‘കൂടുതല്‍ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ചെയ്യാതിരുന്നത് ഞാന്‍ ചെയ്ത വലിയൊരു തെറ്റാണ്’, എനിക്ക് മറ്റ് സംസ്കാരങ്ങളെ കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു; തുറന്ന് പറഞ്ഞ് കങ്കണ റണാവത്ത്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ കൂടുതല്‍ സൗത്ത് സിനിമകള്‍ ചെയ്യാതിരുന്നുന്നത് താന്‍ ചെയ്ത വലിയ തെറ്റാണെന്ന് പറയുകയാണ് കങ്കണ റണാവത്ത്. തലൈവി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
‘കൂടുതല്‍ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ചെയ്യാതിരുന്നത് ഞാന്‍ ചെയ്ത വലിയൊരു തെറ്റാണ്. അഭിനയത്തിന്റെ തുടക്കകാലത്ത് ഞാന്‍ വളരെ ചെറുപ്പമായിരുന്നു. എനിക്ക് മറ്റ് സംസ്കാരങ്ങളെ കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു. അതുപോലെ സിനിമ എന്ന ബിസിനസിനെ കുറിച്ചും എനിക്ക് അറിവില്ലായിരുന്നു. ആദ്യമൊക്കെ തമിഴും തെലുങ്കുവും രണ്ട് സിനിമ വ്യവസായങ്ങളാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.
ധാം ധൂം എന്ന തമിഴ് സിനിമ എന്റെ ആദ്യ സിനിമയായ ഗങ്ങസ്റ്ററിന് ശേഷം ചെയ്തതാണ്. ഇപ്പോഴും അവര്‍ എനിക്ക് തന്ന സ്നേഹവും ബഹുമാനവും ഞാന്‍ മറന്നിട്ടില്ല. പക്ഷെ എന്ത് കൊണ്ടാണ് അതിന് ശേഷം തമിഴ് സിനിമകള്‍ ചെയ്യാതിരുന്നതെന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ എനിക്ക് മാനേജറോ, നല്ല ഏജെന്സിയോ ഉണ്ടായിരുന്നില്ലായിരിക്കാം’ എന്നും കങ്കണ റണാവത്ത്
വിജയ് സംവിധാനം ചെയ്യുന്ന തലൈവി സെപ്റ്റംബര്‍ 10നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്കു പതിപ്പുകള്‍ തിയറ്റര്‍ റിലീസ് ചെയ്ത നാല് ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുക. എന്നാല്‍ ഹിന്ദി പതിപ്പ് രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ ഒടിടിയില്‍ റിലീസ് ചെയ്യും.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...