Malayalam
നടി ശ്രീദേവിയെ അഭിമുഖം ചെയ്യുന്ന ഈ മലയാള നടനെ മനസിലായോ….!, സോഷ്യല്‍ മീഡിയയില്‍ വൈറലായി പഴയകാല ചിത്രം
നടി ശ്രീദേവിയെ അഭിമുഖം ചെയ്യുന്ന ഈ മലയാള നടനെ മനസിലായോ….!, സോഷ്യല്‍ മീഡിയയില്‍ വൈറലായി പഴയകാല ചിത്രം
നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരനായ താരമാണ് ബാലചന്ദ്ര മോനോന്. നടനായും സംവിധായകനായും തിരക്കഥാകൃത്തായും ഗായകനായും ഗാനരചയിതാവായും സംഗീത സംവിധായകനായും പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട വ്യക്തിയാണ് അദ്ദേഹം.
സിനിമയിലെത്തും മുന്‍പ് കുറച്ചുനാള്‍ പത്രപ്രവര്‍ത്തകനായും ബാലചന്ദ്രമേനോന് പ്രവര്‍ത്തിച്ചിരുന്നു. തന്റെ പത്രപ്രവര്‍ത്തക ജീവിതത്തിനിടെ നടി ശ്രീദേവിയെ അഭിമുഖം ചെയ്യുന്ന ബാലചന്ദ്രമേനോന്റെ ഒരു പഴയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നാന ഫിലിം വീക്ക്ലിയുടെ കറസ്പോണ്ടന്റായി ബാലചന്ദ്രമേനോന് പ്രവര്‍ത്തിച്ചിരുന്ന നാളുകളില്‍ എടുത്ത ചിത്രമാണിത്. ‘ഉത്രാടരാത്രി’ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു കൊണ്ടായിരുന്നു ബാലചന്ദ്രമേനോന്റെ സിനിമാ അരങ്ങേറ്റം. ശോഭന, പാര്‍വതി, കാര്‍ത്തിക, ആനി തുടങ്ങി നിരവധി നായികമാരെ മലയാളസിനിമയില്‍ അവതരിപ്പിച്ച സംവിധായകന് കൂടിയാണ് അദ്ദേഹം.
ഏപ്രില്‍ 18 എന്ന സിനിമയിലൂടെയാണ് ശോഭനയെ ബാലചന്ദ്രമേനോന് പരിചയപ്പെടുത്തിയത്. വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെ പാര്‍വതിയേയും മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെ മണിയന് പിള്ള രാജുവിനെയും അവതരിപ്പിച്ച ബാലചന്ദ്രമേനോന് തന്നെയാണ് കാര്‍ത്തിക, ആനി, നന്ദിനി തുടങ്ങിയ നടിമാരെയും മലയാളത്തിന് പരിചയപ്പെടുത്തിയത്.
