News
വിവാഹ ശേഷം ശോഭിതയും നാഗ ചൈതന്യയും ഉടൻ വിവാഹമോചനം നേടും, അക്കിനേനി കുടുംബത്തിന് പ്രശ്‌നങ്ങളും നാണക്കേടും; നടപടി എടുക്കാൻ നിർദ്ദേശിച്ച് കോടതി
വിവാഹ ശേഷം ശോഭിതയും നാഗ ചൈതന്യയും ഉടൻ വിവാഹമോചനം നേടും, അക്കിനേനി കുടുംബത്തിന് പ്രശ്‌നങ്ങളും നാണക്കേടും; നടപടി എടുക്കാൻ നിർദ്ദേശിച്ച് കോടതി
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ഉറ്റു നോക്കുന്ന വിവാഹമാണ് നാഗ ചൈതന്യയുടേതും ശോഭിത ധൂലിപാലയുടേതും. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിവാഹത്തിന് മുന്നോടിയായുള്ള പരമ്പരാഗത ചടങ്ങിന്റെ ചിത്രങ്ങൾ ശോഭിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ട്രെഡീഷണൽ ലുക്കിൽ ചടങ്ങുകൾ ചെയ്യുന്ന ശോഭിതയെ ആണ് ചിത്രങ്ങളിൽ കണ്ടിരുന്നത്.
എന്നാൽ ഇപ്പോഴിതാ ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹത്തെ പറ്റി സെലിബ്രിറ്റി ജോത്സ്യൻ വേണുസ്വാമി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹ ശേഷം ശോഭിതയും നാഗ ചൈതന്യയും ഉടൻ വിവാഹമോചനം നേടും. കൂടാതെ, അക്കിനേനി കുടുംബത്തിന് പ്രശ്‌നങ്ങളും നാണക്കേടും നേരിടേണ്ടിവരുമെന്നുമാണ് വേണുസ്വാമിയുടെ പ്രവചനം.
ഇതോടെ ഇയാൾക്കെതിരെ ഫിലിം ജേർണലിസ്റ്റ് അസോസിയേഷനും വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നു. വേണു സ്വാമിക്കെതിരെ അന്വേഷണത്തിന് വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വേണുസ്വാമി കോടതിയെ സമീപിച്ചു.
എന്നാൽ വേണു സ്വാമിയുടെ അപേക്ഷ പരിഗണിച്ച കോടതി വേണുസ്വാമിയുടെ ആവശ്യം തള്ളുകയും വേണുസ്വാമിയെ ഒരാഴ്ചയ്‌ക്കകം ചോദ്യം ചെയ്യണമെന്നും അതിനുശേഷം നടപടികൾ തുടരണമെന്നും നിർദേശിക്കുകയായിരുന്നു.
തെലുങ്ക് സിനിമാ മേഖലയിലെ രാഷ്‌ട്രീയക്കാരെയും നടന്മാരെയും പറ്റി ജ്യോതിഷ പ്രവചനങ്ങൾ നടത്തുകയും അത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്യുന്ന സെലിബ്രിറ്റി ജോത്സ്യനാണ് വേണുസ്വാമി.
നേരത്തെ വേണു സ്വാമി നാഗ ചൈതന്യയും സാമന്തയും വിവാഹമോചിതരാകുമെന്നും പറഞ്ഞിരുന്നു. അതിനുശേഷമാണ് വേണുസ്വാമിയുടെ പ്രവചനത്തിന് ഇത്രയും ഡിമാൻഡേറിയത്. 2021 ലാണ് നാഗ ചൈതന്യയും സമാന്തയും വേർപിരിയുന്നത്. സമാന്തയും നാഗ ചൈതന്യയും പിരിയാൻ കാരണം ശോഭിതയാണെന്ന തരത്തിൽ കുറ്റപ്പെടുത്തലുകൾ വന്നിട്ടുണ്ട്.
എന്നാൽ സമാന്തയുമായി പിരിഞ്ഞ ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി അടുത്തതെന്ന് നടന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സൈബറാക്രമണങ്ങളോട് ശോഭിത ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏതാനും വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. തെലുങ്കിലെ സൂപ്പർതാരം നാഗാർജുനയുടെ മകനാണ് നാഗ ചൈതന്യ.