കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മിനിസ്ക്രീന്‍, ബിഗ്സ്ക്രീന്‍ താരമായ സിദ്ധാര്‍ഥ് ശുക്ല മരണപ്പെട്ടത്. നിരവധി ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. മാത്രമല്ല, ബിഗ് ബോസ് സീസണ് 13 വിജയിയുമായിരുന്നു സിദ്ധാര്‍ഥ് ശുക്ല.
ഇപ്പോഴിതാ താരത്തിന്റെ മരണ ശേഷം ശുക്ലയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 4.5 മില്യണായി. സിദ്ധാര്‍ഥ് മരിക്കുന്നതിന് മുമ്പ് 3.5 മില്യണായിരുന്നു ഫോളോവേഴ്സ്. മരിച്ച് ഒരാഴ്ച്ചക്കുള്ളില്‍ ഒരു മില്യണ്‍ ആളുകളാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബര്‍ 2നാണ് സിദ്ധാര്‍ഥ് അന്തരിച്ചത്. 40 വയസായിരുന്നു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പെട്ടന്ന് ഉണ്ടായ ഹൃദയാഘാദത്തെ തുടര്‍ന്നാണ് സിദ്ധാര്‍ഥ് മരണപ്പെട്ടത്. രാവിലെ 11 മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രശസ്ത ഹിന്ദി സീരിയലായ ബാലിക വധുവില്‍ സിദ്ധാര്‍ഥ് പ്രധാന വേഷം ചെയ്തിരുന്നു. ബിഗ് ബോസ് സീസണ് 13ലെ വിജയി കൂടിയായിരുന്നു സിദ്ധാര്‍ഥ്. സിദ്ധാര്‍ഥിന്റെ മരണാനന്തര ചടങ്ങുകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...