Actor
ജയസൂര്യക്കെതിരായ പീ ഡന കേസ്; ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും
ജയസൂര്യക്കെതിരായ പീ ഡന കേസ്; ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും
കഴിഞ്ഞ ദിവസമായിരുന്നു നടൻ ജയസൂര്യയ്ക്കെതിരെ പീ ഡന ആരോപണവുമായി യുവതികൾ രംഗത്തെത്തിയിരുന്നു. ഈ വേളയിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ബാലചന്ദ്ര മേനോൻ സംവിധാനംചെയ്ത ചിത്രത്തിന്റെ സെറ്റിൽവച്ചായിരുന്നു സംഭവമെന്നാണ് നടി പരാതിയിൽ പറഞ്ഞിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലചന്ദ്രമേനോനെയും ചോദ്യം ചെയ്യുന്നത്. കേസിൽ കന്റോൺമെന്റ് പോലീസ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി പോലീസ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ലൈംഗി കാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ജയസൂര്യയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജയസൂര്യയെ കൂടാതെ ആര് പേർക്കെതിരെയും നടി പരാതി നൽകിയിട്ടുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ് നടന്നത് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ചാണ്. ഞാൻ അവിടുത്തെ ടോയ്ലറ്റിൽ പോയി തിരികെ വരുമ്പോൾ ജയസൂര്യ പുറകലി നിന്ന് കയറി പെട്ടെന്ന് കെട്ടിപ്പിടിച്ചു. തിരിഞ്ഞ് നോക്കുമ്പോൾ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
ഒരിക്കലും അത് ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ പിടിവിടീച്ച് താഴേക്ക് ഒടിപ്പോരുകയായിരുന്നു. പിന്നാലെ ജയസൂര്യയും എന്റെ പുറകെ ഓടി വന്നു. എന്നിട്ട് ഞാൻ ഒരു കാര്യം ചോദിക്കും, യെസ് ഓർ നോ എന്ന് മാത്രം പറഞ്ഞാൽ മതി എന്ന് പറഞ്ഞു. ഞാൻ എന്തായെന്ന് ചോദിച്ചപ്പോൾ എനിക്ക് ഇവിടെ തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്.
എനിക്ക് തന്നെ ഇൻട്രസ്റ്റഡാണ്. താൽപര്യമുണ്ടെങ്കിൽ ഫ്ലാറ്റിൽ വെച്ച് കാണാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ നോ എന്ന് പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അത്തരം ഇടപെടലൊന്നും ഉണ്ടായിട്ടില്ല. എന്നാൽ തുടർന്ന് ജയസൂര്യ തന്റെ അവസരങ്ങൾ നിഷേധിച്ചുവെന്നും നടി വ്യക്തമാക്കുന്നു.
ആ സംഭവത്തിന് ശേഷം വേറെ രണ്ട് മൂന്ന് ചിത്രങ്ങളുടെ സെറ്റിൽ വെച്ച് ജയസൂര്യയെ കണ്ടിരുന്നെങ്കിലും എന്നെ മൈൻഡ് ചെയ്തിരുന്നില്ല. പിന്നീട് പല സിനിമകളിലും ഞാൻ വേണ്ടായെന്ന് പുള്ളിക്കാരൻ പറഞ്ഞു. അതായത് അദ്ദേഹം ഇടപെട്ട് തന്റെ അവസരങ്ങൾ നിഷേധിച്ചുവെന്നാണ് നടി പറയുന്നത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)