Malayalam
നല്ല കൈയക്ഷരമുള്ള സുഹൃത്തിനെ കൊണ്ട് ഒരു പ്രേമലേഖനം എഴുതിച്ചു.. ഒടുവിൽ ആ പെണ്ണ് അവന്റെ കൂടെപ്പോയി; തുറന്ന് പറഞ്ഞ് ആസിഫ് അലി
നല്ല കൈയക്ഷരമുള്ള സുഹൃത്തിനെ കൊണ്ട് ഒരു പ്രേമലേഖനം എഴുതിച്ചു.. ഒടുവിൽ ആ പെണ്ണ് അവന്റെ കൂടെപ്പോയി; തുറന്ന് പറഞ്ഞ് ആസിഫ് അലി
മലയാളികളുടെ ഇഷ്ട്ട നടനാണ് ആസിഫ് അലി. ഈയ്യടുത്ത് താരത്തിന്റെ പല സിനിമകളിലേയും പ്രകടനം കണ്ട് ആരാധകര്‍ കയ്യടിച്ചിരുന്നു. തന്നിലെ നടനെ ഓരോ സിനിമ കഴിയുന്തോറും ആസിഫ് അലി കൂടുതല്‍ നന്നാക്കി കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ സ്‌കൂള്‍ പഠനകാലത്തെ തന്റെ പ്രണയത്തെ കുറിച്ച് രസകരമായ തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് നടൻ. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് തന്റെ സ്‌കൂള്‍ കോളജ് പഠനകാലത്തെ കുറിച്ച് താരം വാചാലനായത്.
ഞാന്‍ ബോര്‍ഡിംഗിലാണ് പഠിച്ചത്. സ്‌കൂള്‍കാലഘട്ടം മുഴുവന്‍ ചെലവഴിച്ചത് ബോര്‍ഡിംഗിലായിരുന്നു. അങ്ങനെയിരിക്കെ നല്ല കൈയക്ഷരമുള്ള സുഹൃത്തിനെ കൊണ്ട് അവന്റെ ഭാവനയില്‍ എഴുതിപ്പിച്ച് അവന്‍ പേപ്പര് മടക്കി തന്ന് ഞാന്‍ ഒരു പെണ്‍കുട്ടിക്ക് കൊടുത്തിട്ടുണ്ട്, എന്നായിരുന്നു ആസിഫ് പറഞ്ഞത്.
ഒടുവില്‍ പെണ്ണ് അവന്റെ കൂടെപ്പോയോ എന്ന സുരേഷ് ഗോപിയുടെ ചോദ്യത്തിന് സ്വാഭാവികമായും എന്നായിരുന്നു ആസിഫിന്റെ മറുപടി. ആ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ടത് ആ കൈയക്ഷരമായിരുന്നെന്നും ആസിഫ് പറഞ്ഞു.
ഇതുവരെ ഒരു ക്ലാസിലും ഞാന്‍ ഫസ്റ്റ് ബെഞ്ചര്‍ ആയിട്ടില്ല. ലാസ്റ്റ് ബെഞ്ചര്‍ ആയിരുന്നു.അത്ര അലമ്പൊന്നും അല്ല. പക്ഷേ പഠിക്കാന്‍ മോശമായിരുന്നു. ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
2009 ല്‍ പുറത്തിറങ്ങിയ ഋതുവായിരുന്നു ആസിഫ് അലിയുടെ ആദ്യത്തെ ചിത്രം. പിന്നീട് ട്രാഫിക്, സാള്‍ട്ട് ആന്റ് പെപ്പര്‍, ഓര്‍ഡിനറി, ബാച്ചിലര്‍ പാര്‍ട്ടി, ഒഴിമുറി, ഹണി ബീ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ആണും പെണ്ണും എന്ന ആമസോണ്‍ പ്രൈം ആന്തോളജി ചിത്രത്തിലാണ് ആസിഫ് അവസാനമായി അഭിനയിച്ചത്. കെട്ട്യോളാണ് എന്റെ മാലാഖയാണ് അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. കുഞ്ഞെല്‍ദോയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. കുറ്റവും ശിക്ഷയും എന്ന രാജീവ് രവി ചിത്രവും റിലീസിന് തയ്യാറായി നില്‍ക്കുന്നുണ്ട്.
