Malayalam
ബാലചന്ദ്രകുമാർ താമസിക്കുന്ന വീട് കാണിച്ച് ‘ഇത് ദിലീപ് സാർ വിയർത്തുണ്ടാക്കിയ പൈസയിൽ കെട്ടിയ വീടാണ്’ എന്നാണ് പറഞ്ഞത്; ശാന്തിവിള ദിനേശ്
ബാലചന്ദ്രകുമാർ താമസിക്കുന്ന വീട് കാണിച്ച് ‘ഇത് ദിലീപ് സാർ വിയർത്തുണ്ടാക്കിയ പൈസയിൽ കെട്ടിയ വീടാണ്’ എന്നാണ് പറഞ്ഞത്; ശാന്തിവിള ദിനേശ്
നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെതിരെ നിരവധി തെളിവുകളടക്കം പുറത്ത് വിട്ട് രംഗത്തെത്തിയിരുന്ന വ്യക്തിയായിരുന്നു ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ. ദിലീപിനെതിരെ കടുത്ത ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. ഈ വെളിപ്പെടുത്തലുകളാണ് കേസിൽ തുടരന്വേഷണത്തിന് വഴി തുറന്നത്. പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ നിലവിലെ അവസ്ഥ വളരെ ഗുരുതരമാണ്. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളുകളായി ബാലചന്ദ്രകുമാർ ചികിത്സയിലാണ്.
ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ബാലചന്ദ്രകുമാറോ അദ്ദേഹത്തിന്റെ ഭാര്യയോ ആവശ്യപ്പെടുകയാണെങ്കിൽ ദിലീപിനോട് ചികിത്സാ സഹായമായി 10 ലക്ഷം രൂപ ആവശ്യപ്പെടാമെന്ന് വ്യക്തമാക്കി സംവിധായകൻ ശാന്തിവിള ദിനേശും രംഗത്ത് വന്നിരുന്നു. അങ്ങനെ ഒരു ആവശ്യം പറഞ്ഞാൽ ദിലീപ് നിരസിക്കില്ലെന്നും പക്ഷെ അതിന് അവർ ആവശ്യപ്പെടണമെന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.
അതേസമയം തന്നെ ബാലചന്ദ്രകുമാറിനെതിരെ നിശിതമായ വിമർശനവും അദ്ദേഹം നടത്തുന്നുണ്ട്. ഇതോടെ ചികിത്സയിൽ കഴിയുന്ന ഒരു വ്യക്തിക്കെതിരെ ഇത്തരം പരാമർശങ്ങൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി പ്രേക്ഷകരും മുന്നോട്ട് വന്നു. ദിലീപ് വാഗ്ദാനം ചെയ്തിരുന്ന ഒരു സിനിമ വൈകിയതോടെയാണ് ബാലചന്ദ്രകുമാർ അദ്ദേഹവുമായി തെറ്റുന്നതെന്നാണ് ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നത്. ദിലീപുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.
ഒരു പത്ത് ലക്ഷം രൂപയും ഒരു ബെൻസ് കാർ വാടകയ്ക്കും എടുത്ത് നൽകിയാൽ നെയ്യാറ്റിൻകര പിതാവിന്റെ അടുത്ത് പോയി ദിലീപിന് ജാമ്യം വാങ്ങിച്ച് നൽകാമെന്നാണ് ബാലചന്ദ്രകുമാർ എന്നോട് പറഞ്ഞത്. പിതാവ് പഠിപ്പിച്ച കുട്ടിയാണത്രേ ആ ജഡ്ജി. എന്നാൽ ഇക്കാര്യമൊന്നും ദിലീപിന്റെ അനിയനോടൊ അളിയനോടൊ പറയാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഞാൻ സ്ഥലം വിട്ടു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ എന്തെങ്കിലും തെളിവ് കിട്ടിയെങ്കിൽ ശിക്ഷിക്കട്ടെ. അത്തരത്തിൽ എന്തെങ്കിലും ചെയ്തെങ്കിൽ തൂക്കിക്കൊല്ലട്ടെ. എന്നാൽ ഒരു തെളിവും ഇല്ല. ബാലചന്ദ്രകുമാറാണത്രേ സത്യസന്ധൻ. കാവ്യ മാധ്യവൻ കാത്തിരിക്കുമത്രേ, ഇയാൾ വരാതെ അവർ ഉണ്ണില്ലത്രേ. അങ്ങനെ കാത്തിരുന്ന് ഭക്ഷണം കൊടുത്തുവെന്ന് വെച്ചോ. എന്നിട്ടും ദിലീപും കാവ്യയും സംസാരിക്കുന്നത് റെക്കോർഡ് ചെയ്തവനെ എന്താണ് വിളിക്കേണ്ടതെന്ന് നിങ്ങൾ തീരുമാനിച്ചോയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
എന്നെ വളരെ നിർബന്ധിച്ച് ബാലചന്ദ്രകുമാർ ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് നിർബന്ധിച്ച് വിളിച്ച് വരുത്തിയിരുന്നു. ഞാനും ഭാര്യയും മകനെ വളരെ സന്തോഷപൂർവ്വം ചെന്നു. കൊതിപ്പിക്കുന്ന വളരെ മനോഹരമായ ഒരു വീട്. ഇവർക്ക് എങ്ങനെ ഇങ്ങനെ ഒരു വീട് വെക്കാൻ സാധിച്ചുവെന്ന് ഞാൻ ആലോചിച്ചു. ബാലചന്ദ്രകുമാർ അപ്പോൾ എന്നോട് പറഞ്ഞത് ‘ഇത് ദിലീപ് സാർ വിയർത്തുണ്ടാക്കിയ പൈസയിൽ കെട്ടിയ വീടാണ്’ എന്നാണ്.
ഇപ്പോൾ ചിലപ്പോൾ ബാലചന്ദ്രകുമാറും ഭാര്യയും തള്ളിപ്പറയുമോ എന്ന് എനിക്ക് അറിയില്ല. ദിലീപ് സാർ എനിക്ക് ദൈവതുല്യനാണെന്ന് പറഞ്ഞ ബാലചന്ദ്രകുമാർ പിന്നെ വന്നിരുന്ന് ചാനലായ ചാനലുകൾ മുഴുവൻ വന്നിരുന്ന് ദിലീപിനെ തെറിവിളിക്കുന്നതാണ്. പല റെക്കോർഡുകളും തന്റെ കയ്യിൽ ഉണ്ടെന്ന് പറയുന്നു. ഇതിന് ഇടയിൽ എന്നെക്കുറിച്ച് ഒരുപാട് മോശമായി സംസാരിച്ചുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.
കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആണ് ബാലചന്ദ്രകുമാർ. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളെയും അസുഖം ബാധിച്ചതോടെ നിരന്തരം ഡയാലിസിസ് നടത്തിയാണ് മുന്നോട്ടു പോകുന്നത്. തുടർച്ചയായുള്ള ഹൃദയാഘാതവും സംഭവിച്ചിരുന്നു. സിനിമയിൽ നിന്നും ബാലചന്ദ്ര കുമാറിന് വരുമാനമൊന്നും കാര്യമായി ലഭിച്ചിരുന്നില്ല. പല സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ടു പോയത്. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായും തുടർച്ചയായി ബാലചന്ദ്രകുമാർ കോടതിയിൽ ഹാജരായിരുന്നു.