Malayalam
രണ്ട് തവണ ശ്രമിച്ച് വിജയിക്കാതിരുന്നപ്പോള്‍ അദ്ദേഹം നിരാശനായി പിന്മാറിയില്ല, ഞങ്ങള്‍ക്കിടയില്‍ ഒരു വിചിത്രമായ ഒരു പൊരുത്തം ഉണ്ട്; ബാലചന്ദ്രമേനോന്‍
രണ്ട് തവണ ശ്രമിച്ച് വിജയിക്കാതിരുന്നപ്പോള്‍ അദ്ദേഹം നിരാശനായി പിന്മാറിയില്ല, ഞങ്ങള്‍ക്കിടയില്‍ ഒരു വിചിത്രമായ ഒരു പൊരുത്തം ഉണ്ട്; ബാലചന്ദ്രമേനോന്‍
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവര്ത്തകനുമായ സുരേഷ് ഗോപി ആ അപ്രതീക്ഷിത വിജയം കൈവരിച്ചത്. മൂന്നാം തവണ തൃശൂരില്‍ മത്സരിച്ച് അദ്ദേഹം സീറ്റുറപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ അപ്രതീക്ഷിത വിജയം. നേമം നിയമസഭാ മണ്ഡലത്തില്‍ ഒ. രാജഗോപാല്‍ വിജയിച്ചതിനുശേഷം ബിജെപിയുടെ ചരിത്രനേട്ടമാണിത്.
ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്ക് ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത വിജയം. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാലോകം മുഴുവനും എത്തിയിട്ടുണ്ട്. യുവ താരങ്ങള്‍ മുതല്‍ എല്ലാവരും താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തി. അക്കൂട്ടത്തില്‍ മലയാള സിനിമയുടെ പ്രിയങ്കരനായ ബാലചന്ദ്രമേനോന്‍ പങ്കിട്ട അഭിനന്ദന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നന്നത്.
താനും സുരേഷ് ഗോപിയും തമ്മിലുള്ള വിചിത്രമായ ഒരു പൊരുത്തെ കുറിച്ചും അഭിനന്ദന കുറിപ്പില്‍ ബാലചന്ദ്രമേനോന്‍ വിവരിച്ചിട്ടുണ്ട്. ഇത് ഞാന്‍ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ നടന്‍ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ്. കാരണം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോള്‍ കഴിഞ്ഞ ഇലക്ഷനില്‍ അദ്ദേഹം കൈവരിച്ച വിജയം തന്നെ. ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല.
രണ്ട് തവണ ശ്രമിച്ച് വിജയിക്കാതിരുന്നപ്പോള്‍ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂര്‍ത്തീകരിച്ചു. ബിജെപിയെ പ്രതിനിധീകരിച്ച് കേരള സംസ്ഥാനത്തിന്റെ സാന്നിധ്യം ലോക്‌സഭയില്‍ ആദ്യമായി അറിയിക്കാന്‍ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം.
അതിന് തന്നെയാണ് ഈ അഭിനന്ദനവചനങ്ങളും. അധികം പടങ്ങളില്‍ ഒന്നും ഞങ്ങള്‍ സഹകരിച്ചിട്ടില്ല. എന്നാല്‍ വിചിത്രമായ ഒരു പൊരുത്തം ഞങ്ങള്‍ക്കിടയിലുണ്ട്. ക്ലാസ്‌മേറ്റ്‌സ്, റൂംമേറ്റ്‌സ്, കോളേജ്‌മേറ്റ്‌സ് എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കില്‍ അവാര്‍ഡ് മേറ്റ്‌സെന്ന് വിളിക്കാം.
നല്ല നടനുള്ള ദേശീയ പുരസ്‌ക്കാരം സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ വാങ്ങിയപ്പോള്‍ കളിയാട്ടം എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും ആ അവാര്‍ഡ് പങ്കിടാന്‍ ഉണ്ടായിരുന്നു. അതൊരു അപൂര്‍വ്വമായ പൊരുത്തം തന്നെയാണല്ലോ. എന്തായാലും മെമ്പര്‍ ഓഫ് പാര്‍ലിമെന്റ് എന്ന ഈ പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിര്‍വഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു… പ്രാര്‍ത്ഥിക്കുന്നു.
കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്‌നേഹാന്വേഷണങ്ങള്‍… എന്നാണ് ബാലചന്ദ്രമേനോന്‍ പങ്കിട്ട അഭിനന്ദന കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ബാലചന്ദ്രമേനോന്റെ കുറിപ്പിന് താഴെ സുരേഷ് ഗോപിയെ അഭിനന്ദിച്ചുള്ള ആരാധകരുടെ ആശംകളുടെ പ്രവാഹമാണ്.! അതേസമയം സ്വന്തം നാടായ തിരുവനന്തപുരത്താണ് സുരേഷ് ഗോപി ഇപ്പോഴുളളത്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. അഡ്വ. വിഎസ് സുനില്‍ കുമാറിന് 3,37,652 വേട്ടുകള്‍ നേടിയപ്പോള്‍ 3,28,124 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന്റെ ശക്തനായ മത്സരാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പത്മജയുടെ ബിജെപി പ്രവേശനവും മുരളീധരന്റെ പരാജയം പൂര്‍ണ്ണമാക്കി എന്ന് വേണം വിലയിരുത്താന്‍. മുരളീധരന്റെ നഷ്ടം വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
2019 ല്‍ കോണ്‍ഗ്രസിന് വേണ്ടി 4,15,089 വേട്ടുകള്‍ നേടി തൃശ്ശൂര്‍ പിടിച്ച ടി എന്‍ പ്രതാപന്‍, 2024 ലെ കോണ്‍ഗ്രസ് പരാജയത്തിന് മറുപടി പറയേണ്ടിവരുമെന്നതാണ് അവസ്ഥ. 2019 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന സുരേഷ് ഗോപിക്ക് ലഭിച്ചത് 2,93,822 വോട്ടുകളായിരുന്നു.
ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് അരുണ്‍ വര്‍മയാണ്. വരാഹം ആണ് താരത്തിന്റേതായി ഒരുങ്ങുന്നത്. സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സുരേഷ് ?ഗോപിയുടെ സിനിമാ കരിയറിലെ 257മത് ചിത്രം കൂടിയാണ്.