Connect with us

ചിത്രം ജയലളിതയുടെ ജീവിതത്തിലൂടെ ഒരു യാത്രണ്, ഒരു പൊളിറ്റിക്കല്‍ ത്രില്ലറല്ല; റിലീസിന് ദിവവസങ്ങള്‍ക്ക് മുമ്പ് തുറന്ന് പറഞ്ഞ് സംവിധാകന്‍

News

ബോളിവുഡ് നടി കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന തലൈവി സെപ്റ്റംബര്‍ 10ന് തിയേറ്ററുകളില്‍ എത്തും. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായ ജെ ജയലളിതയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

റിലീസിനോട് അനുബന്ധിച്ച് ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ വിജയ്. ചിത്രം ഒരു പൊളിറ്റിക്കല്ല ത്രില്ലറല്ല മറിച്ച് ജയലളിതയുടെ ജീവിതത്തിലൂടെ ഒരു യാത്രയാണെന്നാണ് വിജയ് പറയുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് തലൈവിയുടെ റിലീസിന് മുന്നോടിയായി പ്രസ്മീറ്റ് നടന്നിരുന്നു. അതിന് മുമ്പ് നടി കങ്കണ ജയലളിതയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. സൗത്ത് ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ക്കും സംവിധായകര്‍ക്കും പ്രത്യേക സ്‌ക്രീനിങ്ങും നടന്നിരുന്നു. സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് എല്ലാവരും പറയുന്നത്.

അതേസമം ചിത്രത്തിന്റെ തമിഴ്, തെലുങ്കു പതിപ്പുകള്‍ തിയറ്റര്‍ റിലീസ് ചെയ്ത നാല് ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുക. എന്നാല്‍ ഹിന്ദി പതിപ്പ് രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ ഒടിടിയില്‍ റിലീസ് ചെയ്യുന്നതായിരിക്കും.

More in News

Trending