Connect with us

ഏറ്റവും മികച്ച വിജയുമുണ്ടാക്കി എന്നായിരിക്കും പ്രൊഡ്യൂസേർസ് കരുതുന്നത്; പക്ഷെ ഇന്ത്യയിൽ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തില്ല, ആരും ആ സിനിമ കാണാൻ പോകുന്നില്ല: സിദ്ധാർത്ഥ്

Actor

പായൽ കപാഡിയയുടെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് ഈ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോൾഡൻ ഗ്ലോബ് നോമിനേഷൻ തുടങ്ങി നിരവധി നേട്ടങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു.

ഗോൾഡൻ ഗ്ലോബിൽ രണ്ടു നോമിനേഷനുകളാണ് ചിത്രം നേടിയത്. ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടത്. സംവിധാനത്തിന് ആദ്യമായാണ് ഇന്ത്യയിൽനിന്നുള്ള ഒരാൾക്ക് ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്നതെന്ന പ്രത്യകതയുമുണ്ട്.

മലയാളി നടിമാരായ ദിവ്യ പ്രഭ, കനി കുസൃതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നടൻ സിദ്ധാർത്ഥ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. വിദേശത്ത് ശ്രദ്ധ ലഭിച്ചെങ്കിലും ഇന്ത്യയിൽ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തില്ലെന്നാണ് സിദ്ധാർത്ഥ് പറയുന്നത്.

സിനിമയുടെ പ്രൊഡ്യൂസേർസ് കരുതുന്നത് ഒരു സിനിമയുടെ ഏറ്റവും മികച്ച വിജയുമുണ്ടാക്കി എന്നായിരിക്കും. പക്ഷെ അവരുടെ സിനിമ നല്ലതാണെന്ന് പറഞ്ഞ പ്രേക്ഷകർ ആരും ഒരിക്കലും ആ സിനിമ കാണാൻ പോകുന്നില്ല. ഓൾ വി ഇമാജിൻ തിയറ്ററിൽ റിലീസ് ചെയ്‌ത സമയത്ത് ആരും കണ്ടില്ലെന്ന് പായൽ കപാഡിയ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും സിദ്ധാർത്ഥ് പറയുന്നു.

താൻ നിർമിച്ച് അഭിനയിച്ച ചിത്ത എന്ന സിനിമയ്ക്കും ഇത് തന്നെയാണ് സംഭവിച്ചതെന്നും സിദ്ധാർത്ഥ് ചൂണ്ടിക്കാട്ടി. ക്രിട്ടിക്കൽ സക്സ്സും അവാർഡുകളും നേടുന്ന സിനിമകൾ സിനിമാ വ്യവസായത്തിന്റെ രീതി മാറ്റണമെന്നില്ലെന്നും സിദ്ധാർത്ഥ് ചൂണ്ടിക്കാട്ടി. അതേസമയം, ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

More in Actor

Trending