Connect with us

ഞങ്ങള്‍ ക്ഷണിക്കാത്തവരാണ് രഹസ്യമായി നടത്തിയെന്ന് പറയുന്നത്; വിവാഹ നിശ്ചയത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്

Actor

ഞങ്ങള്‍ ക്ഷണിക്കാത്തവരാണ് രഹസ്യമായി നടത്തിയെന്ന് പറയുന്നത്; വിവാഹ നിശ്ചയത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്

ഞങ്ങള്‍ ക്ഷണിക്കാത്തവരാണ് രഹസ്യമായി നടത്തിയെന്ന് പറയുന്നത്; വിവാഹ നിശ്ചയത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്

ഇക്കഴിഞ്ഞ മാര്‍ച്ച് 28നായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥിന്റെയും അദിതി റാവു ഹൈദാരിയുടെയും വിവാഹ നിശ്ചയം. പിന്നാലെ അതീവ രഹസ്യമായിട്ടാണ് ചടങ്ങുകള്‍ നടത്തിയതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്.

രഹസ്യമായിട്ടാണ് ഞങ്ങള്‍ വിവാഹ നിശ്ചയം നടത്തിയതെന്ന് പലരും എന്നോട് പറഞ്ഞു. കുടുംബത്തോടൊപ്പം സ്വകാര്യമായും രഹസ്യമായും ചെയ്യുന്നത് തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഞങ്ങള്‍ ക്ഷണിക്കാത്തവരാണ് ഇത് രഹസ്യമായി നടത്തിയതെന്ന് കരുതുന്നത്.

പക്ഷേ അവിടെ ഉണ്ടായിരുന്നവര്‍ക്ക് ഇത് സ്വകാര്യത മാനിച്ച് നടത്തിയതാണെന്ന് അറിയാം. കുടുംബത്തിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

സിദ്ധാര്‍ത്ഥും അദിതിയും ഏറെ കാലമായി പ്രണയത്തിലായിരുന്നു. മഹാസമുദ്രം എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് അദിതിയും സിദ്ധാര്‍ഥും പ്രണയത്തിലാകുന്നത്. പൊതുവേദികളിലടക്കം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.

വിവാഹം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വാര്‍ത്തകളോട് പ്രതികരിച്ച് സിദ്ധാര്‍ത്ഥ് അറിയിച്ചത്. സിദ്ധാര്‍ഥിന്റെയും അദിതിയുടെയും രണ്ടാം വിവാഹമാണിത്.

More in Actor

Trending

Recent

To Top