News
സാമാന്ത- നാഗചൈതന്യ വിവാഹമോചന വാര്‍ത്തകള്‍, അടുത്ത മാസം കൃത്യമായ ഉത്തരം കിട്ടും, കാത്തിരിപ്പില്‍ ആരാധകര്‍
സാമാന്ത- നാഗചൈതന്യ വിവാഹമോചന വാര്‍ത്തകള്‍, അടുത്ത മാസം കൃത്യമായ ഉത്തരം കിട്ടും, കാത്തിരിപ്പില്‍ ആരാധകര്‍
സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നടി സാമന്തയുടെ വിവാഹ മോചന വാര്‍ത്തകളാണ്. ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. ‘എസ്’ എന്നാണ് ഇപ്പോഴെത്തെ പേര്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലി പ്രശ്നത്തിന് കാരണമാവുകയായിരുന്നു.
പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിത വീണ്ടും താരങ്ങളുടെ വേര്‍പിരിയല്‍ ചര്‍ച്ചയാവുകയാണ്. ഇരുവരും തമ്മില്‍ പ്രശ്നത്തിലാണെന്നാണ് പ്രേക്ഷകരുടെ ഉറച്ച വിശ്വാസം. എന്നാല്‍ ഉടന്‍ തന്നെ ഈ വിഷയത്തില്‍ കൃത്യമായ ഉത്തരം കിട്ടുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഓക്ടോബര്‍ 6 ന് ആയി കാത്തിരിക്കുകയാണ് ആരാധകര്‍.
2017 ഓക്ടോബര്‍ 6 നാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരാവുന്നത്. അടുത്ത മാസമാണ് താരങ്ങളുടെ നാലാം വിവാഹ വാര്‍ഷികം. വളരെ ഗംഭീരമായിട്ടാണ് എല്ലാ വര്‍ഷവും ഇവര്‍ ആഘോഷിക്കാറുള്ളത്. ഇക്കുറി ഏറെ ആകാംക്ഷയോടെയാണ് വിവാഹ വാര്‍ഷികത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. താരങ്ങള്‍ തമ്മില്‍ വേര്‍പിരിയുന്നുണ്ടോ ഇല്ലയോ എന്ന് അതോടെ അറിയാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു നാഗ ചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. വന്‍ താരനിര പങ്കെടുത്ത ഗംഭീര വിവാഹമായിരുന്നു ഇവരുടേത്. ഇന്നും ഗോവയില്‍ വെച്ച് നടന്ന ഈ താര വിവാഹം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. ഹിന്ദു, ക്രിസ്ത്യന്‍ ആചാരവിധി പ്രകാരമായിരുന്നു ഇവരുടെ കല്യാണം.
നാഗ ചൈതന്യയുടെ കുടംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു സാമന്തയ്ക്ക്. സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബം ഒന്നിച്ച് യാത്രകള്‍ പോകാറുണ്ട്. കൂടാതെ വിശേഷ ദിവസങ്ങളില്‍ ഒന്നിച്ചെത്താറുമുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നാഗാര്‍ജുനയുടെ 62ാം പിറന്നാള്‍. ജന്മദിനത്തില് മക്കള്‍ രണ്ട് പേരും അച്ഛനോടൊപ്പം എത്തിയിരുന്നു. എന്നാല്‍ സാമന്ത പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. ഇത് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. സാമന്ത ഇപ്പോള്‍ ഷൂട്ടിങ്ങ് തിരിക്കിലാണ്. സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
വിവാഹമോചനത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ ഒരു ട്രോളുമായി നടി രംഗത്ത് എത്തിയിരുന്ന. ഒരു പോസിറ്റീവ് സിമ്പല്‍ ആയിരുന്നു അത്. സാമന്തയുടെ ട്രോള്‍ പ്രേക്ഷകര്‍ക്ക് അല്പം ആശ്വാസം സൃഷ്ടിച്ചിരുന്നു, ശാന്താമായി നില്ക്കുന്ന പെണ്‍നായയുടേയും ആണ് നായയുടേയും ചിത്രവു കടിച്ച് കീറാന്‍ നില്ക്കുന്ന മറ്റൊരു ഒരു നായയുടെ ചിത്രമുള്ള ട്രോളാണ് നടി പങ്കുവെച്ചിരിക്കുന്നത്. റിയാലിറ്റി എന്ന് കുറിച്ച് കൊണ്ടാണ് ട്രോള്‍ പങ്കുവെച്ചത്. ഇതിനുമപ്പുറം ഒരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും പറഞ്ഞത്. ഭര്‍ത്താവ് നാഗ ചൈതന്യയുമായി നടിക്ക് ഒരു പ്രശ്നവുമില്ലെന്നും മാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രചരിച്ചു,
നാഗാര്‍ജുന അവതാരകനായി എത്തുന്ന തെലുങ്ക് ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട പ്രസ്മീറ്റില്‍ നിന്ന് നടന് പിന്മാറിയിരിക്കുകയാണ്. ഇതിന് കാരണം സാമന്ത-നാഗചൈതന്യ പ്രശ്നമാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്. അതേസമയം കൊവിഡ് പ്രശ്നത്തെ തുടര്‍ന്നാണ് നാഗാര്‍ജുന പ്രസ്മീറ്റ് ഉപേക്ഷിച്ചതെന്നാണ് ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഈ സംഭവം ചര്‍ച്ചയായതോടെ വീണ്ടും താരങ്ങളുടെ പ്രശ്നം ചര്‍ച്ചയാവുകയാണ്. ഇതിന് കൃത്യമായ ഉത്തരം കിട്ടണമെങ്കില്‍ ഓക്ടോബര്‍ 6 വരെ കാത്തിരിക്കണം. നേരത്തെ ബിഗ് ബോസിന്റെ ചില എപ്പിസോഡുകള്‍ നാഗാര്‍ജുനയ്ക്ക് പകരം സാമന്ത ഹോസ്റ്റ് ചെയ്തിരുന്നു. 2010ല്‍ ഗൗതം മേനോന്റെ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്.
