Connect with us

നാ​ഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായി; സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ അതിസുന്ദരിയായി നടി

Actress

നാ​ഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായി; സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ അതിസുന്ദരിയായി നടി

നാ​ഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായി; സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ അതിസുന്ദരിയായി നടി

തെന്നിന്ത്യൻ സിനിമാ ലോകം കാത്തിരുന്ന വിവാഹമായിരുന്നു നാ​ഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും. ഇപ്പോഴിതാ വൈകാരികപരമായ കുറിപ്പോടെ മകന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ നാ​ഗാർജുന അക്കിനേനി. എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

എൻ്റെ പ്രിയപ്പെട്ട ചായിയ്ക്ക് അഭിനന്ദനങ്ങൾ. ഒപ്പം ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് പ്രിയ ശോഭിതയെ സ്വാ​ഗതം ചെയ്യുന്നു. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവന്നു. അക്കിനേനി നാ​ഗേശ്വര റാവു ഗാരുവിൻ്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ കീഴിൽ അദ്ദേഹത്തിന്റെ അനു​ഗ്രഹത്തോടെ ഈ ആഘോഷം നടന്നപ്പോൾ അത് കൂടുതൽ ആഴത്തിലുള്ള അർത്ഥമുള്ളതായി.

ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിൻ്റെ സ്നേഹവും മാർഗദർശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു. ഇന്ന് ഞങ്ങളുടെ മേൽ വർഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു എന്നാണ് മകന്റെ വിവാഹ ചിത്രങ്ങൾ പങ്കിട്ട് നാ​ഗാർജുന കുറിച്ചത്. ശോഭിതയേയും നാ​ഗചൈതന്യയേയും ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രവും നാ​ഗാർജുന പങ്കുവെച്ചിരുന്നു.

നാ​ഗചൈതന്യയുടെ മുത്തച്ഛനും നടനുമാണ് അക്കിനേനി നാഗേശ്വര റാവു. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15നായിരുന്നു ഇരുവരുടെയും വിവാഹം. നിറയെ ആഭരണങ്ങൾ അണിഞ്ഞ് സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ അതിസുന്ദരിയായി ആണ് ശോഭിത എത്തിയത്.

രാം ചരൺ, ഉപാസന, മഹേഷ് ബാബു, നമ്രത ശിരോദ്കർ, ജൂനിയർ എൻടിആർ, എസ്എസ് രാജമൗലി, പ്രഭാസ്, ചിരഞ്ജീവി, സുരേഖ എന്നിവർ വിവാഹത്തിന് എത്തിയിരുന്നു. 400ൽ അധികം അതിഥികൾ ചടങ്ങിനെത്തിയിരുന്നു. സാമന്തയുമായി വേർപിരിഞ്ഞ ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി അടുപ്പത്തിലായത്. 2017 ലായിരുന്നു നടി സാമന്തയുമായുള്ള വിവാഹം. 2021 ൽ വേർപിരിഞ്ഞു.

More in Actress

Trending