Connect with us

പ്രിയനടിമാരെല്ലാം ഒറ്റ ഫ്രെയിമില്‍ കണ്ട സന്തോഷത്തില്‍ ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

പ്രിയനടിമാരെല്ലാം ഒറ്റ ഫ്രെയിമില്‍ കണ്ട സന്തോഷത്തില്‍ ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

പ്രിയനടിമാരെല്ലാം ഒറ്റ ഫ്രെയിമില്‍ കണ്ട സന്തോഷത്തില്‍ ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരാണ് സുഹാസിനി, ഖുശ്ബു, രാധിക ശരത്കുമാര്‍, പൂര്‍ണിമ ഭാഗ്യരാജ്. സിനിമയ്ക്ക് പുറത്തും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരങ്ങള്‍ കൂടിയാണ് എല്ലാവരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ താരങ്ങളുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തങ്ങളുടെ പ്രിയതാരങ്ങളെ ഒറ്റ ഫ്രെയിമില്‍ കണ്ടതിന്റെ സന്തോഷത്തിന്റെ ത്രില്ലിലാണ് ആരാധകര്‍. സൈമ അവാര്‍ഡ് നൈറ്റിനിടയില്‍ നിന്നുള്ളതാണ് ചിത്രം. സുഹാസിനിയുടെ സെല്‍ഫിയ്ക്ക് പോസ് ചെയ്യുകയാണ് ഖുശ്ബുവും രാധികയും പൂര്‍ണിമയും.

ഏറെ നാളുകള്‍ക്ക് ശേഷം ഒരു അവാര്‍ഡ് വേദിയില്‍ ഒത്തുകൂടിയതിന്റെ സന്തോഷത്തിലാണ് ഈ കൂട്ടുകാര്‍. എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയുടെ സ്പന്ദനമായിരുന്ന താരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ് ക്ലബ്ബ് അഥവാ എവര്‍ഗ്രീന്‍ ക്ലബ്ബ് ’80’ലെ സജീവ അംഗങ്ങളാണ് സുഹാസിനിയും പൂര്‍ണിമയും ഖുശ്ബുവുമെല്ലാം.

സിനിമയ്ക്ക് പുറത്തും ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇവരെല്ലാം. പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് ഇവര്‍ പലപ്പോഴും വാചാലരാവാറുണ്ട്. വീണു കിട്ടുന്ന സമയങ്ങളില്‍ എല്ലാം ഈ ചങ്ങാതിമാര്‍ ഒത്തുകൂടുകയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

More in Malayalam

Trending

Recent

To Top