറ്റി സംസാരിച്ചിരുന്നു. ഒരു കാലത്ത് ഓട്സ് ആയിരുന്നു മമ്മൂട്ടി അധികവും കഴിച്ചത്. ഇപ്പോൾ ധാന്യങ്ങളും ഉൾപ്പെടുത്തുന്നു . പച്ചക്കറി, മീൻ മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്നും ഇദ്ദേഹം പറഞ്ഞു.

ചിക്കൻ കഴിക്കുന്നത് കുറവാണ്. രൗദ്രം, പഴശ്ശിരാജ തുടങ്ങിയ സിനിമകൾ ചെയ്യുന്ന കാലഘട്ടത്തിൽ മമ്മൂട്ടി പ്രോട്ടീൻ പൗഡർ ഉപയോ​ഗിച്ചിരുന്നു. എന്നാൽ പിന്നീടിത് നിർത്തിയെന്നും ഇദ്ദേഹം പറഞ്ഞു.

About mammootty

More in News

Trending

Recent

To Top